വെറും 12,600 രൂപയ്ക്ക് ഒരു ടാബ്‌ലറ്റ്!

Posted By: Staff

വെറും 12,600 രൂപയ്ക്ക് ഒരു ടാബ്‌ലറ്റ്!

താരതമ്യേന വില കുറവില്‍, ഗുണനിലവാരം പുലര്‍ത്തുന്ന ഉല്‍പന്നങ്ങള്‍
ഉപഭോക്താക്കള്‍ നല്‍കുന്നതില്‍ എന്നും ബദ്ധശ്രദ്ധരാണ് വിഷിയോ. ഉല്‍പന്നങ്ങളില്‍ പരീക്ഷണം എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ദിനം പ്രതി പുതിയ പുതിയ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെയും, ടാബ്‌ലറ്റുകളുടെയും ലോകത്ത് വിഷിയോ ഒരു മെല്ലെപോക്ക് നയമാണെടുത്തിരിക്കുന്നത് എന്നു തോന്നുമെങ്കിലും, സുസ്ഥിരമായ പരീക്ഷണങ്ങള്‍ വഴി അവരുടെ ഉല്പന്നങ്ങളും പുരോഗതിയുടെ പാതയില്‍ തന്നെയാണെന്നു കാണാം.

ഇതിനൊരു ഉത്തമ ഉദാഹരണമാണ് ആന്‍ഡ്രോയിഡ് 3.x ഹണികോമ്പിന് ഒരു എതിരാളിയായി അവതരിച്ചിരിക്കുന്ന, വിഷിയോ ടാബ്‌ലറ്റ്, വിടിഎബി1008.വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഈ ടാബ്‌ലറ്റിന്റെ എടുത്തു പറയാവുന്ന ഒരു പ്രത്യേകത ഇതിന്റെ 8 ഇഞ്ച് മാത്രം വലിപ്പമുള്ള ഡിസ്പ്‌ളേയാണ്. പക്ഷേ ആപ്ലിക്കേഷന്‍സിന്റെ കാര്യത്തില്‍ ഈ വിഷിയോില്‍ നിന്നും വളരെയൊന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല. വില പരിഗണിക്കുമ്പോള്‍ ഇതത്ര ചെറിയ കാര്യമൊന്നുമല്ല താനും.

ഒരു റിമോട്ട് കണ്‍ട്രോളായും ഉപയോഗിക്കാവുന്ന ഈ ടാബ്‌ലറ്റില്‍ അഡോബ് ഫ്‌ളാഷ്‌ പ്‌ളെയര്‍ വഴി യൂട്യൂബ് കാണാം. ഭംഗിയായി ഡിസൈന്‍ ചെയ്തിരിക്കുന്ന ടച്ച് ബട്ടണുകളും, നോട്ടിഫിക്കേഷേന്‍ സംവിധാനവും ആണ് ഇതിനുള്ളത്.

ഒരു ടാബ്‌ലറ്റിനു നമ്മള്‍ പ്രതീക്ഷിക്കാത്ത ഭാരംമാണിതിന്റെ ഒരു പ്രധാന പോരായ്മ. ഏതാണ്ട് ഒരു പൗണ്ടിലേറെ ഉണ്ടിതിന്റെ ഭാരം. വെറും 4 ജിബി മാത്രമുള്ള ഇതിന്റെ മെമ്മറിയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. ക്യാമറയും അത്ര ഗുണനിലവാരം പുലര്‍ത്തുന്നതല്ല.

512 എംബി, 1 ജിഗാഹെര്‍ഡ്‌സ് എആര്‍എം സിപിയു ആണ് തങ്ങള്‍
ഉപയോഗിക്കുന്നതെന്ന് വിഷിയോ ഔദ്യോഗികമായി പ്രഖ്യപിച്ചിട്ടുള്ളതാണ്.
ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന, ഇതില്‍ യൂട്യൂബ്, ജിമെയില്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍മാപ്‌സ് തുടങ്ങിയവ ലഭ്യമാണ്.

നേരത്തെ സൂചിപ്പിച്ച പോലെ ഇതിന്റെ പ്രധാന ഇആകര്‍ഷണം വില തന്നെയാണ്. വെറും 12,600 രൂപയ്ക്കു ലഭിക്കുന്ന ഈ ടാബ്‌ലറ്റ് കൂടുതല്‍ മധ്യവര്‍ഗ്ഗ ഉപഭോക്താക്കളെ ആകര്‍ഷിക്കും എന്നതില്‍ യാതൊരു സംശയവുമില്ല

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot