പരസ്പരം മത്സരിക്കാന്‍ ജിഗാബൈറ്റിന്റെ ഇരട്ട ലാപ്‌ടോപ്പുകള്‍

Posted By:

പരസ്പരം മത്സരിക്കാന്‍ ജിഗാബൈറ്റിന്റെ ഇരട്ട ലാപ്‌ടോപ്പുകള്‍

ഇലക്ട്രോണിക്, ഡിജിറ്റല്‍ ഗാഡ്ജറ്റ് വിപണിയില്‍ ഇന്ന് ജിഗാബൈറ്റിനുള്ള പ്രാമുഖ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  വളരെ പെട്ടെന്നായിരുന്നി എതിരാളികളെ തോല്‍പിച്ചു കൊണ്ടുള്ള ജിഗാബൈറ്റിന്റെ വളര്‍ച്ച.  ജിഗാബൈറ്റ് പി2532എഫ്, ജിഗാബൈറ്റ് പി2532എച്ച് എന്നീ രണ്ടു സുന്ദരന്‍ ലാപ്‌ടോപ്പുകളാണ് ജിഗാബൈറ്റിന്റെ ഏറ്റവും പുതിയ രണ്ടു ഉല്‍പന്നങ്ങള്‍.

ഹൈ ഡെഫനിഷന്‍, എല്‍ഇഡി ബാക്ക്‌ലൈറ്റ് ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന 15.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ജിഗാബൈറ്റ് ഇരട്ട ലാപ്‌ടോപ്പുകള്‍ക്കും ഉള്ളത്.  ഇന്റല്‍ കോര്‍ ഐ7-2670ക്യുഎം പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഈ രണ്ടു പുതിയ ലാപ്‌ടോപ്പുകള്‍ക്കും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഈ പ്രോസസ്സര്‍ 2.2 ജിഗാഹെര്‍ഡ്‌സ് മുതല്‍ 3.1 ജിഗാഹെര്‍ഡ്‌സ് വരെ ഉയര്‍ത്താവുന്നതാണ്.

2 ജിബി മുതല്‍ 4 ജിബി വരെയുള്ള റാം ഉള്ള ഈ ലാപ്‌ടോപ്പുകള്‍ക്ക് മെമ്മറി 8 ജിബി വരെ ഉയര്‍ത്താവുന്ന തരത്തില്‍ രണ്ടു മെമ്മറി കാര്‍ഡ് സ്ലോട്ടുകള്‍ ഉണ്ട്.  മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തുന്ന മൊബൈല്‍ ഇന്റല്‍ എച്ച്എം65 എക്‌സ്‌പ്രെസ് ചിപ്‌സെറ്റ് ആണ് ജിഗാബൈറ്റ് പി2532എഫിലും ജിഗാബൈറ്റ് പി2532എച്ചിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

വീഡിയോയുടെ ഗുണമേന്‍മ ഉറപ്പു വരുത്താന്‍, ജിഗാബൈറ്റ് പി2532എഫില്‍ എന്‍വിഡിയ ജിഫോഴ്‌സ് ജിടി555എംഉം ജിഗാബൈറ്റ് പി2532എച്ചില്‍ എന്‍വിഡിയ ജിഫോഴ്‌സ് ജിടി550എം2ഉം സപ്പോര്‍ട്ട് ചെയ്യുന്ന ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 3000 ഉണ്ട്.  ഈ ഗ്രാഫിക്‌സ് കാര്‍ഡിലുള്ള വ്യത്യാസം മാത്രമാണ് ഈ ഇരട്ട ലാപ്‌ടോപ്പുകള്‍ തമ്മിലുള്ള കാര്യമായ വ്യത്യാസം.

500/750 ജിബിയാണ് ഇരു ലാപ്‌ടോപ്പുകളുടെയും ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്.  ബ്ലൂ-റേ ഡിവിഡി ഒപിഷനുള്ളതിനാല്‍ വീഡിയോയ്ക്ക് കൂടുതല്‍ വ്യക്തത കൈവരുന്നു ഈ ലാപ്‌ടോപ്പുകളില്‍.  1.5 വാട്ട് സ്പീക്കറുകള്‍ മികച്ച ശ്രവ്യാനുഭവവും ഉറപ്പാക്കുന്നു.

വൂഫര്‍, ഇന്റേണല്‍ മൈക്രോഫോണ്‍ എന്നിയ്‌ക്കൊപ്പം നാലു സ്പീക്കറുകള്‍ ഉണ്ട് ഇവയില്‍.  വീഡിയോ കോണ്‍ഫറന്‍സിംഗിനും, ചാറ്റിംഗിന് സഹായകമാകുന്ന 1.3 മെഗാപിക്‌സല്‍ വെബ്ക്യാമും ഉണ്ടിവിടെ.  മികച്ച ബാറ്ററി ബാക്ക്അപ്പ് ഉറപ്പാക്കുന്ന 6 സെല്‍ ലിഥിയം അയണ്‍ ബാറ്ററിയാണിരു ലാപ്‌ടോപ്പുകളിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

വലിപ്പത്തിന്റെയും ഭാരത്തിന്റെയും കാര്യത്തിലും ഇരു ലാപ്‌ടോപ്പുകളും സമാനത പുലര്‍ത്തുന്നു.  2.6 കിലോഗ്രാം ഭാരമുള്ള ഈ ലാപ്‌ടോപ്പുകളുടെ നീളം 392 എംഎം, വീതി, 263 എംഎം, കട്ടി 32.1 എംഎം എന്നിങ്ങനെയാണ്.  അങ്ങനെ നോക്കുമ്പോള്‍ ഇവ അക്ഷരാര്‍ത്ഥത്തില്‍ ഇരട്ടകളാണെന്നു പറയാം.

ഈ ജിഗാബൈറ്റ് ഇരട്ട ലാപ്‌ടോപ്പുകളുടെ വിലയെന്താണെന്നു ഇതുവരെ അറിവായിട്ടില്ലെങ്കിലും, ന്യായമായ വിലയാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot