Home
Computer

പണി വരുന്നുണ്ട് അവറാച്ചാ! കമ്പ്യൂട്ടർ ശരിയായി ഷട്ട്ഡൗൺ ചെയ്തില്ലെങ്കിൽ പണി കിട്ടും!

വീട്ടിലെ മറ്റ് എല്ലാ സ്മാർട്ട് ഉപകരണങ്ങളും ഒറ്റ പ്രസ്സ് കൊണ്ട് ഓഫ് ചെയ്ത് ശീലിച്ചത് കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറും നിങ്ങൾ അങ്ങനെ ആണോ ഓഫ് ചെയ്യാറ്? നേരിട്ട് പവർ ബട്ടൺ പ്രസ് ചെയ്ത് ഓഫ് ചെയ്യുന്നവർ ആണ് നിങ്ങൾ എങ്കിൽ ഓർക്കുക.. അത് പിന്നീട പണി ആകും!

എന്തിനെയും ഏതിനെയും സിമ്പിൾ ആയി ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുന്ന ഈ നൂറ്റാണ്ടിൽ ഒറ്റ പ്രസ് കൊണ്ട് ഓഫ് ചെയ്യാൻ സാധിക്കാത്ത വിധം കംപ്യൂട്ടറുകൾ നിർമ്മിക്കുന്നുണ്ടെങ്കിൽ അതിന് അതിന്റെതായ കാരണങ്ങൾ ഉണ്ട്. ഒറ്റ പ്രസ്സിൽ ഓഫ് ചെയ്താൽ എന്ത് സംഭവിക്കും എന്ന് അറിയാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ? എങ്കിൽ ഇതാ കാരണങ്ങൾ..

കമ്പ്യൂട്ടർ ശരിയായി ഷട്ട്ഡൗൺ ചെയ്തില്ലെങ്കിൽ പണി കിട്ടും!

Start ബട്ടൺ അമർത്തി ഷട്ട് ഡൗൺ ചെയ്യുക എന്നതാണ് കമ്പ്യൂട്ടർ ഓഫ് ചെയ്യേണ്ട പ്രോസസ്സ്. നിങ്ങൾ അങ്ങനെ അല്ല ചെയ്യുന്നത് എന്നുണ്ടെങ്കിൽ അത് ആദ്യം ബാധിക്കുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിൻറെ ബാറ്ററിയെ ആണ്. 300 ചാർജ് സൈക്കിളുകൾക്ക് ശേഷം ലാപ്‌ടോപ്പിൻ്റെ ബാറ്ററി ലൈഫ് കുറയും. എന്നാൽ ലാപ്‌ടോപ്പ് ഷട്ട് ഡൗൺ ചെയ്യുമ്പോൾ, ബാറ്ററി ഡ്രെയിൻ ആകില്ല. അതുകൊണ്ട് തന്നെ ചാർജ് സൈക്കിൾ നമ്പറിൽ എത്താതിരിക്കാൻ നിങ്ങളെ ഈ പ്രോസസ്സ് സഹായിക്കും.

അത് മാത്രമല്ല നിങ്ങളുടെ പിസിയുടെ പെർഫോമൻസിനെയും സാരമായി ബാധിക്കും. ലോഡ് ആകാൻ ഒരുപാട് സമയം എടുക്കുക, ചില ഓപ്‌ഷനുകൾ പ്രവർത്തിക്കാതിരിക്കുക, ചില ഫയലുകൾ സേവ് ആകാതിരിക്കുക്ക പോലുള്ള പല പെർഫോമൻസ് സംബന്ധമായ പ്രേശ്നങ്ങളും ഉണ്ടാകും. പോകെ പോകെ ഈ പ്രെശ്നം കൂടുകെ ഉള്ളു.

കമ്പ്യൂട്ടർ ശരിയായി ഷട്ട്ഡൗൺ ചെയ്തില്ലെങ്കിൽ പണി കിട്ടും!

ഒരു ദിവസം ഒന്നിലധികം പ്രോഗ്രാമുകൾ അറിഞ്ഞോ അറിയാതയോ നിങ്ങളുടെ ലാപ്പിൽ ഓപ്പൺ ആകുന്നുണ്ട്. അതിൽ കൂടുതൽ പ്രോഗ്രാമുകൾ ബാഗ്രൗണ്ടിലും പ്രവർത്തിക്കുന്നുണ്ട്. നിങ്ങൾ ഓപ്പൺ ചെയ്ത ആപ്പുകൾ ചിലപ്പോൾ നിങ്ങൾ തന്നെ ക്ലോസ് ചെയ്തേക്കാം. എന്നാൽ, ബാഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന പ്രോഗ്രാമുകൾ അപ്പോഴും ഓഫ് ആയിട്ടില്ല. ഷട്ട് ഡൗൺ ചെയ്യുമ്പോൾ എല്ലാ പ്രോഗാമുകളും ക്ലോസ് ആകുന്നതാണ്.

ഷട്ട് ഡൗൺ ചെയ്തില്ലെങ്കിൽ ആ പ്രോഗ്രാമുകൾ ഓഫ് ആകാതിരിക്കുകയും അത് നിങ്ങളുടെ പിസി ചൂടാകാനും സ്ലോ ആകാനും കാരണം ആകുന്നവയാണ്. അതുകൊണ്ട് നിർബന്ധമായും ഷട്ട് ഡൗൺ ചെയ്യേണ്ടത് ദീർഘകാല ഉപയോഗത്തിന് നിങ്ങളെ സഹായിക്കും. പകുതി സേവ് ആയ ചില ഫയലുകൾ ചിലപ്പോൾ ഓപ്പൺ ആക്കാതിരിക്കാനും ഫോഴ്സ് ഷട്ട് ഡൗൺ കാരണമാകും.

അപ്‌ഡേഷൻ നടക്കുന്ന സമയത്ത് ഫോഴ്സ് ഷട്ട് ഡൗൺ ചെയ്താൽ പിന്നീട് ഒരിക്കലും ഉപയോഗിക്കാത്ത വിധം നശിക്കുന്നതാണ്. ഫീച്ചറുകൾ, സെറ്റിംഗ്സ് പോലുള്ള ബേസിക്ക് കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാത്ത വിധം പിസി നശിക്കും. കമ്പ്യൂട്ടർ ഷട്ട് ഡൗൺ പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഒരു പുതിയ ലാപ്‌ടോപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ, അത് ഉപയോഗിക്കാൻ തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.

കമ്പ്യൂട്ടർ ശരിയായി ഷട്ട്ഡൗൺ ചെയ്തില്ലെങ്കിൽ പണി കിട്ടും!

ലാപ്ടോപ്പിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് കമ്പ്യൂട്ടറിൻ്റെ മെമ്മറി, പ്രോസസ്സുകൾ, സോഫ്റ്റ്‌വെയറുകൾ, ഹാർഡ്‌വെയറുകൾ എന്നിവയെല്ലാം നിയന്ത്രിക്കുന്നു. അതുകൊണ്ട് തന്നെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യുക എന്നതാണ് ആദ്യത്തേതും പ്രധാനപെട്ടതുമായി ചെയ്യേണ്ട കാര്യം. ഇങ്ങനെ ചെയ്യുമ്പോൾ ഏറ്റവും പുതിയ ഫീച്ചറുകൾ ലഭ്യമാക്കുകയും സിസ്റ്റം സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ആന്റിവൈറസ് സോഫ്റ്റ്‌വെയറിനെ കുറിച്ച് റിവ്യൂ ചെയ്യുക എന്നതാണ് അടുത്തതായി ചെയ്യേണ്ട കാര്യം. വിൻഡോസ് 10, 11 എന്നിവയിൽ മൈക്രോസോഫ്റ്റ് ഡിഫൻഡർ ബിൽറ്റ്-ഇൻ ആയി ഉണ്ടാകും. ആ സോഫ്റ്റ്‌വെയർ പോരായെന്ന് ഉണ്ടെങ്കിൽ മികച്ച ആൻ്റിവൈറസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഏത് ആപ്പ് ആണെങ്കിലും അത് നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ആന്റിവൈറസ് സോഫ്റ്റ്‌വെർ ഇല്ലാതെ ഒരിക്കലും ലാപ്ടോപ്പ് ഉപയോഗിക്കരുത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The process to shut down the computer is to press the Start button and shut down. If you don't, the first thing that will affect your computer is the battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X