തോഷിബ ഖോസ്മിയോ എക്‌സ്875, എക്‌സ്875 3ഡി ലാപ്‌ടോപുകള്‍

By Super
|
തോഷിബ ഖോസ്മിയോ എക്‌സ്875, എക്‌സ്875 3ഡി ലാപ്‌ടോപുകള്‍

തോഷിബ പുതുതായി അവതരിപ്പിച്ച രണ്ട് ലാപ്‌ടോപ് മോഡലുകളാണ് ഖോസ്മിയോ എക്‌സ്875, എക്‌സ്875 3ഡി എന്നിവ. ഗെയിമിംഗിന് പ്രാധാന്യം നല്‍കുന്ന ഈ മോഡലുകളില്‍ എന്‍വിദിയയുടെ ഉയര്‍ന്ന ഗ്രാഫിക് പിന്തുണയും ഇന്റല്‍ ചിപും വരുന്നുണ്ട്. സൗജന്യ ഡോസ് (ഡിസ്‌ക് ഓപറേറ്റിംഗ് സിസ്റ്റം) ആണ് ഇതില്‍ ഇന്‍ബില്‍റ്റായി വരുന്നത്.

ഇതിലെ പ്രധാന സവിശേഷതകള്‍

 
 • 17.3 ഇഞ്ച് ഡിസ്‌പ്ലെ

 • 2ടിബി (ടെറാബൈറ്റ്) ഡ്യുവല്‍ ഹാര്‍ഡ് ഡ്രൈവ്

 • 32 ജിബി ഡിഡിആര്‍3 റാം

 • എന്‍വിദിയ ജിടിഎക്‌സ് 670എം ഗ്രാഫിക്‌സ്

 • 3ജിബി വീഡിയോ റാം

 • 3ജിബി ജിഡിഡിആര്‍5 ഗ്രാഫിക് മെമ്മറി

 • ഇന്റല്‍ കോര്‍ ഐവി ബ്രിഡ്ജ് പ്രോസസറിന്റെ മൂന്നാമത്തെ വേര്‍ഷന്‍

 • ബ്ലൂറേ ഡിസ്‌ക് പ്ലെയര്‍

 • ഫുള്‍ എച്ച്ഡി പാനല്‍

 • മള്‍ട്ടി കാര്‍ഡ് റീഡര്‍

 • എന്‍വിദിയയുടെ കെപ്ലര്‍ ജനറേഷന്‍ ജിഫോഴ്‌സ് 670എം ചിപ്

 • യുഎസ്ബി, എച്ച്ഡിഎംഐ പോര്‍ട്ട്

 • മീഡിയ കണ്‍ട്രോളര്‍ സോഫ്റ്റ്‌വെയര്‍

എക്‌സ്875 മോഡലിനൊപ്പം 3ഡി പിന്തുണയുള്ള എക്‌സ്875 മോഡലും തോഷിബ ഇറക്കിയിട്ടുണ്ട്. 1080പിക്‌സല്‍ എച്ച്ഡി 3ഡി സ്‌ക്രീനിനൊപ്പം എന്‍വിദിയയുടെ 3ഡി വിഷന്‍ 2 കിറ്റും ഈ മോഡലില്‍ ഉള്‍പ്പെടുന്നു.

ജൂലൈ-സെപ്തംബര്‍ പാദത്തിലായി വിപണിയിലെത്താനിടയുള്ള ഈ മോഡലുകള്‍ക്ക് 65,000 രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷത്തിനടുത്താണ് വില പ്രതീക്ഷിക്കുന്നത്. സിസ്റ്റം കോണ്‍ഫിഗറേഷനനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X