Home
Computer

ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസറുമായി വയോ ഇസഡ് (2021) ലാപ്ടോപ്പ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

ജപ്പാൻ ആസ്ഥാനമായുള്ള വയോ കോർപ്പറേഷനിൽ നിന്നുള്ള ഏറ്റവും പുതിയ മുൻനിര ലാപ്‌ടോപ്പ് വയോ ഇസഡ് (2021) അവതരിപ്പിച്ചു. ഭാരം കുറഞ്ഞ രൂപകൽപ്പനയ്‌ക്കൊപ്പം ശക്തിയേറിയ ബോഡിക്കായി രൂപകൽപ്പന ചെയ്ത കാർബൺ ഫൈബർ ബിൽഡാണ് ഈ ലാപ്‌ടോപ്പിനുള്ളത്. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7 പ്രോസസറും ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സും വയോ ഇസഡ് (2021) ൽ അവതരിപ്പിക്കുന്നു. 4 കെ റെസല്യൂഷനുള്ള 14 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ലാപ്‌ടോപ്പ് പ്രദർശിപ്പിക്കുന്നത്. സാധാരണ മോഡലിന് പുറമേ, കാർബൺ ഫൈബർ ടെക്സ്ചർ വരുന്ന വയോ ഇസഡ് (2021) സിഗ്നേച്ചർ എഡിഷൻ കമ്പനി കൊണ്ടുവന്നു. വയോ ലൈനപ്പിന് 2016 ൽ ഇസഡ് സീരീസ് മുൻനിര മോഡൽ ലഭിച്ചിരുന്നു.

വയോ ഇസഡ് (2021) വില

വയോ ഇസഡ് (2021) വില

16 ജിബി റാമിനും 512 ജിബി സ്റ്റോറേജ് വേരിയന്റിനും വയോ ഇസഡ് (2021) വില 3,579 ഡോളർ (ഏകദേശം 2,59,900 രൂപ) വിലയിൽ നിന്നും ആരംഭിക്കുന്നു. 16 ജിബി റാം, 1 ടിബി സ്റ്റോറേജ് വേരിയന്റിന് 3,779 ഡോളർ (ഏകദേശം 2,74,400 രൂപ), 16 ജിബി റാമിനും 2 ടിബി സ്റ്റോറേജ് വേരിയന്റിനും 3,979 ഡോളർ (ഏകദേശം 2,88,900 രൂപ), ടോപ്പ്-ഓഫ്-ലൈൻ 32 ജിബി റാം, 2 ടിബി സ്റ്റോറേജ് വേരിയന്റിന് 4,179 ഡോളർ (ഏകദേശം 3,03,400 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. വയോ ഇസഡ് (2021) നിലവിൽ യുഎസിൽ പ്രീ-ഓർഡറുകൾക്കായി ഈ ലാപ്ടോപ്പ് മോഡലുകൾ ലഭ്യമാണ്. വയോ ഇസഡ് (2021) ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്നുള്ള വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

വയോ ഇസഡ് (2021) സവിശേഷതകൾ

വയോ ഇസഡ് (2021) സവിശേഷതകൾ

വിൻഡോസ് 10 പ്രോയിൽ പ്രവർത്തിക്കുന്ന വയോ ഇസഡ് (2021) എച്ച്ഡിആർ സപ്പോർട്ടുമായി 14 ഇഞ്ച് അൾട്രാ എച്ച്ഡി 4 കെ (3,840x2,160 പിക്‌സൽ) ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. 180 ഡിഗ്രി വരെ തുറക്കാൻ കഴിയുന്ന ഒരു ലിഡിൽ ഡിസ്പ്ലേ ഇതിൽ നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് Fn + 2 കീ അമർത്തിക്കൊണ്ട് തുറന്നുകഴിഞ്ഞാൽ സ്ക്രീൻ തിരിക്കാനും കഴിയും. കൂടാതെ, വാം ഇസഡ് (2021) ൻറെ പാം റെസ്റ്റിൽ തൊടാതെ തന്നെ ഡിസ്പ്ലേ ഒരു കൈകൊണ്ട് തുറക്കാനും അടയ്ക്കാനും കഴിയും.

വയോ ഇസഡ് (2021) ന് ഇന്റൽ കോർ ഐ 7 പ്രോസസറും ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സും

വയോ ഇസഡ് (2021) ന് ഇന്റൽ കോർ ഐ 7 പ്രോസസറും ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സും 32 ജിബി വരെ എൽപിഡിഡിആർ 4 റാമും ഉണ്ട്. ഈ ലാപ്ടോപ്പിന് 2 ടിബി വരെ പിസിഐഇ എസ്എസ്ഡി സ്റ്റോറേജ് വരുന്നുണ്ട്. ചൂട് ഉണ്ടാകുന്നത് നിയന്ത്രിക്കുന്നതിനൊപ്പം സിപിയു പവർ ലിമിറ്റ് ഉയർത്തുമെന്ന് അവകാശപ്പെടുന്ന വയോ ട്രൂ പെർഫോർമൻസ് സാങ്കേതികവിദ്യയും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. എളുപ്പത്തിൽ സൈൻ ഇൻ ചെയ്യുന്നതിനായി വിൻഡോസ് ഹലോ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണ് വയോ ഇസഡ് (2021)ൽ ഉപയോഗിച്ചിരിക്കുന്നത്. പാസ്‌വേഡ് നൽകാതെ ഉപയോക്താക്കളെ ലോഗിൻ ചെയ്യാൻ അനുവദിക്കുന്നതിനുള്ള ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉൾപ്പെടുന്നു.

സ്റ്റീരിയോ സ്പീക്കറുകൾക്കൊപ്പം വയോ ഇസഡ് (2021) ൽ വയോ ഡോൾബി ഓഡിയോ സൗണ്ട്

സ്റ്റീരിയോ സ്പീക്കറുകൾക്കൊപ്പം വയോ ഇസഡ് (2021) ൽ വയോ ഡോൾബി ഓഡിയോ സൗണ്ട് നൽകിയിരിക്കുന്നു. രണ്ട് യുഎസ്ബി ടൈപ്പ്-സി തണ്ടർബോൾട്ട് 4 പോർട്ടുകൾ, ഒരു എച്ച്ഡിഎംഐ പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയും ഈ മെഷീനിലുണ്ട്. കൂടാതെ, വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായാണ് ഇത് വരുന്നത്. 1.5 എംഎം കീ പിച്ച് സ്ട്രോക്കും ഒപ്പം മൾട്ടി-ടച്ച് സപ്പോർട്ടിംഗ് ടച്ച്പാഡും ഒപ്പം ചെരിഞ്ഞ ബാക്ക്ലിറ്റ് കീബോർഡും വയോ ഇസഡ് (2021) അവതരിപ്പിക്കുന്നു. ഫിസിക്കൽ ക്യാമറ ഷട്ടറുള്ള ഒരു ബിൽറ്റ്-ഇൻ വെബ്‌ക്യാമും ഇതിൽ ഉണ്ട്.

ഒരൊറ്റ ചാർജിൽ 10 മണിക്കൂർ വരെ ഉപയോഗം നൽകുമെന്ന് അവകാശപ്പെടുന്ന ഒരു ബാറ്ററിയും വയോ ഇസഡ് (2021) ഉൾപ്പെടുന്നുണ്ട്. ബണ്ടിൽ ചെയ്ത എസി അഡാപ്റ്ററിലൂടെ 65W വരെ വേഗത്തിൽ ചാർജ് ചെയ്യുവാൻ ഈ ബാറ്ററി കൊണ്ട് സാധിക്കും. മാത്രമല്ല, ഈ ലാപ്ടോപ്പിന് ഒരു കിലോഗ്രാം ഭാരം ഉണ്ടെന്ന് അവകാശപ്പെടുന്നു.

Best Mobiles in India

English summary
Vaio Z (2021) has been unveiled by Japan-based Vaio Corporation as the new flagship laptop. In addition to a lightweight build, the laptop comes with a contoured carbon fibre construction that is touted to offer "exceptional strength".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X