വിക്ക്ഡ്‌ലീക്ക് വാമ്മി ടാബുകള്‍; ജെല്ലി ബീനില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഇന്ത്യന്‍ ടാബ്‌ലറ്റുകള്‍

Posted By: Staff

വിക്ക്ഡ്‌ലീക്ക് വാമ്മി ടാബുകള്‍; ജെല്ലി ബീനില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഇന്ത്യന്‍ ടാബ്‌ലറ്റുകള്‍

ഇന്ത്യയുടെ പ്രഥമ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ ടാബ്‌ലറ്റാകാന്‍ വിക്ക്ഡ്‌ലീക്ക് വാമ്മി ടാബ്‌ലറ്റുകള്‍. സെപ്തംബര്‍ അവസാനവാരം ജെല്ലി ബീന്‍ അപ്‌ഡേറ്റ് എല്ലാ വാമ്മി സീരീസ് ടാബ്‌ലറ്റുകള്‍ക്കും ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിക്ക്ഡ്‌ലീക്ക് വാമ്മി എതോസ്, വാമ്മി പ്ലസ്, വാമ്മി 7 എന്നിവയാണ് ജെല്ലി ബീന്‍ ലഭിക്കുന്ന കമ്പനിയുടെ പ്രധാന ടാബുകള്‍.

ആന്‍ഡ്രോയിഡ് ഐസിഎസ്, 1.2 ജിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ടക്‌സ് എ10 ഓള്‍ വിന്നര്‍ പ്രോസസര്‍, 512 എംബി ഡിഡിആര്‍3 റാം എന്നിവയാണ് ടാബ്‌ലറ്റുകളുടെ പ്രധാന സവിശേഷത. 400 മെഗാഹെര്‍ട്‌സ് ജിപിയു ആണ് ഇവയ്ക്ക് ഗ്രാഫിക് പിന്തുണ നല്‍കുന്നത്. 1080പിക്‌സലാണ് എച്ച്ഡി വീഡിയോ സ്ട്രീമിംഗ്. ഈ മൂന്ന് ടാബ്‌ലറ്റുകളും ഇപ്പോള്‍ വിക്ക്ഡ്‌ലീക്ക് വെബ്‌സൈറ്റ് വഴി വാങ്ങാനാകും.

ടാബ്‌ലറ്റുകളുടെ മറ്റ് സവിശേഷതകള്‍

വാമ്മി 7

 • 7 ഇഞ്ച് കപ്പാസിറ്റീവ് 5 പോയിന്റ് ടച്ച്‌സ്‌ക്രീന്‍

 • യുഎസ്ബി പോര്‍ട്ട് 2.0, 3ജി ഡോങ്കിള്‍,ആര്‍ജെ 451എഎന്‍ കേബിള്‍

 • എച്ച്ഡിഎംഐ

 • 3.5എംഎം ഓഡിയോ ഔട്ട്

 • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

വില: 5,249 രൂപ

വാമ്മി എതോസ്

 • 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

 • മിനിയുഎസ്ബി പോര്‍ട്ട്

 • 1.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ

 • 512എംബി റാം

 • 4ജിബി ഇന്റേണല്‍ മെമ്മറി

 • 32 ജിബി മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

 • മിനി എച്ച്ഡിഎംഐ

വില: 8,999 രൂപ

വാമ്മി പ്ലസ്

 • 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

 • 3ജി, വൈഫൈ

 • ജിപിഎസ്

 • 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ

 • 2 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ

 • മിനി എച്ച്ഡിഎംഐ

 • 512എംബി റാം

വില: 11,499 രൂപ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot