തോഷിബ എക്‌സൈറ്റ് എക്‌സ്10 എടി200 ടാബ്‌ലറ്റിന്റെ വില 30,000 രൂപ

By Shabnam Aarif
|
തോഷിബ എക്‌സൈറ്റ് എക്‌സ്10 എടി200 ടാബ്‌ലറ്റിന്റെ വില 30,000 രൂപ

തോഷിബ ഏറ്റവും മെലിഞ്ഞ ഒരു ടാബ്‌ലറ്റുമായി രംഗത്തെത്തുന്നു.  തോഷിബ എക്‌സൈറ്റ് എക്‌സ്10 എടി200 എന്നു പേരിട്ടിരിക്കുന്ന ഈ ടാബ്‌ലറ്റ് ആന്‍ഡ്രോയിഡ് വി3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

2012 ആദ്യത്തില്‍ ലാസ് വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ഈ ടാബ്‌ലറ്റ് പ്രഖ്യാപിക്കപ്പെട്ടത്.  ആപ്പിള്‍ ഐപാഡ് 2, സാംസംഗ് ഗാലക്‌സി ടാബ് 7.7 എന്നിവയെ പോലെ തന്നെ വളരെ മികച്ച ടാബ്‌ലറ്റ് ആണ് ഈ തോഷിബ ടാബ്‌ലറ്റും.

ഫീച്ചറുകള്‍:

  • 10.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • 16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ മൂന്നു മെമ്മറി ഒപ്ഷനുകള്‍ ലഭ്യം

  • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • വൈഫൈ 802.11 b/g/n കണക്റ്റിവിറ്റി

  • മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്

  • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • മൈക്രോ യുഎസ്ബി പോര്‍ട്ട്

  • 8 മണിക്കൂര്‍ വീഡിയോ ബാക്ക് അപ്പ്

  • 13 മണിക്കൂര്‍ മ്യൂസിക് ബാക്ക്അപ്പ്

  • 7.62 എംഎം കട്ടി

  • ആന്‍ഡ്രോയിഡ് 3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റം

  • 1.2 ജിഗാഹെര്‍ഡ്‌സ് ഒഎംഎപി ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍
1280 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷനുണ്ട് ഇതിന്റെ 10 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനിന്.  പ്രോസസ്സറിന്റെയും ചിപ്‌സെറ്റിന്റെയും ശക്തമായ സപ്പോര്‍ട്ട് ഈ ടാബ്‌ലറ്റിന്റെ പ്രവര്‍ത്തനക്ഷമത മികച്ചതാക്കുന്നു.  1.2 ജിഗാഹെര്‍ഡ്‌സ് ഒഎംഎപി 4430 മൊബൈല്‍ പ്രോസസ്സര്‍, 1 ജിബി റാം എന്നിവയുണ്ട് ഈ ടാബ്‌ലറ്റിന്.

ഇതിലെ ഡ്യുവല്‍ ക്യാമറ സംവിധാനം വളരെ മികച്ചതാണ്.  5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട് ഈ തോഷിബ ടാബ്‌ലറ്റില്‍.  വീഡിയോ കോളിംഗ്, കോണ്‍ഫറന്‍സ് എന്നിവയ്ക്ക് വളരെ അനുയോജ്യമാണ് ഈ ടാബ്‌ലറ്റ്.

ഇപ്പോള്‍ ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണെങ്കിലും വൈകാതെ ഇത് ആന്‍ഡ്രോയിഡിന്റെ തന്നെ 4.0 ഐസ് ്ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടും എന്നു പ്രതീക്ഷിക്കപ്പെടുന്നു.

ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ഈ തോഷിബ ടാബ്‌ലറ്റ് ഫെബ്രുവരി 15 മുതല്‍ യുകെ വിപണിയില്‍ ലഭ്യമായി തുടങ്ങും.  ഏകദേശം 30,000 രൂപയോളം ആണ് ഈ പുതിയ ടാബ്‌ലറ്റിന്റെ വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X