വ്യൂപാഡ് 10 എസ്, വ്യൂസോണിക്കിന്റെ പുതിയ ടാബ്‌ലറ്റ്

Posted By:

വ്യൂപാഡ് 10 എസ്, വ്യൂസോണിക്കിന്റെ പുതിയ ടാബ്‌ലറ്റ്

വ്യൂസോണിക്കിന്റെ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആണ് വ്യൂപാഡ് 10എസ്.  യൂസര്‍ ഫ്രന്റ്‌ലി, ഒതുക്കമുള്ള ഡിസൈന്‍ എന്നിവ വ്യൂസോണിക് വ്യൂപാഡ് 10എസ് ടാബ്‌ലറ്റിന്റെ സവിശേഷതകളാണ്.

ഫീച്ചറുകള്‍:

 • എന്‍വിഡിയ ടെഗ്ര 250 എസ്എംപി ഡ്യുവല്‍ കോര്‍ട്ടെക്‌സ് - എ 9 പ്രോസസ്സര്‍

 • 1 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

 • എന്‍വിഡിയ ടെഗ്ര 2 അള്‍ട്ര-ലോ പവര്‍ ജിഫോഴ്‌സ് ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

 • 10 ഇഞ്ച് ഡിസ്‌പ്ലേ

 • എല്‍ഇഡി ബാക്ക് ലൈറ്റ് ട്എഫ്ടി സ്‌ക്രീന്‍

 • കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ

 • 1024 x 600 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

 • ഗൂഗിള്‍ ആന്‍ഡ്രോയിഡ് 2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റം

 • 512 എംബി ഡിഡിആര്‍2 റാം

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സൗകര്യം

 • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • 1.3 മെഗാപിക്‌സല്‍ വെബാ ക്യാമറ

 • 1.5 വാട്ട് പവര്‍ ഔട്ട്പുട്ട് ഉള്ള സ്റ്റീരിയോ സ്പീക്കറുകള്‍

 • ഹൈ ഡെഫനിഷന്‍ ഓഡിയോ

 • ഇന്റഗ്രേറ്റഡ് മൈക്രോഫോണ്‍

 • 3.5 എംഎം ഓഡിയോ ജാക്ക്

 • എച്ച്ഡിഎംഐ കണക്റ്റിവിറ്റി

 • യുഎസ്ബി 2.0

 • ബ്ലൂടൂത്ത് 2.1

 • വൈഫൈ

 • 3300 mAh ലിഥിയം പോളിമര്‍ ബാറ്ററി

 • 275.5 എംഎം നീളം, 178.5 എംഎം വീതി, 14.5 എംഎം കട്ടി

 • 730 ഗ്രാം ഭാരം
കറുപ്പ് നിറത്തിലുള്ള ഈ വ്യൂസോണിക് ടാബ്‌ലറ്റ് കാഴ്ചയില്‍ ഏറെ ആകര്‍ഷണീയമാണ്.  ടാബ്‌ലറ്റിന്റെ മൂലകള്‍ വട്ടത്തിലാണ്.  ഒന്നു നിലത്തു വീഴുമ്പോഴേക്കും കേടു വരുന്ന ഒരു ടാബ്‌ലറ്റ് അല്ല ഇത്.  കണക്റ്റിവിറ്റി പോര്‍ട്ടുകളെല്ലാം ടാബ്‌ലറ്റിന്റെ വശങ്ങളിലായി ചിതറിക്കിടക്കുകയാണ്.

ടാപ് യുഐ എന്നറിയപ്പെടുന്ന യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണ് ഇതിന്റെ എടുത്തു പറയത്ത ഫീച്ചറുകളില്‍ ഒന്ന്.  മെയിന്‍ സ്‌ക്രീനിനു മുകളിലായി തന്നെ യുഐയുടെ ബാര്‍ കാണാം.  മെനു, ഹോം സ്‌ക്രീന്‍ തുടങ്ങിയവയ്‌ക്കെല്ലാം ഉള്ള ഷോര്‍ട്ട് കട്ട് എല്ലാം ഈ ബാറിന്മേലുണ്ടാകും.

ആകെ അഞ്ച് ഹോം സ്‌ക്രീനുകള്‍ ഉണ്ടായിരിക്കും.  അവയിലെല്ലാം വിഡിജറ്റുകളും ഉണ്ടാകും.  കൂടുതല്‍ വിഡ്ജറ്റുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതും ആണ്.

1080പി വരെയുള്ള വീഡിയോകള്‍ ഈ ടാബ്‌ലറ്റില്‍ കാണാവുന്നതാണ്.  സാധാരണ ഉപയോഗിക്കുന്ന എല്ല ഫയല്‍ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യുന്ന മള്‍ട്ടിമീഡിയ പ്ലെയറും ഇതിലുണ്ട്.

20,000 രൂപയാണ് വ്യൂസോണിക് വ്യൂപാഡ് 10എസ് ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വില.  ഇത്രയധികം ഫാച്ചറുകളുള്ള ഒരു ടാബ്‌ലറ്റ് ഇത്ര ചെറിയ വിലയില്‍ ലഭിക്കുക എന്നത് ആരെയും ആകര്‍ഷിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot