5,249 രൂപയ്ക്ക് വാമ്മി ഐസിഎസ് ടാബ്‌ലറ്റ് വാങ്ങാം

Posted By: Super

5,249 രൂപയ്ക്ക് വാമ്മി ഐസിഎസ് ടാബ്‌ലറ്റ് വാങ്ങാം

രാജ്യത്ത് ലഭ്യമായ വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റുകളിലേക്ക് ഒരു പുതിയം അംഗം കൂടി വന്നിരിക്കുന്നു, വാമ്മി 7 എന്നാണ് ഇതിന്റെ പേര്. വിക്ക്ഡ്‌ലീക്ക് എന്ന കമ്പനിയാണ് ഈ ടാബ്‌ലറ്റിന് പിറകില്‍. വിദ്യാര്‍ത്ഥികളേയും പ്രൊഫഷണലുകളേയും ഒരേ സമയം ലക്ഷ്യം വെക്കുന്ന ഇത് ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഇണങ്ങുന്ന ഏറ്റവും ശക്തമായ 7 ഇഞ്ച് ടാബ്‌ലറ്റാണെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

1.2 ജിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ടക്‌സ് എ10 ഓള്‍ വിന്നര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റിന്റെ റാം മെമ്മറി 512 എംബിയാണ്. 1080പിക്‌സല്‍ ഫുള്‍ എച്ച്ഡി വീഡിയോ പ്ലേ ചെയ്യാനും ഇതില്‍ സാധിക്കും. എച്ച്ഡി വീഡിയോകള്‍ക്കും ഫഌഷ് ആപ്ലിക്കേഷനുകള്‍ക്കും പിന്തുണ നല്‍കാനായി 400 മെഗാഹെര്‍ട്‌സ് ജിപിയുവും വാമ്മി 7ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വൈഫൈ ആക്റ്റിവേറ്റ് ആയിരിക്കുമ്പോള്‍ തന്നെ നാല്് മണിക്കൂറോളം ബാക്ക് അപ് ലഭിക്കാന്‍ സഹായിക്കുന്ന 3000mAh ലിഥിയം ബാറ്ററി ടാബ്‌ലറ്റിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിലെ മറ്റ് സവിശേഷതകള്‍:

  • 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • യുഎസ്ബി പോര്‍ട്ട് 2.0

  • എച്ച്ഡിഎംഐ

  • 3.5എംഎം ഓഡിയോ ഔട്ട്

  • മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

  • 3ജി

ഇപ്പോള്‍ കമ്പനിയുടെ വെബ്‌സൈറ്റ് വഴി ടാബ്‌ലറ്റിന് ഓര്‍ഡര്‍ നല്‍കാം. നികുതി കൂടാതെയാണ് 5,249 രൂപ. ഇലക്ട്രോണിക്‌സ് റിസര്‍ച്ച് രംഗത്ത് പ്രവര്‍ത്തിക്കുന്ന വിക്ക്ഡ്‌ലീക്ക് കമ്പനി ഔദ്യോഗിക സൈറ്റ്, ഷോപ്പിംഗ് പോര്‍ട്ടല്‍ എന്നിവയിലൂടെയാണ് ഉത്പന്നങ്ങള്‍ വില്പനക്കെത്തിക്കാറുള്ളത്. സ്‌കൂളുകള്‍, പ്രൊഫഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവ വഴിയും ഈ ടാബ്‌ലറ്റ് ലഭ്യമാക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot