Home
Computer

എന്താണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടർ; കൂടുതൽ വിവരങ്ങൾ ഇതാ

ടെക്നോളജി മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ തരത്തിലുള്ള കണ്ടുപിടിത്തവുമായി മൈക്രോസോഫ്റ്റ്. പുതിയതായി ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടറിന് രൂപം നൽകുമെന്നാണ് ജൂൺ 21 പുറത്തിറക്കിയ കുറിപ്പിൽ മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. മജോറാന സീറോ മോഡുകൾ എന്ന് വിളിക്കപ്പെടുന്ന കണങ്ങളുടെ സഹായത്തോടെ ആയിരിക്കും ഈ കമ്പ്യൂട്ടറുകളുടെ നിർമ്മാണം.

മജോറാന സീറോ മോഡുകളുടെ സഹായത്താൽ കൂടുതൽ ശക്തമായ ടോപ്പോളജിക്കൽ ക്വാണ്ടം- കമ്പ്യൂട്ടിംഗ് തിരിച്ചറിയാൻ കഴിയും. മാത്രമല്ല ഒരു ക്വാണ്ടം കമ്പ്യൂട്ടറിന് വ്യക്തിഗത ഇലക്ട്രോണുകളെ ക്വിറ്റുകളായി ഉപയോ​ഗിക്കാനും സാധിക്കും ഇതിന് പുറമെ ഓരോ ഇലക്ട്രോണിന്റെയും ചില പ്രോപ്പർട്ടികളിൽ അതിന്റെ സ്പിൻ പോലെ വിവരങ്ങൾ എൻകോഡ് ചെയ്യാനും ഇവക്ക് കഴിയുന്നതാണ്.

എന്താണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടർ

ക്വാണ്ടം മെക്കാനിക്സത്തിന് അടിസ്ഥാനമായി ഇവിടെ ഇലക്ട്രോണുകൾ പരസ്പരം ഇടപഴകുകയും അതുവഴി കമ്പ്യൂട്ടർ ആ വിവരങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കും. ആ പ്രവർത്തനം തന്നെയാണ് മറ്റ് കമ്പ്യൂട്ടറുകളിൽ നിന്ന് ക്വാണ്ടം കമ്പ്യൂട്ടറുകളെ വ്യത്യസ്തമാക്കുന്നത്. നമ്മുടെ പക്കൽ ഒരു ഇലക്ട്രോണും ദ്വാരവുമുള്ള മജോറാന സീറോ മോഡും ഉണ്ടെങ്കിൽ ഇതില് നിന്ന് പോസിറ്റീവ് ചാർജ്ജും ഉണ്ടാക്കാൻ സാധിക്കും.

ഇതിൽ നിന്ന് ക്യൂബിറ്റ് മജോറാന സീറോ മോഡ് ആയ ഒരു ക്വാണ്ടം കമ്പ്യൂട്ടർ നമുക്ക് നിർമ്മിക്കാനും സാധിക്കുന്നതാണ്. ഇതിനായി മോഡിന്റെ ചില പ്രോപ്പർട്ടികളിലേക്ക് ചില വിവരങ്ങൾ എൻകോഡ് ചെയ്യാം. ഇലക്ട്രോണും ഹോളും എന്ന രണ്ട് എന്റിറ്റികൾ ചേർന്നതാണ് സീറോ മോഡ്. ആയതിനാൽ ഈ എന്റിറ്റികളെ വേർപെടുത്തി സൂക്ഷിക്കാം. ഇതുവഴി ഡെവലപ് ചെയ്തും ഫിസിക്സിന്റെ പല നിയങ്ങൾ അനുസരിച്ചും പുതിയ കമ്പ്യൂട്ടറുകൾ നിർമ്മിക്കാം.

എന്താണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടർ

അതേ സമയം ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടറുകളുടെ നിർമ്മാണവും ഉപയോ​ഗവും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുമെന്നും ഭക്ഷ്യക്ഷാമം കുറയ്ക്കുമെന്നും ആണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം. നിലവിലുള്ള ക്വാണ്ടം സാങ്കേതികവിദ്യയുടെ പരിധിക്കപ്പുറമുള്ള പ്രശ്‌നങ്ങളെ ചെറുക്കുക എന്ന ഉദ്ദേശത്തോടെയാണ് മൈക്രോസോഫ്റ്റ് ഈ ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടറുകൾക്ക് ജനനം നൽകുന്നത്. ‌

നിലവിൽ ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടറുകളുടെ നിർമ്മാണം അടിസ്ഥാന ഘട്ടത്തിൽ മാത്രമാണ്. ഫിസിക്കൽ ക്യൂബിറ്റുകൾ ഉപയോഗിച്ചാണ് ടെസ്റ്റ് മെഷീനുകൾ നിർമ്മിച്ചിരിക്കുന്നത്. ഇവ വെറും പഠനത്തിന് മാത്രമെ ഉപകരിക്കു യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിന് സാധിക്കില്ല. ഇതിനായുള്ള കൂടുതൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

അതിനിടെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പുതിയ സിഇഒ ആയി നവതേജ് ബാലിനെ നിയമിച്ചു. നിലവിൽ സിഇഒ ആയിരുന്ന ആനന്ദ് മഹേശ്വരി കഴിഞ്ഞ ദിവസം രാജി വെച്ചതിനെ തുടർന്നാണ് പുതിയ സിഇഒ അധികാരം ഏറ്റത്. നേരത്തെ വെങ്കട്ട് കൃഷ്ണൻ സിഇഒ സ്ഥാനത്ത് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത് എന്നാൽ ഇദ്ദേഹം പൊതുമേഖലാ ബിസിനസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കിടയിൽ ചില സ്ഥാനമാറ്റങ്ങൾ നടക്കുന്നതിനിടെയാണ് ആനന്ദ് മഹേശ്വരിയുടെ രാജി എന്നത് ശ്രദ്ധേയമാണ്. 2016ലാണ് ആനന്ദ് മഹേശ്വരി മൈക്രോസോഫ്റ്റിൽ എത്തിയത്. ഹണിവെൽ ഇന്ത്യയിലെ പ്രസിഡന്റായും മക്കിൻസി ആൻഡ് കമ്പനിയിൽ എൻഗേജ്‌മെന്റ് മാനേജരായും ആനന്ദ് മഹേശ്വരി നേരത്തെ ജോലി ചെയ്തിരുന്നു.

അതേ സമയം നിലവിൽ മൈക്രോസോഫ്റ്റിന്റെ സീനിയർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവായ ശ്രീനിവാസ റെഡ്ഡി ഈ വർഷം അവസാനത്തോടെ ഗൂഗിളിൽ ചേരുമെന്നും ചില റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ആപ്പിളിന്റെ ഇന്ത്യ റെഗുലേറ്ററി ടീമിൽ പ്രവർത്തിച്ചതിന് ശേഷമായിരുന്നു റെഡ്ഡി മൈക്രോസോഫ്റ്റിൽ എത്തിയത്.

More from GizBot

Best Mobiles in India

English summary
Microsoft claims that the construction and use of quantum supercomputers will fight climate change and reduce food shortages. Microsoft is giving birth to these quantum supercomputers with the intention of tackling problems beyond the reach of existing quantum technology.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X