വിന്‍സി ഡിബ്ലോക്ക്, കുട്ടികള്‍ക്കായി ഒരു ടാബ്‌ലറ്റ്

Posted By:

വിന്‍സി ഡിബ്ലോക്ക്, കുട്ടികള്‍ക്കായി ഒരു ടാബ്‌ലറ്റ്

2011 ടാബ്‌ലറ്റുകളുടെ വര്‍ഷം എന്നായിരിക്കും അറിയപ്പെടുക.  ടോഡ്‌ലര്‍ ടാബ്‌ലറ്റുകളും ഇപ്പോള്‍ ധാരാളമായി ഇറങ്ങുന്നുണ്ട്.  ആപ്ലിക്കേഷനുകളെ കുറിച്ച് പഠിക്കാനും ഗെയിം കലിക്കാനും കുട്ടികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രധാനമായും ടോഡ്‌ലര്‍ ടാബ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ടാബ്‌ലറ്റുകളില്‍ ഏറെ ശ്രദ്ധേയമായ ഒരു ടാബ്‌ലറ്റ് ആണ് വിന്‍സി ടാബ്‌ലറ്റ്.  ഈ വര്‍ഷത്തെ സിഇഎസില്‍ കൂടുതല്‍ മികച്ചതും വില കുറഞ്ഞതുമായ ഇതിന്റെ തന്നെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ അവതിപ്പിച്ചിരിക്കുന്നു.  കുട്ടികളെ ഉദ്ദേശിച്ചു നിര്‍മ്മിക്കപ്പെട്ടതായതിനാല്‍ പെട്ടെന്നു കേടുവരാതിരിക്കാനുള്ള മുന്‍ കരുതല്‍ എടുത്തിട്ടുണ്ട് ഇതിന്റെ ഡിസൈനില്‍.

ഫീച്ചറുകള്‍:

  • 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 800 x 480 പിക്‌സല്‍ റെസൊലൂഷന്‍

  • 1 ജിഗാഹെര്‍ഡ്‌സ് കോര്‍ട്ടെക്‌സ് എ8 പ്രോസസ്സര്‍

  • 512 എംബി റാം

  • ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റം
ഈ പുതിയ വേര്‍ഷന്‍ ടാബ്‌ലറ്റ് വിന്‍സി ഡിബ്ലോക്ക് എന്നാണ് അറിയപ്പെടുന്നത്.  പഴയ വിന്‍സി ടാബ്‌ലറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പുതിയ ടാബ്‌ലറ്റ് ചെറുതും കൂടുതല്‍ ഒതുക്കമുള്ളതുമാണ്.  കാഴ്ചയിലും ഡിസൈനിം എല്ലാം പഴയ മോഡല്‍ തന്നെ.  എന്നാല്‍ വലിപ്പത്തിന്റെ കാര്യം വരുമ്പോള്‍ പുതിയ വേര്‍ഷന് പഴയതിന്റെ പകുതിയേയുള്ളൂ.

സ്‌ക്രീന്‍, പ്രോസസ്സര്‍, പോര്‍ട്ടുകളുടെ എണ്ണം എന്നിവയെല്ലാം പഴയതുപോലെ തന്നെ.  എന്നാലിതിന്റെ വില ആദ്യത്തേതിനേക്കാള്‍ കുറവാണ്.  ഈ ടാബ്‌ലറ്റിനെ ചുറ്റി ഒരു ചുവന്ന റബര്‍ പോലുള്ള ഒരു ഹാന്റില്‍ ബാര്‍ ഉണ്ട്.  അതിനാല്‍ എത്ര ഉയരത്തില്‍ നിന്നും വീണാലും ടാബ്‌ലറ്റിന് ഒരു കേടുപാടും വരില്ല.

പഴയ വിന്‍സി ടാബ്‌ലറ്റിന് വൈഫൈ കണക്റ്റിവിറ്റി ഉണ്ടായിരുന്നില്ല.  എന്നാല്‍ പുതിയ ടാബ്‌ലറ്റിന് വൈഫൈ കണക്റ്റിവിറ്റി ഉണ്ട്.  ഇതില്‍ ഒരു പാരന്റല്‍ കണ്‍ട്രോള്‍ ഒപ്ഷനും ഉണ്ട്.  അതുവഴി ഇതിലെ ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കും.

സോഷ്യല്‍ ഗെയിമിംഗ് ആണ് ഈ ടാബ്‌ലറ്റിന്റെ പ്രധാന ഫീച്ചര്‍.  പുതിയ വിന്‍സി ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്‍രെ വില അറിവായിട്ടില്ല.  എന്നാല്‍ ചെറിയ വിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot