ബ്ലാക്ക്‌ബെറി പ്ലേബുക്കിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ 2012 ഫെബ്രുവരിയില്‍

Posted By:

ബ്ലാക്ക്‌ബെറി പ്ലേബുക്കിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ 2012 ഫെബ്രുവരിയില്‍

റിമ്മിന്റെ ബ്ലാക്ക്‌ബെറി പ്ലേബുക്ക് ടാബ്‌ലറ്റ് വളരെ യൂസര്‍ ഫ്രന്റ്‌ലിയും പ്രവര്‍ത്തന മികവും കൊണ്ട് ഏറെ ജനപ്രീതി നേടിയതാണ്.  ഇതേ ബ്ലാക്ക്‌ബെറി പ്ലേബുക്കിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഇറങ്ങാന്‍ പോകുന്ന എന്നാണ് റിമ്മില്‍ നിന്നും ഉള്ള ഏറ്റവും പുതിയ വാര്‍ത്ത.

2012 ഫെബ്രുവരിയോടെ ആയിരിക്കും ബ്ലാക്ക്‌ബെറി പ്ലേബുക്കിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ പുറത്തിറങ്ങുക.  മൂന്ന് പുതിയ സിസ്റ്റം ആപ്ലിക്കേഷനുകളാണ് ഈ ടാബ്‌ലറ്റിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നത്.  ഇ-മെയില്‍ ക്ലൈന്റ്, കലണ്ടര്‍, കോണ്ടാക്റ്റ് ആപ്ലിക്കേഷന്‍ എന്നിവയാണ് ഈ പുതിയ ആപ്ലിക്കേഷനുകള്‍.

സ്പ്ലിറ്റ് സ്‌ക്രീന്‍ ഇന്റര്‍ഫെയ്‌സ് ടെക്‌നോളജിയാണ് പുതിയ ഇ-മെയില്‍ ആപ്ലിക്കേഷന്റെ പ്രത്യേകത.  അതായത്, ഇമെയില്‍ ലിസ്റ്റ് സ്‌ക്രീനിന്റെ ഇടതു വശത്തും, തിരഞ്ഞെടുക്കപ്പെട്ട ഇ-മെയിലുകള്‍ നടുക്കും, ടൂള്‍ബാര്‍ വലതു വശത്തും ആയി സ്‌ക്രീനിനെ പകുത്തെടുക്കും ആ ആപ്ലിക്കേഷന്‍ വഴി.

ഇമെയില്‍ ക്ലൈന്റ് ആപ്ലിക്കേഷനുമായി സാമ്യം ഉള്ള ഒരു ആപ്ലിക്കേഷനാണ് കലണ്ടര്‍ ആപ്ലിക്കേഷന്‍.  ടൂള്‍ബാര്‍ വലതു വശത്തിനു പകരം ഇടതു വശത്തായിരിക്കും എന്നു മാത്രം.  മാസം നടുക്കും, തീയതി വലതു വശത്തും ആയിരിക്കും.

കോണ്ടാക്റ്റ് ആപ്ലിക്കേഷനില്‍ കൂടുതല്‍ കോണ്ടാക്റ്റുകള്‍ സ്‌റ്റോര്‍ ചെയ്യാന്‍ സാധിക്കും.  ഇത് പഴയ ബ്ലാക്ക്‌ബെറി പ്ലേബുക്ക് വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലായിരിക്കും.  ജിസ്റ്റ് എന്ന ബ്ലാക്ക്‌ബെറി ആപ്ലിക്കേഷനായിരിക്കും ഇവിടെ ഉപയോഗപ്പെടുത്തുക.

ഈ മൂന്ന് പുതിയ ആപ്ലിക്കേഷനുകളോടെ ബ്ലാക്ക്‌ബെറി പ്ലേബുക്ക് ടാബ്‌ലറ്റിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ 2012 ഫെബ്രുവരിയില്‍ ഇറങ്ങുമ്പോള്‍ പഴയതിനേക്കാള്‍ എന്തുകൊണ്ടു മികച്ച ഒരു കീബോര്‍ഡും ഇതിന്റെ കൂടെ പ്രതീക്ഷിക്കപ്പെടുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot