ലോകത്തിലെ ഏറ്റവും മെലിഞ്ഞ ടാബ്‌ലറ്റുമായി തോഷിബ ജനുവരിയില്‍

By Shabnam Aarif
|
ലോകത്തിലെ ഏറ്റവും മെലിഞ്ഞ ടാബ്‌ലറ്റുമായി തോഷിബ ജനുവരിയില്‍

ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയലെ കടുത്ത മത്സരത്തില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഓരോ ടാബ്‌ലറ്റ് നിര്‍മ്മാണ കമ്പനിയും.  അതിനാല്‍ ഓരോ പുതിയ ടാബ്‌ലറ്റ് പുറത്തിറക്കുമ്പോഴും എന്തെങ്കിലും പുതുമ കൊണ്ടുവന്ന് കൂടുതലാളുകളെ തങ്ങളുടെ ഉല്പന്നങ്ങളിലേക്ക് ആകര്‍ഷിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒരോ കമ്പനിയും.

പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കൂടുതല്‍ മെലിഞ്ഞതും, ഭാരം കുറഞ്ഞതുമായ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വിപണിയിലെത്തിക്കാനാണ് ഓരോരുത്തരും ഇപ്പോള്‍ മത്സരിച്ചു കൊണ്ടിരിക്കുന്നത്.  കൊണ്ടു നടക്കാന്‍ എളുപ്പമുള്ള, ലളിതമായ ഉപയോഗക്രമങ്ങളുള്ള ടാബ്‌ലറ്റുകള്‍ക്ക് നല്ല ഒതുക്കവും ആകര്‍ഷണീയതയും കൂടിയുണ്ടെങ്കില്‍ തീര്‍ച്ചയായും ഏറെ ആവശ്യക്കാരുണ്ടാകും.

ലോകത്തിലെ തന്നെ ഏറ്റവും മെലിഞ്ഞതും, ഭാരം കുറഞ്ഞതുമായ ടാബ്‌ലറ്റ് എന്ന അവകാശവാദത്തോടെ തോഷിബ അവതരിപ്പിക്കുന്ന പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആണ് തോഷിബ എക്‌സൈറ്റ്.  അടുത്ത വര്‍ഷം ജനുവരി പകുതിയോടെ ഈ പുതിയ ടാബ്‌ലറ്റിന്റെ ലോഞ്ച് ഉണ്ടാകും.

ഫീച്ചറുകള്‍:

  • അള്‍ട്രാ കോമ്പാക്റ്റ്

  • ഭാരക്കുറവ്

  • 10.1 ഇഞ്ച് സ്‌ക്രീന്‍

  • ഡ്യുവല്‍ ക്യാമറ

  • എച്ച്ഡിഎംഐ പോര്‍ട്ടുകള്‍

  • ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം
558 ഗ്രാം ഭാരമുള്ള ഈ ടാബ്‌ലറ്റിന്റെ ആകൃതി കാന്‍ഡി ബാറിന്റേതാണ്.  10.1 ഇഞ്ച് സ്‌ക്രീന്‍ ഉള്ള ഈ ടാബ്‌ലറ്റിന്റെ ഒതുക്കമുള്ള ഡിസൈന്‍ ഇതിനെ യാത്രകളിലും മറ്റും കൊണ്ടു നടക്കുന്നത് എളുപ്പമാക്കുന്നു.  മള്‍ട്ടി ടച്ച് സപ്പോര്‍ട്ടുള്ള ഇതിന്റെ ഡിസ്‌പ്ലേ കപ്പാസിറ്റീവ് ആയതിനാല്‍ പെട്ടെന്ന കേടിവരും എന്ന പേടിയും വേണ്ട.

ഇതില്‍ ഒരു ലൈറ്റ് സെന്‍സര്‍ ഉള്ളതുകൊണ്ട് ഏതു വെളിച്ചത്തിലും ഈ ടാബ്‌ലറ്റിന്റെ ഡിസ്‌പ്ലേ വളരെ വ്യക്തമായിരിക്കും.  5 മെഗാപിക്‌സല്‍ ആണിതിലെ ക്യാമറ.  മുന്‍വശത്ത് മുകളിലായി ഒരു 2 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറയും ഇതിനുണ്ട്.  വീഡിയോ കോളിനും, ഓണ്‍ലൈന്‍ ചാറ്റിംഗിനും ഇത് ഉപകാരപ്പെടും.

1200 മെഗാഹെര്‍ഡ്‌സ് ടിഐ ഒഎംഎപി 4430 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് തോഷിബ എക്‌സൈറ്റിന്.  ഇതിന്റെ സിസ്റ്റം മെമ്മറി 1024 എംബിയാണ്.  രണ്ട് വ്യത്യസ്ത ഇന്റേണല്‍ മെമ്മറികളുള്ള രണ്ടു വേര്‍ഷനുകള്‍ ഉണ്ടാകും തോഷിക എക്‌സൈറ്റിന്.  ഒരെണ്ണം 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ളതും, രണ്ടാമത്തേത് 32 ജിബി ഇന്റേണല്‍ മെമ്മറിയുള്ളതും.  ഇവ രണ്ടിലും എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് സ്ലോട്ട് വഴി മെമ്മറി ഉയര്‍ത്താനുള്ള സംവിധാനവും ഉണ്ട്.

ആന്‍ഡ്രോയിഡ് 3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ പുതിയ തോഷിബ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്.  വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികള്‍ ഇതിവുണ്ട്.  യുഎസ്ബി മൈക്രോ യുഎസ്ബിയാണ്.  ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിലുണ്ട് എന്നത് ഡാറ്റ ഷെയറിം ഏറെ എളുപ്പമാക്കുന്നു.

തോഷിബ എക്‌സൈറ്റ് ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വില അറിയാന്‍ അല്പം കൂടി കാത്തിരിക്കേണ്ടി വരും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X