ഡെസ്‌ക്ടോപ്പിനു ഭീഷണിയായി സോണി വയോ എഫ് സീരീസ് ലാപ്‌ടോപ്പ്

Posted By:

ഡെസ്‌ക്ടോപ്പിനു ഭീഷണിയായി സോണി വയോ എഫ് സീരീസ് ലാപ്‌ടോപ്പ്

ജാപ്പാനീസ് കമ്പനിയായ സോണി ഏറ്റവും പുതുതായി പുറത്തിറക്കിയതാണ് വയോ എഫ് സീരീസ് ലാപ്‌ടോപ്പുകള്‍.  ഒരു ഡെസ്‌ക്ടോപ്പിന്റെ എല്ലാ ഫീച്ചേഴ്‌സും, കോണ്‍ഫിഗറേഷനോടും കൂടിയ ഒരു പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ് എന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത് ലാപ്‌ടോപ്പുകളാണ് ഇവ.

ഒതുക്കവും, കൊണ്ടു നടക്കാന്‍ എളുപ്പവുമുള്ള ഒരു ഗാഡ്ജറ്റില്‍ ഹൈ എന്റ് ഫീച്ചേഴ്‌സ് ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് സോണി ഈ പുതിയ ലാപ്‌ടോപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.  മറ്റു സോണി ലാപ്‌ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സോണി എഫ് സീരീസ് ലാപ്‌ടോപ്പുകള്‍ എഡ്ജ് ഡിസൈനിലുള്ളതും, ആധുനികവുമാണെന്നു കാണാം.

ഡെസ്‌കോടോപ്പ് കമ്പ്യൂട്ടറുകള്‍ക്ക് പകരമായി ഡിസൈന്‍ ചെയ്തിരിക്കുന്നതായതുകൊണ്ടു തന്നെ വലിപ്പം അല്പം കൂടുതലാണ് സോണി വയോ എഫ് സീരീസ് ലാപ്‌ടോപ്പുകള്‍ക്ക്.  അതുപോലെ തന്നെ വലിയ സ്‌ക്രീനുമാണ് ഇവയ്ക്ക്.  എന്നാല്‍ കൊണ്ടു നടക്കാന്‍ കഴിയുന്ന വിധത്തിലുള്ള വലിപ്പക്കൂടുതലേ ഈ ലാപ്‌ടോപ്പുകള്‍ക്കുള്ളൂ.

കാഴ്ചയിലും ആകര്‍ഷണീയവും, പ്രൊഫഷണല്‍ ലുക്കും നല്‍കുന്ന ഡിസൈന്‍ ആണിവയ്ക്ക്.  ഡെസ്‌കോടോപ്പിന് പകരം വെക്കാവുന്ന ഒരു ലാപ്‌ടോപ്പ് ആണെങ്കിലും ഒരു ലാപ്‌ടോപ്പില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചേഴ്‌സും പ്രത്യേകതകളും വയോ എഫ് സീരീസ് ലാപ്‌ടോപ്പുകളിലും കാണാം.

നിറഞ്ഞിരിക്കുന്ന കീബോര്‍ഡ്, ടച്ച്പാഡ്, മീഡിയ ആപ്ലിക്കേഷനുകള്‍ക്കു മാത്രമായുള്ള ചില കീകള്‍ എന്നിവയെല്ലാം ഈ പുതിയ ലാപ്‌ടോപ്പില്‍ കാണാം.  ഒരു ജോഡി യുഎസ്ബി പോര്‍ട്ടുകള്‍, ഓഡിയോ ജാക്ക്, എച്ച്ഡിഎംഐ പോര്‍ട്ട്, വിജിഎ, എഥര്‍നെറ്റ് പോര്‍ട്ട് എന്നിവയും ഈ സോണി ലാപ്‌ടോപ്പുകളിലുണ്ട്.

15.69 ഇഞ്ച് നീളം, 10.68 ഇഞ്ച് വീതി, 1.70 ഇഞ്ച് കട്ടി എന്നിവയുള്ള ഈ ലാപ്‌ടോപ്പിന്റെ ഭാരം 3.6 കിലോഗ്രാം ഉണ്ട്.  1080 പിക്‌സല്‍ റെസൊലൂഷനുള്ള ഇതിന്റെ സ്‌ക്രീന്‍ റേഷ്യോ 16:9 ആണ്.  ഇതില്‍ ഒരു സിനിമയോ മറ്റോ റൂമില്‍ നടന്നുകൊണ്ട്, മറ്റെന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട് കാണാമെന്നു വിചാരിച്ചാല്‍ അല്പം കഷ്ടമായിരിക്കും എന്നു സമ്മതിക്കാതെ വയ്യ.

ഇതിന്റെ സ്‌ക്രീന്‍ എല്‍ഇഡി, ബാക്ക്‌ലൈറ്റ് ആണ്.  ഹൈ ഡെഫനിഷന്‍ സിനിമകള്‍ കാണാനും, ഗെയിമുകള്‍ കളിക്കാനും വളരെ അനുയോജ്യമായ സ്‌ക്രീന്‍ ആണിതിനുള്ളത്.  ഇതിന്റെ ആന്റി ഗ്ലെയര്‍ കോട്ടിംഗ് സൂര്യ പ്രകാശത്തിലും മികച്ച വ്യൂവിംഗ് അനുഭവം നല്‍കുന്നു.  ഇതിന്റെ ശബാദ സെവിധാനവും വളരെ മികച്ചതാണ്.

2.2 മുതല്‍ 3.1 ജിഗാഹെര്‍ഡ്‌സ് വരെയുള്ള സെക്കന്റ് ജനറേഷന്‍ ഐ7-2760ക്യുഎം പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ സോണി വയോ ലാപ്‌ടോപ്പുകള്‍ക്ക്.  സിസ്റ്റെ മെമ്മറി 4 ജിബിയാണ്.  എന്നാല്‍ 8 ജിബി കൂടി മെമ്മറി ഉയര്‍ത്താനുള്ള സംവിധാനവും ഇതിലുണ്ട്.  500 എംബി ഹാര്‍ഡ് ഡിസ്‌കുമായി വരുന്ന ഈ ലാപ്‌ടോപ്പിന്റെ ഹാര്‍ഡ് ഡ്രൈവ് 750 ജിബി വരെ ഉയര്‍ത്താവുന്നതാണ്.

എന്‍വിഡിയ ജിഫോഴ്‌സ് ജിടി 520എം ജിപിയു ഗ്രാഫിക് പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉള്ള ഈ പുതിയ ലാപ്‌ടോപ്പ് സീരീസിന്റെ വില തുടങ്ങുന്നത് 50,000 രൂപ മുതല്‍ക്കാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot