2012ല്‍ വെലോസിറ്റി മൈക്രോയുടെ രണ്ട് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍

Posted By:

2012ല്‍ വെലോസിറ്റി മൈക്രോയുടെ രണ്ട് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍

വെലോസിറ്റി മൈക്രോ അനേകം ഡ്യുവല്‍-കോര്‍ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഇറക്കിയ വര്‍ഷമായിരുന്നു കടന്നു പോയത്.  വളരെ വിലക്കുറവാണ് ഇവയ്ക്ക് എന്നതു തന്നൊണ് ഈ ടാബ്‌ലറ്റുകളുടെ ഏറ്റവും വലിയ ആകര്‍ഷണീയത.  ഈ വര്‍ഷം കൂടുതല്‍ മികച്ച ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഉള്ള ടാബ്‌ലറ്റുകള്‍ ചെറിയ വിലയില്‍ തന്നെ വിപണിയില്‍ എത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആന്‍ഡ്രോയിഡിന്റെ ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക എന്നതും ശ്രദ്ധേയമാണ്.  ഈ വര്‍ഷം രണ്ട് ടാബ്‌ലറ്റുകള്‍ പുറത്തിറക്കാനാണ് വെലോസിറ്റി മൈക്രോയുടെ പദ്ധതി.

വെലോസിറ്റി മൈക്രോ ക്രൂസ് ടി507ന്റെ ഫീച്ചറുകള്‍:

 • 1.2 ജിഗാഹെര്‍ഡ്‌സ് കോര്‍ട്ടെക്‌സ് പ്രോസസ്സര്‍

 • 400 മെഗാഹെര്‍ഡ്‌സ് എആര്‍എം മാലി ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ്

 • ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

 • 512 എംബി റാം

 • 8 ജിബി ഇന്റേണല്‍ മെമ്മറി

 • 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 800 x 480 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • എച്ച്ഡിഎംഐ ഔട്ട്പുട്ട്

 • ആമസോണ്‍ ആപ്ലിക്കേഷന്‍ സ്റ്റോര്‍
വെലോസിറ്റി മൈക്രോ ക്രൂസ് ടി510ന്റെ ഫീച്ചറുകള്‍:
 • 1.2 ജിഗാഹെര്‍ഡ്‌സ് കോര്‍ട്ടെക്‌സ് പ്രോസസ്സര്‍

 • 400 മെഗാഹെര്‍ഡ്‌സ് എആര്‍എം മാലി ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ്

 • ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

 • 512 എംബി റാം

 • 8 ജിബി ഇന്റേണല്‍ മെമ്മറി

 • 9.77 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 1024 x 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • എച്ച്ഡിഎംഐ ഔട്ട്പുട്ട്

 • ആമസോണ്‍ ആപ്ലിക്കേഷന്‍ സ്റ്റോര്‍

 • ഡ്യുവല്‍ ക്യാമറകള്‍
ഇരു ടാബ്‌ലറ്റുകളും വലിപ്പത്തില്‍ ചെറുതും കാഴ്ചയില്‍ ആകര്‍ഷണീയവുമാണ്.  രണ്ടിനും ഏകതാണ്ട് ഒരേ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ആണുള്ളത്.  എന്നാല്‍ സ്‌ക്രീന്‍ വലിപ്പം, ഡിസ്‌പ്ലേ റെസൊലൂഷന്‍, ക്യാമറകളുടെ എണ്ണം എന്നിവയില്‍ ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്.

പ്രവര്‍ത്തനക്ഷമതയും വേഗതയും ഉയര്‍ത്താന്‍ സഹായകമാവുന്ന കരുത്തുറ്റ 1.2 ജിഗാഹെര്‍ഡ്‌സ് കോര്‍ട്ടെക്‌സ് പ്രോസസ്സറാണ് രണ്ടിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  ഇവയിലെ പ്രോസസ്സിംഗ് യൂണിറ്റ് ഡിസ്‌ക്രീറ്റ് ആണ്.  ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ കാണാനും, ഗെയിമുകള്‍ കളിക്കാനും ഇവ വളരെ അനുയോജ്യമാണ് എന്നര്‍ത്ഥം.

8,000 രൂപയാണ് വെലോസിറ്റി മൈക്രോ ക്രൂസ് ടി 507 ടാബ്‌ലറ്റിന്റെ വില.  അതേ സമയം ക്രൂസ് ടി 510 ടാബ്‌ലറ്റിന്റെ വില ഇതുവരെ ലഭ്യമായിട്ടില്ല.  15,000 രൂപയ്ക്ക് താഴെയാണ് ഇതിനു വില പ്രതീക്ഷിക്കപ്പെടുന്നത്.

ഇവയുടെ വില പരിശോധിച്ചാല്‍ ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകളില്‍ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റുകള്‍ ആണ് ഇവ എന്നു കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot