വോഡഫോണ്‍ ടാബ്‌ലറ്റിന്റെ പേര് സ്മാര്‍ട്ട് ടാബ് 10

Posted By:

വോഡഫോണ്‍ ടാബ്‌ലറ്റിന്റെ പേര് സ്മാര്‍ട്ട് ടാബ് 10

വോഡഫോണ്‍ പുറത്തിറക്കും എന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ടാബ്‌ലറ്റ് കമ്പ്യൂട്ടറിന് സ്മാര്‍ട്ട് ടാബ് 10 എന്നു പേരിട്ടു.  ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടാബ്‌ലറ്റ് ഉടന്‍ പുറത്തിറക്കും എന്ന് വോഡഫോണ്‍ അയര്‍ലന്റ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ആന്‍ഡ്രോയിഡിന്റെ ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാര്‍ട്ട് ടാബ് 10 പ്രവര്‍ത്തിക്കുന്നത്.  ഹുവാവെയോ, ഇസഡ്ടിഇയോ ആണ് ഈ ടാബ്‌ലറ്റ് വോഡഫോണിനു വേണ്ടി നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഫീച്ചറുകള്‍:

 • 10 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

 • 800 x 1280 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • 16 ജിബി മെമ്മറി

 • 32 ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • വൈഫൈ സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത് 2.1 വേര്‍ഷന്‍

 • യഎസ്ബി 2.0 പോര്‍ട്ട്

 • ആര്‍ജെ 45 പോര്‍ട്ട്

 • ഹെഡ്‌ഫോണ്‍ ഔട്ട്

 • മൈക്രോഫോണ്‍ ഇന്‍

 • ജിഗാബിറ്റ് ലാന്‍

 • ലിഥിയം അയണ്‍ ബാറ്ററി

 • 5 മണിക്കൂര്‍ ബാറ്ററി ലൈഫ്

 • 11.4 എംഎം കട്ടി

 • 391 ഗ്രാം ഭാരം

 • ആന്‍ഡ്രോയിഡ് വി3.2 ഓപറേറ്റിംഗ് സിസ്റ്റം

 • 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

 • കറുപ്പ് നിറം
ആന്‍ഡ്രോയിഡ് 3.2 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിന് 1.2 ജിഗാഹെര്‍ഡ്‌സ് ക്വാല്ഡകോം ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 1 ജിബി റാം എന്നിവയുടെ സപ്പോര്‍ട്ട് ഉണ്ട്.  ഇതിലെ മെമ്മറി 32 ജിബി വരെ ഉയര്‍ത്താനുള്ള സംവിധാനമുള്ളതിനാല്‍ സ്‌റ്റോറേജ് സ്‌പെയ്‌സ് ഇല്ല എന്ന പ്രശ്‌നം ഉണ്ടാകില്ല.

വൈകാതെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും വോഡഫോണിന്റെ സ്മാര്‍ട്ട് ടാബ് 10 പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot