തോഷിബയുടെ പുതിയ ലാപ്‌ടോപുകള്‍ ഇന്ത്യന്‍ പിപണിയിലെത്തി; നാലു സീരീസുകളിലായി 18 വേരിയന്റുകള്‍

Posted By:

ജാപ്പനീസ് മള്‍ട്ടിനാഷണല്‍ കമ്പനിയായ തോഷിബ നാലു പുതിയ സീരീസ് ലാപ്‌ടോപുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. കാഴ്ചയിലും പെര്‍ഫോമന്‍സിലും വിലയിലും ആകര്‍ഷകമായ രീതിയിലാണ് 18 വേരിയന്റുകളുമായി ലാപ്‌ടോപുകള്‍ എത്തിയിരിക്കുന്നത്. സാറ്റലൈറ്റ് പി. സീരീസ്, എസ്. സീരീസ്, എല്‍. സീരീസ്, സി സീരീസ് എന്നിങ്ങനെയാണു നാലു മോഡലുകള്‍. ഇതില്‍ പി. സീരീസില്‍ 2 വേരിയന്റുകളാണ് ഉള്ളത്. എസ്. സീരീസില്‍ ഒന്നും എല്‍ സീരീസില്‍ രണ്ടും സി സീരീസില്‍ 13 വേരിയന്റുകളുണ്ട്. വ്യത്യസ്ത സ്‌ക്രീന്‍ സൈസിലും കളറിലുമാണ് മോഡലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സാറ്റലൈറ്റ് സി സീരിസില്‍ ടച്ച് സ്‌ക്രീനുമുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Satellite P Series

24 എം.എം. വീതിയുള്ള പി സീരീസ്‌ ലാപ്‌ടോപുകള്‍ക്ക്‌ സില്‍വര്‍ കളര്‍ ഫിനിഷിംഗാണ് ഉള്ളത്. സാറ്റലൈറ്റ് പി 50-ന് 15.6 ഇഞ്ച് എച്ച്.ഡി. ക്ലിയര്‍ സൂപ്പര്‍ വ്യൂ എല്‍.ഇ.ഡി. ഡിസ്‌പ്ലെയും ഇന്‍ടെല്‍ കോര്‍ ഐ3-3227യു 1.9 ജി.എച്ച്.ഇസെഡ് പ്രൊസസറുമാണുള്ളത്. 4 ജി.ബി. ഡി.ഡി.ആര്‍. റാം 16 ജി.ബി. വരെ വികസിപ്പിക്കാം. 39,831 രൂപമുതല്‍ 47,117 രൂപവരെയാണ് വില.

Satellite S Series

മെറ്റാലിക് ഐസ് സില്‍വര്‍ ഫിനിഷിംഗോടെ വരുന്ന എസ്. സീരീസിന് 15.6 ഇഞ്ച് എച്ച്.ഡി. ക്ലിയര്‍ സൂപ്പര്‍ വ്യൂ എല്‍.ഇ.ഡി. ബാക്ക്‌ലിറ്റ് ഡിസ്‌പ്ലെയും 24 എം.എം. വീതിയുമാണുള്ളത്. ഇന്‍ടെല്‍ കോര്‍ ഐ5-3337 യു പ്രൊസസറുള്ള ലാപ്‌ടോപിന് 8എക്‌സ് ഡി.വി.ഡി. ഒപ്റ്റിക്കല്‍ ഡ്രൈവുമുണ്ട്. വില 37,961 രൂപ.

Satellite L Series

പ്രധാനമായും യുവാക്കളെ ഉദ്ദേശിച്ചുള്ളതാണ് എല്‍. സീരീസ്. 14 ഇഞ്ച് എച്ച്.ഡി. ക്ലിയര്‍ സൂപ്പര്‍വ്യൂ എല്‍.ഇ.ഡി. ഡിസ്‌പ്ലെയുള്ള ലാപ്‌ടോപിന് രണ്ടു വേരിയന്റുകളാണ് ഉള്ളത്. ഇന്‍ടെല്‍ കോര്‍ ഐ5-3337യു പ്രൊസസറോടു കൂടിയ സില്‍കി ബ്ലു വേരിയന്റും ഇന്‍ടെല്‍ കോര്‍ ഐ3-3227 യു പ്രൊസസറോടു കൂടിയ വൈറ്റ് പേള്‍ വേരിയന്റുമാണുള്ളത്. 4 ജി.ബി. റാം 16 ജിബി വരെ വികസിപ്പിക്കാം. 24 എം.എം. വീതിയുള്ള ലാപ്‌ടോപിന് 2 കിലോയില്‍ താഴെയാണ് ഭാരം. 38,706 രൂപയും 47,909 രൂപയുമാണ് രണ്ടു വേരിയന്റുകള്‍ക്കും യഥാക്രമം വില.

Satellite C Series

ടച്ച് സ്‌ക്രീനോടു കൂടിയ സി സീരീസ് പ്രീമിയം ഗ്ലോസി ബ്ലാക്ക്, വൈറ്റ് പേള്‍, സില്‍വര്‍ തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്. 15.6 ഇഞ്ച് സ്‌ക്രീന്‍ സൈസ്, മള്‍ടി ടച്ച് പാഡ് എന്നിവയുള്ള ഈ മോഡലിന് 24,000 രൂപയാണ് വില. ഒരു വര്‍ഷത്തെ ഓണ്‍സൈറ്റ് വാറണ്ടിയുമുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
തോഷിബയുടെ പുതിയ ലാപ്‌ടോപുകള്‍ ഇന്ത്യന്‍ പിപണിയിലെത്തി; നാലു സീരീസുകളില

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot