എല്‍740, എല്‍750, തോഷിബയുടെ പുതിയ സ്പാര്‍ക്ലിംഗ് ലാപ്‌ടോപ്പുകള്‍

Posted By:

എല്‍740, എല്‍750, തോഷിബയുടെ പുതിയ സ്പാര്‍ക്ലിംഗ് ലാപ്‌ടോപ്പുകള്‍

ഒരാള്‍ പുതിയ ലാപ്‌ടോപ്പ് വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഏറ്റവും കൂടുതലാളുകള്‍ നിര്‍ദ്ദേശിക്കുന്ന ഒരു പേരാണ് തോഷിബ.  പ്രത്യേകിച്ചും ഇന്ത്യക്കാര്‍.  തോഷിബ പുതുതായി രണ്ടു മികച്ച ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു.  തോഷിബ സ്പാര്‍ക്ലിംഗ് സാറ്റലൈറ്റ് സീരീസിലെ അംഗങ്ങളാണ് ഈ പുതിയ ലാപ്‌ടോപ്പുകള്‍.

ജീവിതത്തില്‍ അല്‍പം ആഢംഭരം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ച്‌നിര്‍മ്മിച്ചതാണ് ഈ പുതിയ തോഷിബ ലാപ്‌ടോപ്പുകള്‍.  ആകര്‍ഷണീയമായ വ്യത്യസ്ത നിറങ്ങളില്‍ എത്തുന്ന ഇവ അക്ഷരാര്‍ത്ഥത്തില്‍ പ്രഭ ചൊരിയുന്നവ തന്നെയാണ്.

തോഷിബ സ്പാര്‍ക്ലിംഗ് സാറ്റലൈറ്റ് എല്‍740, എല്‍750 എന്നിവയാണ് ഈ പുതിയ ലാപ്‌ടോപ്പുകള്‍.  കറുപ്പ്, മെറൂണ്‍, ബ്രൗണ്‍, സില്‍വര്‍ നിറങ്ങളില്‍ എത്തുന്നുണ്ട് ഈ പുതിയ തോഷിബ ലാപ്‌ടോപ്പുകള്‍.  കീകള്‍ തമ്മില്‍ ആവശ്യത്തിന് അകലം നല്‍കി ഡിസൈന്‍ ചെയ്തിരിക്കുന്നതിനാല്‍ ഇവയില്‍ ടൈപ്പിംഗ് വളരെ എളുപ്പമായിരിക്കും.

മള്‍ട്ടി ടച്ച് കണ്‍ട്രോള്‍ ഉള്ള ടച്ച് പാഡ് രണ്ടു ലാപ്‌ടോപ്പുകളിലും ഉണ്ട്.  വളരെ വേഗതയുള്ള, 8 ജിബി വരെ ഉയര്‍ത്തവുന്ന റാം ആണ് ഈ തോഷിബ ലാപ്‌ടോപ്പുകളില്‍ ഉള്ളത്.  കൂടെ ശക്തമായ ഒരു ഇന്റല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഇവയ്ക്കുണ്ട്.

750 ജിബി സാറ്റ ഹാര്‍ഡ് ഡ്രൈവുകളുള്ള ഈ ലാപ്‌ടോപ്പുകള്‍ക്ക് വളരെ മികച്ച ഗ്രാഫിക് യൂണിറ്റിന്റെ സപ്പോര്‍ട്ടും ഉണ്ട്.  ഡിസ്‌പ്ലേ വലിപ്പത്തിന്റെ കാര്യത്തിലാണ് ഈ ലാപ്‌ടോപ്പുകള്‍ തമ്മില്‍ കാര്യമായ വ്യത്യാസം ഉള്ളത്.  എല്‍740 ലാപ്‌ടോപ്പിന്റെ ഡിസ്‌പ്ലേ 14 ഇഞ്ചും എല്‍750 ലാപ്‌ടോപ്പിന്റേത് 15.6 ഇഞ്ചും ആണ്.

എന്നാല്‍ ഇരു ഡിസിപ്ലേകളിലും ക്ലിയര്‍ സൂപ്പര്‍വ്യൂ എല്‍ഇഡി ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു.  രണ്ടിലെയും സ്റ്റീരിയോ സ്പീക്കറുകള്‍ മികച്ച ഓഡിയോ അനുഭവം ഒരുക്കിയിരിക്കുന്നു.  വെബ്ക്യാമും രണ്ടു ലാപ്‌ടോപ്പുകളിലെയും പൊതു പ്രത്യേകതയാണ്.

24,000 രൂപ മുതല്‍ വില വരുന്ന 14 വ്യത്യസ്ത തരം ലാപ്‌ടോപ്പുകളുണ്ട് തോഷിബയുടെ സ്പാര്‍ക്ലിംഗ് സീരീസില്‍.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot