ടാബ്‌ലറ്റില്‍ ട്രാന്‍സ്ഫര്‍ജെറ്റ് ടെക്‌നോളജിയുമായി തോഷിബ

Posted By:

ടാബ്‌ലറ്റില്‍ ട്രാന്‍സ്ഫര്‍ജെറ്റ് ടെക്‌നോളജിയുമായി തോഷിബ

എല്ലാവരാലും സ്വീകാര്യമായ ഒരു കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കമ്പനിയാണ് തോഷിബ.  തോഷിബ ടാബ്‌ലറ്റുകളില്‍ ട്രാന്‍സ്ഫര്‍ജെറ്റ് ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ പോകുന്നു എന്നതാണ് ടാബ്‌ലറ്റ് വിപണിയിലെ ഈ വര്‍ഷത്തെ ചൂടുള്ള വാര്‍ത്ത.

വരാനിരിക്കുന്ന നൂതന സാങ്കേതികവിദ്യകളുടെ പ്രതിനിധിയാണ് ട്രാന്‍സ്ഫര്‍ജെറ്റ് ടെക്‌നോളജി എന്നു പറയാം.  ഡാറ്റ കേബിളുകളോ, വയറുകളോ കൂടാതെ ഡാറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും ഈ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്.

നിലവിലുള്ള ബ്ലൂടൂത്ത്, വൈഫൈ ടെക്‌നോളജികള്‍ക്ക് ഈ പുതിയ സാങ്കേതികവിദ്യ ഒരു വലിയ അടിയായിരിക്കും എന്നു വേണം പ്രതീക്ഷിക്കാന്‍.  ഉയര്‍ന്ന ബാന്റ് വിഡ്ത്ത്, കുറഞ്ഞ വൈദ്യുതി ഉപയോഗം എന്നിങ്ങനെയുള്ള പ്രയോജനങ്ങള്‍ ലഭിക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുക വഴി തോഷിബ ഉല്‍പന്നത്തിന്.

വൈഫൈ നെറ്റ് വര്‍ക്കിനേക്കാള്‍ ഉയര്‍ന്ന വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ തോഷിബ ഉല്‍പന്നങ്ങളെ ഈ പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം സഹായിക്കും.  560Mbps ആയിരിക്കും ഇവയുടെ ഏറ്റവും ഉയര്‍ന്ന വേഗത.  ബ്ലൂടൂത്തില്‍ ഉപയോഗിക്കുന്നതിലും കുറവ് വൈദ്യുതി മാത്രമാണത്രെ ഇവിടെ ആവശ്യമായി വരിക.  കൂടുതല്‍ ബാറ്ററി ചാര്‍ജ് ആവശ്യമായി വരുന്നു എന്നതാണ് ബ്ലൂടൂത്തിന്റെ ഏറ്റവും വലിയ പോരായ്മ.

ഒരേ സമയം വൈഫൈയുടെയും ബ്ലൂടൂത്തിന്റെ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ പര്യാപ്തമായതിനാല്‍ ഈ പുതിയ സാങ്കേതികവിദ്യ ടാബ്‌ലറ്റ് വിപണിയില്‍ വലിയ തരംഗം സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല.

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുക, ഉല്‍പന്നങ്ങള്‍ കൂടുതല്‍ യൂസര്‍ ഫ്രന്റ്‌ലിയാക്കുക എന്നൊക്കെയുള്ള ഉദ്ദേശത്തോടെയാണ് തോഷിബ ഈ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനൊരുങ്ങുന്നത്.  ഏതായാലും ഈ പുതിയ ടെക്‌നോളജി ഉപയോക്താക്കള്‍ എങ്ങനെ സ്വീകരിക്കും എന്നു കണ്ടു തന്നെ അറിയണം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot