വാട്ടര്‍ പ്രൂഫ് സ്‌ക്രീനുമായി പാന്‍ടെക് എലമെന്റ് ടാബ്‌ലറ്റ്

Posted By:

വാട്ടര്‍ പ്രൂഫ് സ്‌ക്രീനുമായി പാന്‍ടെക് എലമെന്റ് ടാബ്‌ലറ്റ്

ടാബ്‌ലറ്റുകള്‍ പുറത്തു ഉപയോഗിക്കാന്‍ പാകത്തില്‍ ഡിസൈന്‍ ചെയ്തിട്ടുള്ളവയല്ല.  അതുകൊണ്ടു തന്നെ കാറ്റും വഴയും പൊടിയും എല്ലാം ടാബ്‌ലറ്റുകളെ പെട്ടെന്നു ബാധിക്കും.  സ്പ്ലാഷ് റെസിസ്റ്റന്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ജപ്പാനില്‍ ഏറെ ഇറങ്ങുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളില്‍ ഇവ ഇപ്പോഴും അപൂര്‍വ്വ വസ്തുക്കള്‍ തന്നെയാണ്.

വീടിനും ഓഫീസിനും പുറത്ത് മഴയത്തും വെയിലത്തും പൊടിയിലും എല്ലാ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്ന, അല്ലെങ്കില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് ഏറ്റവും അനുയോജ്യമായ ടാബ്‌ലറ്റ് ആണ് പാന്‍ടെക് എലമെന്റ് ടാബ്‌ലറ്റ്.  ഇവയുടെ സ്‌ക്രീന്‍ സ്പ്ലാഷ് പ്രൂഫ് ആയതിനാല്‍ മഴയത്തു പോലും വലരെ സുഗമമായി ഇതു ഉപയോഗിക്കാന്‍ സാധിക്കും.

ഫീച്ചറുകള്‍:

  • 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • ആന്‍ഡ്രോയിഡ് 3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റം

  • ഇന്റേണല്‍ മെമ്മറി 16 ജിബി

  • 8 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ

  • വാട്ടര്‍ പ്രൂഫ് സ്‌ക്രീന്‍

  • 5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ

  • 2 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ
 

വളരെ ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ഡിസൈന്‍ ആണ് ഈ പാന്‍ടെക് ടാബ്‌ലറ്റിന്.  ഈ ടാബ്‌ലറ്റ് വാട്ടര്‍ പ്രൂഫ് ആണെന്നത് വാസ്തവം തന്നെ.  എന്നു കരുതി ഈ ടാബ്‌ലറ്റെടുത്ത് വെള്ളത്തില്‍ മുക്കിക്കളയാം എന്നു കരുതിയാല്‍ പണി പാളും.

വാട്ടര്‍ പ്രൂഫ് ആണ് ടാബ്‌ലറ്റ് എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് മഴ കൊണ്ടാലോ വെള്ളം തെറിച്ചാലോ ഒന്നും ഇതു കേടു വരില്ല എന്നാണ്.  അതായത് ഈ ടാബ്‌ലറ്റും കൊണ്ട് പുഴക്കടവിലേക്കോ സ്വിമ്മിംഗ് പൂളിലേക്കോ പോകരുത് എന്നര്‍ത്ഥം.

ഒരു സാധാരണ പ്രോസസ്സറിന്റെ ഇരട്ടി പ്രവര്‍ത്തനക്ഷമതയുള്ളതാണ് ഇതിലെ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍.  1.5 ക്ലോക്ക് സ്പീഡ് ഉള്ളതിനാല്‍ പ്രവര്‍ത്തന വേഗതയുടെ കാര്യത്തിലും മികവു പുലര്‍ത്തും ഈ ടാബ്‌ലറ്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

16 ജിബി ഇന്റേണല്‍ മെമ്മറി എന്നത് വളരെ ആകര്‍ഷണീയമായ ഒരു ഫീച്ചര്‍ തന്നെയാണ്.  എന്നാല്‍ പലപ്പോഴും കൂടുതല്‍ മെമ്മറി ഉണ്ടായിരുന്നെങ്കില്‍ നല്ലതാണ് എന്നു തോന്നാവുന്നതാണ്.  എന്നാല്‍ സാധാരണ കാണപ്പെടുന്ന മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം ഉണ്ടോ, ഇല്ലയോ എന്നു ഇതുവരെ അറിവായിട്ടില്ല.

1080പി വേഗതയില്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യവും ഈ ടാബ്‌ലറ്റിലുണ്ട്.  5 മെഗാപികസലിന്റെ ഒരു പ്രൈമറി ക്യാമറയും, 2 മെഗാപിക്‌സലിന്റെ സെക്കന്ററി ക്യാമറയും ഇതിലുണ്ട്.

ലാസ് വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഷോയില്‍ പാന്‍ടെക് എലമെന്റ് ടാബ്‌ലറ്റ് പുറത്തിറങ്ങിക്കഴിഞ്ഞു.  ഇതിന്റെ വാട്ടര്‍ പ്രൂഫ് ഫീച്ചര്‍ ഈ ടാബ്‌ലറ്റിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot