കാര്‍ബണില്‍ നിന്ന് ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം ഫോണുകളും ടാബ്‌ലറ്റും

By Super
|
കാര്‍ബണില്‍ നിന്ന് ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം ഫോണുകളും ടാബ്‌ലറ്റും

കാര്‍ബണ്‍ മൊബൈല്‍സ് ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം ഫോണുകളും ഒരു ടാബ്‌ലറ്റ് മോഡലും ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. രണ്ട് ഡ്യുവല്‍ സിം ഫോണുകളാണ് പുറത്തിറക്കുന്നത്. 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റം തുടങ്ങിയവയാണ് രണ്ട് മോഡലുകളായ എ7, എ9 എന്നിവയുടെ പൊതുസവിശേഷതകള്‍.

എ7 ഫോണിന് 2.8 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയും എ9ന് 3.8 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയുമാണ് ഉള്ളത്. ഈ രണ്ട് മോഡലുകളുടേയും വില യഥാക്രമം 5,000 രൂപ, 7,900 രൂപ എന്നിങ്ങനെ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

സ്മാര്‍ട്‌ഫോണുകള്‍ക്ക് പുറമെ 7.1 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീനുള്ള സ്മാര്‍ട് ടാബ്‌ലറ്റാണ് കമ്പനി ഇറക്കുന്നത്. ഈ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റില്‍ 1.2 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസര്‍, ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം എന്നിവയും വരുന്നുണ്ട്.

2 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറയ്ക്ക് പുറമെ 3700mAh ബാറ്ററി, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയാണ് ഇതിലെ സവിശേഷതകള്‍. 10,000 രൂപയ്ക്ക് താഴെയാകും ഈ ടാബ്‌ലറ്റിന് കമ്പനി വില നിശ്ചയിക്കുക. ഐപിഎല്‍ ക്രിക്കറ്റിലെ മാന്‍ ഓഫ് ദ മാച്ച് വിജയികള്‍ക്ക് കമ്പനി നല്‍കിവരുന്ന അതേ ടാബ്‌ലറ്റാണിത്. ഈ മൂന്ന് ഉത്പന്നങ്ങളുടേയും കൂടുതല്‍ വിശേഷങ്ങള്‍ വരുംദിവസങ്ങളിലായി പ്രതീക്ഷിക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X