10,000 രൂപയ്ക്ക് വ്യൂസോണിക് വ്യൂപാഡ് ഇ70 ടാബ്‌ലറ്റ്

Posted By:

10,000 രൂപയ്ക്ക് വ്യൂസോണിക് വ്യൂപാഡ് ഇ70 ടാബ്‌ലറ്റ്

വ്യൂസോണിക്കിന്റെ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആണ് വ്യൂപാഡ് ഇ70.  ഈ പുതിയ ഫീച്ചര്‍ റിച്ച് ടാബ്‌ലറ്റ് അവതരിപ്പിക്കപ്പെട്ടത് ലാസ് വേഗാസില്‍ നടന്നു കൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ്.

ഈ പുതിയ ടാബ്‌ലറ്റ് ഇതുവരെ ഇറങ്ങിയവയില്‍ നിന്നും വ്യത്യസ്തമാണ് എന്നു പറയാന്‍ സാധിക്കില്ല.  എന്നാല്‍ ഇതിന്‍രെ വില ഇതിനെ മറ്റുള്ളവയില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു.  ഇതു മാത്രം മതിയാകും കൂടുതല്‍ ആളുകളെ ഈ ടാബ്‌ലറ്റിലേക്ക് ആകര്‍ഷിപ്പിക്കാന്‍.  ഏതാണ്ട് 10,000 രൂപയോളമാണ് ഈ വ്യൂസോണിക് ടാബ്‌ലറ്റിന് കണക്കാക്കപ്പെട്ടിരിക്കുന്ന വില.

ഫീച്ചറുകള്‍:

നേരത്തെ പറഞ്ഞപോലെ ഇതൊരു ഫീച്ചര്‍ റിച്ച് ടാബ്‌ലറ്റ് ആണ്.  എന്നാല്‍ ഇതേ ഫീച്ചറുകളോ, ഇതില്‍ കൂടുതല്‍ ഫീച്ചറുകളോ ഉള്ള ടാബ്‌ലറ്റുകള്‍ നിരവധി വിപണിയില്‍ ഉണ്ട്.

ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസിഎസില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റ് എന്നത് വളരെ ആകര്‍ഷണീയം ആണ്.  ആന്‍ഡ്രോയിഡ് ഗാഡ്ജറ്റുകള്‍ക്കായി പുതുതായി വികസിപ്പിച്ചെടുത്ത ഏതു ആപ്ലിക്കേഷനും ഇതിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നു.

1 ജിഗാഹെര്‍ഡ്‌സ് സിംഗിള്‍ കോര്‍ പ്രോസസ്സര്‍

പ്രോസസ്സര്‍ ആണ് ഒരു കമ്പ്യൂട്ടറിന്റേയോ ലാപ്‌ടോപ്പിന്റയോ പ്രവര്‍ത്തനക്ഷമതയെയും പ്രവര്‍ത്തന വേഗതയേയും സ്വാധീനിക്കുന്നത്.  വളരെ വേഗത്തിലുള്ള ഇന്റര്‍നെറ്റ് ബ്രൗസിംഗ്, ഓണ്‍ലൈന്‍ വീഡിയോകള്‍, ഡൗണ്‍ലോഡിംഗ് എന്നിവയിലെല്ലാം പ്രോസസ്സറിന്റെ മികവ് പ്രതിഫലിക്കും.  ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തിനൊപ്പം 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഈ ടാബ്‌ലറ്റിനെ മികച്ചതാക്കും.

മെമ്മറി സ്‌റ്റോറേജ്

4 ജിബി മെമ്മറി സ്‌റ്റോറേജോടെയാണ് വ്യൂപാഡ് ഇ70 വരുന്നത്.  കൂടുതല്‍ മെമ്മറി ആവശ്യമായി വരികയാണെങ്കില്‍ ഇതിന്റെ മെമ്മറി 32 ജിബി വരെ ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഈ ടാബ്‌ലറ്റില്‍ ഒരുക്കിയിരിക്കുന്നു.

ഫ്രണ്ട് ക്യാമറ, വൈഫൈ കണക്റ്റിവിറ്റി എന്നിവയും ഈ ടാബ്‌ലറ്റിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.  മറ്റൊരു പ്രത്യേകചത ഈ ടാബ്‌ലറ്റ് അള്‍ട്രാ പോര്‍ട്ടബിള്‍ ആണ് എന്നതാണ്.  ഇത് ഈ ടാബ്‌ലറ്റ് കൊണ്ടു നടക്കുന്നത് ആയാസ രഹിതമാക്കുന്നു.

എച്ച്ഡിഎംഐ ഔട്ട്പുട്ട് പോര്‍ട്ട് ഉള്ളതിനാല്‍ ഈ ടാബ്‌ലറ്റിനെ മറ്റു വലിയ എക്‌സ്‌റ്റേണല്‍ സ്‌ക്രീനുമായ ബന്ധിപ്പിച്ച് കൂടുതല്‍ മികച്ച രീതിയില്‍ വീഡിയോ കാണാനും, ഓഫീസ് പ്രെസന്റേഷനും മറ്റും സഹായകമാകുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot