വോഡഫോണ്‍ സ്മാര്‍ട്ട് ടാബ് 7 ടാബ്‌ലറ്റ് പുറത്തിറങ്ങി

Posted By:

 വോഡഫോണ്‍ സ്മാര്‍ട്ട് ടാബ് 7 ടാബ്‌ലറ്റ് പുറത്തിറങ്ങി

കാഴ്ചയില്‍ ഏറെ ആകര്‍ഷണീയമാണ് എന്നതുപോലെ വളരെ മികച്ച ഹാര്‍ഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ആണ് വോഡഫോണ്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആയ സ്മാര്‍ട്ട് ടാബ് 7ല്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ ടാബ്‌ലറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് വി3.2 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വോഡഫോണ്‍ ടാബ്‌ലറ്റിന് ക്വാല്‍കോം എംഎസ്എം8260 സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്, 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍ എന്നിവയുടെ സപ്പോര്‍ട്ട് ഉണ്ട്.

ഫീച്ചറുകള്‍:

 • 7 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • 16 ദശലക്ഷം നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 800 x 1280 പിക്‌സല്‍ ആണ്.

 • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 2592 x 1944 പിക്‌സല്‍ റെസൊലൂഷന്‍

 • ഓട്ടോ ഫോക്കസ്

 • 2 മെഗാപിക്‌സല്‍  ഫ്രണ്ട് ക്യാമറ

 • 720പി വീഡിയോ റെക്കോര്‍ഡിംഗ്

 • 16 ജിബി ഇന്റേണല്‍ മെമ്മറി

 • 32 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി

 • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • എച്ച്എസ്ഡിപിഎ, എച്ച്എസ്‌യുപിഎ ഫ്രീക്വന്‍സികളിലുള്ള 3ജി കണക്റ്റിവിറ്റി

 • ബ്ലൂടൂത്ത് വി2.1 കണക്റ്റിവിറ്റി

 • യുഎസ്ബി വി2.0

 • ജിപിഎസ് സംവിധാനം

 • ജിഎസ്എം ഫോണ്‍

 • മല്‍ട്ടി പോര്‍മാറ്റ് ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • ഗെയിമുകള്‍

 • 3,400 mAh ലിഥിയം അയണ്‍ ബാറ്ററി

 • 7 മണിക്കൂര്‍ ടോക്ക് ടൈം

 • 194 എംഎം നീളം, 120 എംഎം വീതി, 11.4 എംഎം കട്ടി

 • 319 ഗ്രാം ഭാരം

 • ആന്‍ഡ്രോയിഡ് വി3.2 ഗ്രാം ഭാരം

 • 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍
മികച്ച ഓര്‍ഗനൈസര്‍, ഹൈ എന്റ് ഇമേജ്, വീഡിയോ എഡിറ്റര്‍, ഡോക്യുമെന്റ് വ്യൂവര്‍ തുടങ്ങിയവ കാണാം ഈ വോഡഫോണ്‍ ടാബ്‌ലറ്റില്‍.  ഗൂഗിള്‍ സേര്‍ച്ച് മാപ്‌സ്, ജിമെയില്‍, യുട്യൂബ്,കലണ്ടര്‍, ഗൂഗിള്‍ ടോക്ക് എന്നിവയും ഈ സ്മാര്‍ട്ട് ടാബ് 7ന്റെ സവിശേഷതകലില്‍ പെയുന്നു.

ഈ മാസമാണ് വോഡഫോണ്‍ സ്മാര്‍ട്ട് ടാബ് 7 പുറത്തിറങ്ങിയത്.  വൈകാതെ ഈ ടാബ്‌ലറ്റ് രാജ്യത്തെ എല്ലാ റീറ്റെയില്‍ ഷോപ്പുകളിവും ലഭ്യമാകും.  ഈ വോഡഫോണ്‍ ടാബ്‌ലറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot