വ്യൂസോണിക് വ്യൂപാഡ് 10പിഐ, ഡ്യുവല്‍ ബൂട്ട് ടാബ്‌ലറ്റ്

വ്യൂസോണിക്കിന്റെ വ്യൂപാഡ് ടാബ്‌ലറ്റിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് വ്യൂസോണിക് വ്യൂപാഡ് 10പിഐ. ഈ ടാബ്‌ലറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ഒരു ഡ്യുവല്‍ ബൂട്ട് ഉപകരണം ആണെന്നതാണ്. അതായത് ഈ ടാബ്‌ലറ്റിന് ഒരേ സമയം രണ്ട് ഒപറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കും ഈ ടാബ്‌ലറ്റ്. ഇപ്പോള്‍ ഇത് വരുന്നത് ആന്‍ഡ്രോയിഡ് 2.3, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളിലാണ്.
ഫീച്ചറുകള്‍:
- 10.1 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍
- 3.2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ
- ഓട്ടോ ഫോക്കസ് സംവിധാനം
- 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ
- വീഡിയോ കോളിംഗ് സൗകര്യം
- ഓക് ട്രെയില്‍ സിംഗിള്‍ പ്രോസസ്സര്‍
- എച്ച്ഡിഎംഐ പോര്‍ട്ട്
- വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍
- മൈക്രോയുഎസ്ബി പോര്‍ട്ട്
- ജിപിഎസ് സൗകര്യം
- ഓഡിയോ പ്ലെയര്‍
- വീഡിയോ പ്ലെയര്‍
- ഗെയിമുകള്‍
- എച്ച്ടിഎംഎല്‍, ഫഌഷ്... ബ്രൗസര്‍ സപ്പോര്‍ട്ട്
- യുട്യൂബ്, പികാസ ഓണ്‍ലൈന്‍ സപ്പോര്‍ട്ട്
ഓട്ടോ ഫോക്കസ് സംവിധാനമുള്ള 3.2 എംപി ക്യാമറയാണ് ഈ ടാബ്‌ലറ്റിന്റെ പ്രധാന ക്യാമറ. വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനവും ഇതിലുണ്ട്. വീഡിയോ കോളിംഗിനായി ഒരു ഫ്രണ്ട് ക്യാമറയും ഉണ്ട്. സൈ്വപ് ഓണ്‍ സ്‌ക്രീന്‍ കീബോര്‍ഡും ഈ ടാബ്‌ലറ്റിനുണ്ട്.
രണ്ടു വ്യത്യസ്ത ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഇത് എല്ലാ തരം ഉപയോക്താക്കള്‍ക്കും അനുയോജ്യമാണ്. വനോദത്തിനായി മീഡിയാ പ്ലെയറുകള്‍ക്ക് പുറമെ യൂട്യൂബ് പ്ലെയറും ഉണ്ട് ഈ ടാബ്‌ലറ്റില്‍.
40,000 രൂപയ്ക്ക് മുകളിലായിരിക്കും വ്യൂസോണിക് വ്യൂപാഡ് 10 പിഐ ടാബ്‌ലറ്റിന്റെ വില. അടുത്ത മാസത്തോടെ ഈ ടാബ്‌ലറ്റ് വിപണിയിലിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








