കമ്പ്യൂട്ടർ വിപണിക്കിത് നല്ല കാലം; രാജ്യത്തെ ടോപ്പ് ഫൈവ് കമ്പ്യൂട്ടർ ബ്രാൻഡുകൾ

|

2021 ഇന്ത്യൻ പേഴ്സണൽ കമ്പ്യൂട്ടർ വിപണിയുടെ രാശി മാറ്റിയെഴുതുന്ന വർഷമായിരിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അത്രയധികം വലിയ വളർച്ചയാണ് കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ കമ്പ്യൂട്ടർ വിപണിയിൽ ഉണ്ടായിരിക്കുന്നത്. സ്മാർട്ട്ഫോൺ, ടാബ്ലറ്റ് എന്നിവയെപ്പോലെയുള്ള സ്മാർട്ട് ഗാഡ്ജറ്റുകൾ പേഴ്സണൽ കമ്പ്യൂട്ടറുകളുടെ പ്രസക്തി അധികം വൈകാതെ തന്നെ ഇല്ലാതാക്കും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിലയിരുത്തൽ. എന്നാൽ അത്തരം കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ചാണ് സ്മാർട്ട്ഫോൺ വിപണി വലിയ കുതിപ്പ് നടത്തുന്നത്. വർഷാ വർഷമുണ്ടായിരുന്ന വിറ്റുവരവ് കണക്കുകൾക്കും അപ്പുറത്തേക്ക് ചില പാദങ്ങളിലെ വിറ്റുവരവ് കണക്ക് വളരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

 

കമ്പ്യൂട്ടർ

കൊവിഡ് കാലമാണ് കമ്പ്യൂട്ടർ വിപണിയുടെയും തലവര മാറ്റിവരച്ചത്. കൊവിഡ് അടച്ചിടലിന് പിന്നാലെ രാജ്യത്തെ ഒട്ടുമിക്ക കമ്പനികളും വർക്ക്ഫ്രം ഹോം കൾച്ചറിലേക്ക് മാറിയിരുന്നു. ഒപ്പം ഓൺലൈൻ വിദ്യാഭ്യാസവും ശക്തി പ്രാപിച്ചു. ഇതിനൊപ്പം ലാപ്ടോപ്പുകളുടെയും കപ്പാസിറ്റി കൂടിയ പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും ആവശ്യകത കൂടി. വ്യക്തികൾ നേരിട്ടും കമ്പനികൾ ബൾക്ക് പർച്ചേസിങ് നടത്തുകയും ചെയ്തതോടെ പേഴ്സണൽ കമ്പ്യൂട്ടർ വിപണിയ്ക്ക് നവോന്മേഷം കിട്ടി. അടച്ചിടലുകളും നിയന്ത്രണങ്ങളും നീങ്ങിയെങ്കിലും കമ്പനികൾ പുതിയ ശീലത്തെ ഒഴിവാക്കാൻ തയ്യാറായിട്ടില്ല. ഡിജിറ്റൽ മേഖലയിൽ ഫോക്കസ് ചെയ്യുന്ന സ്ഥാപനങ്ങൾ പ്രത്യേകിച്ചും. നല്ലൊരു ശതമാനം കമ്പനികളും വർക്ക്ഫ്രം ഹോം കൾച്ചർ ഇപ്പോഴും തുടരുകയാണ്. ഓഫീസ് അടക്കമുള്ള ഇൻഫ്രാസ്ട്രക്ചറുകളുടെ ചെലവ് ഇല്ലാതാകുന്നതും എംപ്ലോയീസിന്റെ പ്രൊഡക്ടിവിറ്റി കൂടുന്നതും ആണ് കമ്പനികളെ വർക്ക് ഫ്രം ഹോം കൾച്ചർ തുടരാൻ പ്രേരിപ്പിക്കുന്നത്. കമ്പനികൾ വർക്ക് ഫ്രം ഹോം/ എനിവെയർ രീതി തുടരുന്നത് കമ്പ്യൂട്ടർ വിപണിയ്ക്കും വലിയ ബൂസ്റ്റ് നൽകുന്നു.

വാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽവാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽ

ഐഡിസി
 

ഐഡിസിയുടെ ഡാറ്റ പ്രകാരം 2021ന്റെ മൂന്നാം പാദത്തിൽ മാത്രം 4.5 ദശലക്ഷം കമ്പ്യൂട്ടിങ് ഉപകരണങ്ങളാണ് രാജ്യത്തെ വിപണികളിൽ എത്തിയത്. വർഷാവർഷം 30 ശതമാനം വളർച്ചയാണ് ഇന്ത്യൻ പിസി വിപണിയിൽ ഉണ്ടാവുന്നത്. 2021ൽ തുടർച്ചയായ അഞ്ചാം പാദത്തിലും വിപണി വളർച്ച നേടി. 2019ൽ ആ വർഷം മുഴുവൻ വിപണിയിൽ എത്തിയതിൽ കൂടുതൽ കമ്പ്യൂട്ടറുകൾ 2021ലെ മൂന്നാം പാദത്തിൽ മാത്രം വിപണിയിൽ എത്തിയിട്ടുണ്ട്. കമ്പ്യൂട്ടറുകളിൽ തന്നെ ലാപ്ടോപ്പുകൾക്കും നോട്ട്ബുക്ക് മോഡലുകൾക്കുമാണ് വിപണിയിൽ പ്രിയം. വിറ്റഴിക്കപ്പെട്ടതിൽ 81.5 ശതമാനവും ഇത്തരം കമ്പ്യൂട്ടറുകൾ ആണ്. 30 ലക്ഷം ലാപ്ടോപ്പുകളാണ് മൂന്നാം പാദത്തിൽ മാത്രം വിപണിയിൽ എത്തിയത്. 16.5 ശതമാനം ആണ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളുടെ മാർക്കറ്റ് ഷെയർ. ഹൈ പെർഫോമൻസ് കമ്പ്യൂട്ടറുകളുടെ മാർക്കറ്റ് ഷെയർ 2 ശതമാനത്തിലും നിൽക്കുന്നു.

ഇന്ത്യയിലെ ടോപ്പ് ഫൈവ് കമ്പ്യൂട്ടർ / പിസി ബ്രാൻഡുകൾ

ഇന്ത്യയിലെ ടോപ്പ് ഫൈവ് കമ്പ്യൂട്ടർ / പിസി ബ്രാൻഡുകൾ

ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട കമ്പ്യൂട്ടർ ബ്രാൻഡ് എച്ച്പി തന്നെയാണ്. 28.5 ശതമാനം ആണ് എച്ച്പിയുടെ വിപണി വിഹിതം. തൊട്ട് താഴെയുള്ള കമ്പ്യൂട്ടർ ബ്രാൻഡിനേക്കാളും അഞ്ച് ശതമാനം കൂടുതൽ ആണ് എച്ച്പിയുടെ വിപണി വിഹിതം. 23.8 ശതമാനം വിപണി വിഹിതവുമായി ഡെല്ലാണ് രണ്ടാം സ്ഥാനത്ത്. എച്ച്പി, ഡെൽ എന്നിവ പോലുള്ള കമ്പനികൾക്ക് നിരവധി ഉപ-ബ്രാൻഡുകളും നിലവിൽ ഉണ്ട്. ഗെയിമർമാർ, കണ്ടന്റ് ക്രിയേറ്റേഴ്സ്, വിദ്യാർഥികൾ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള യൂസേഴ്സിനായി പ്രത്യേകം കമ്പ്യൂട്ടറുകളും ഗാഡ്ജറ്റുകളുമൊക്കെ നിർമിക്കുന്ന ബ്രാൻഡുകളാണ് ഇവ. 19 ശതമാനം വിപണി വിഹിതവുമായി ലെനോവോയാണ് മൂന്നാം സ്ഥാനത്ത്. 8.6 ശതമാനം വിപണി വിഹിതമുള്ള ഏസർ നാലാമതും 8.5 ശതമാനം വിപണി വിഹിതമുള്ള അസൂസ് അഞ്ചാം സ്ഥാനത്തുമുണ്ട്. രാജ്യത്തെ കമ്പ്യൂട്ടർ വിപണിയിൽ ബാക്കിയുള്ള 12 ശതമാനം പല ബ്രാൻഡുകൾ ചേർന്ന് വീതിച്ചെടുക്കുന്നു.

ഇൻസ്റ്റാഗ്രാം വീഡിയോകൾ ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാംഇൻസ്റ്റാഗ്രാം വീഡിയോകൾ ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം

പേഴ്സണൽ കമ്പ്യൂട്ടർ

നേരത്തെ പേഴ്സണൽ കമ്പ്യൂട്ടർ വിപണിയിൽ വൻകിട ബ്രാൻഡുകളുടെ സർവാധിപത്യം ആയിരുന്നു. എന്നാൽ ഇപ്പോൾ വിപണിയുടെ സാധ്യത മനസിലാക്കി മറ്റ് കമ്പനികളും ലാപ്ടോപ്പുകൾ പോലുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങൾ അവതരിപ്പിക്കുന്നു. ചില സ്മാർട്ട്ഫോൺ കമ്പനികളും ഇക്കൂട്ടത്തിൽ ഉണ്ടെന്നതാണ് കൌതുകകരമായ വസ്തുത. നോക്കിയ, റിയൽമി, ഷവോമി എന്നിവരാണ് ലാപ്ടോപ്പുകൾ പുറത്തിറക്കിയ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ. വൻ ബ്രാൻഡുകൾക്ക് നല്ല മത്സരം നൽകാൻ കഴിയുന്ന വിധം സ്പെസിഫിക്കേഷനുകളും വിലക്കുറവുകളും ഈ പുതിയ കമ്പനികൾ മുന്നോട്ട് വച്ചിരുന്നു. എന്നിരുന്നാലും വിപണിയിൽ വലിയ ഓളം സൃഷ്ടിക്കാനും വലിയ വിൽപ്പന നടത്താനും ഈ പുതിയ ബ്രാൻഡുകൾക്ക് ആയില്ലെന്നതാണ് വാസ്തവം. വരും ദിവസങ്ങളിൽ ഈ പ്രവണതയിൽ വലിയ മാറ്റം വരുമെന്നാണ് മാർക്കറ്റിങ് രംഗത്തെ വിദഗ്ധർ പറയുന്നത്. പ്രീമിയം ഡിസൈൻ, ഏറ്റവും പുതിയ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ കോൺഫിഗറേഷൻ എന്നിവയ്‌ക്കൊപ്പം വിലക്കുറവും വാഗ്ദാനം ചെയ്യുന്ന ഈ പുതിയ ബ്രാൻഡുകളെക്കുറിച്ച് കൂടുതൽ ആളുകൾ പഠിക്കുമെന്നതിനാൽ, വരും ദിവസങ്ങളിൽ ഇവയ്ക്കും വലിയ സ്വീകാര്യത ലഭിച്ചേക്കാം.

ഡിജിറ്റൽ

കമ്പ്യൂട്ടർ വിപണിയും സാമ്പത്തിക വിഷയങ്ങളും അവിടെ നിൽക്കട്ടെ. ഇനി ലാപ്ടോപ്പ് അല്ലെങ്കിൽ നിങ്ങളുടെ പേഴ്സണൽ കമ്പ്യൂട്ടറിന്റെ സുരക്ഷയെക്കുറിച്ചും ചില കാര്യങ്ങൾ മനസിലാക്കാം. ഡിജിറ്റൽ യുഗത്തിൽ ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നിവയൊക്ക പലപ്പോഴും വെറും വാക്കുകൾ മാത്രമാണ്. എല്ലാ വിധ പെർമിഷനുകളും സ്വകാര്യ വിവരങ്ങളും നൽകി ആപ്പുകളും മറ്റും ഉപയോഗിക്കുമ്പോൾ എന്ത് സുരക്ഷിതത്വമെന്നും തോന്നാം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ കമ്പ്യൂട്ടറുകളുടെ സുരക്ഷ പരമാവധി ഉറപ്പാക്കാൻ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.

ഛിന്നഗ്രഹത്തെ ഇടിച്ചു തെറിപ്പിക്കാൻ സ്പേസ്എക്സ് നാസ സഖ്യം; ഭൗമപ്രതിരോധ ദൗത്യം 23ന്ഛിന്നഗ്രഹത്തെ ഇടിച്ചു തെറിപ്പിക്കാൻ സ്പേസ്എക്സ് നാസ സഖ്യം; ഭൗമപ്രതിരോധ ദൗത്യം 23ന്

പാസ്വേഡുകൾ

കമ്പ്യൂട്ടറുകൾ എപ്പോഴും മികച്ച പാസ്വേഡുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കാൻ ശ്രമിക്കണം. പാസ്വേഡിന്റെ ശക്തി കൂടുന്നത് അനുസരിച്ച് കമ്പ്യൂട്ടറിന്റെ സുരക്ഷിതത്വവും കൂടും. അൽഫാ ന്യൂമറിക് പാസ്വേഡുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം. അക്ഷരങ്ങളും നമ്പരുകളും സ്പെഷ്യൽ കാരക്ടറുകളും ഉപയോഗിച്ച് ആയിരിക്കണം പാസ്വേഡുകൾ സെറ്റ് ചെയ്യേണ്ടത്. പേര്, ജന്മദിനം തുടങ്ങി എളുപ്പം കണ്ട് പിടിക്കാൻ സാധ്യതയുള്ള വാക്കുകൾ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. വലിയ പാസ്വേഡുകൾ കൂടുതൽ സുരക്ഷിതത്വം നൽകുമെന്നും മനസിലാക്കുക.

Most Read Articles
Best Mobiles in India

English summary
2021 is widely expected to be the turning point in the Indian personal computer market. The computer market has witnessed such tremendous growth in the last eleven months. The assessment was that the relevance of personal computers would soon disappear. The computer market is booming, proving that all such calculations are wrong.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X