പുതിയ ആമസോണ്‍ കിന്റില്‍ ഫയറിന്റെ പുതിയ ടാബ്‌ലറ്റ് വരുന്നു

Posted By:

പുതിയ ആമസോണ്‍ കിന്റില്‍ ഫയറിന്റെ പുതിയ ടാബ്‌ലറ്റ് വരുന്നു

ആമസോണ്‍ കിന്റില്‍ ഫയര്‍ ടാബ്‌ലറ്റുകള്‍ക്ക് ഏറെ സ്വീകാര്യതയുണ്ട് ടാബ്‌ലറ്റ് വിപണിയില്‍.  പുതിയ രണ്ട് ആമസോണ്‍ കിന്റില്‍ ഫയര്‍ മോഡലുകള്‍ കൂടി ഇറങ്ങാന്‍ പോകുന്നു.  വ്യത്യസ്ത വലിപ്പത്തിലുള്ള സ്‌ക്രീനുകളാണ് രണ്ടു മോഡലുകള്‍ക്കും ഉള്ളത്.  ഒന്ന് 7 ഇഞ്ച് മോഡലും, രണ്ാമത്തേത് 9 ഇഞ്ച് മോഡലും ആണ്.

ഇവ എന്നു പുറത്തിറങ്ങും എന്ന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.  2012ന്റെ പകുതിയിലായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.  എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു, ഒരു പക്ഷേ ഇവ പ്രതീക്ഷിച്ചതിലും നേരത്തെ പുറത്തിറങ്ങും എന്ന്.

പുതിയ കിന്റില്‍ ഫയര്‍ ടാബ്‌ലറ്റിന്റെ പേര് ആമസോണ്‍ കിന്റില്‍ ഫയര്‍ 2 എന്നായിരിക്കും.  പഴയ 9 ഇഞ്ച് കിന്റില്‍ ഫയര്‍ മോഡലിന് പകരമായി പുതിയ 7 ഇഞ്ച് ടാബ്‌ലറ്റ് ഇറങ്ങും.  പുതിയ വേര്‍ഷന്‍ പഴയ വേര്‍ഷനേക്കാള്‍ എന്തുകൊണ്ടും മികച്ചതായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നുെങ്കിലും കൃത്യമായ ചിത്രം ഇതുവരെ ലഭ്യമായിട്ടില്ല.

പുതിയ കിന്റില്‍ ഫയര്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറിനെ കുറിച്ച് ആമസോണിന്റെ ഭാഗത്തും നിന്നും വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നു തന്നെ പ്രതീക്ഷിക്കാം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot