വിക്കിപാഡ്, ലോകത്തിലെ ആദ്യത്തെ 3ഡി ഗെയിമിംഗ് ടാബ്‌ലറ്റ്

Posted By:

വിക്കിപാഡ്, ലോകത്തിലെ ആദ്യത്തെ 3ഡി ഗെയിമിംഗ് ടാബ്‌ലറ്റ്

ഗ്ലാസ് ഫ്രീ 3ഡി ഡിസ്‌പ്ലേയുള്ള ആദ്യ ടാബ്‌ലറ്റ് എന്ന അവകാശവാദത്തോടെ എത്തുന്നു, വിക്കിപാഡ്.  പേരു കേട്ട് തെറ്റിദ്ധരിക്കണ്ട നമ്മുടെ വിക്കിപീഡിയയുമായി ഇതിനൊരു ബന്ധവും ഇല്ല.  ഗെയിമിംഗില്‍ വളരെ തല്‍പരരായ ആളുകള്‍ക്ക് ഇതിന്റെ 3ഡി ഡിസ്‌പ്ലേ വലിയൊരു അനുഗ്രഹമായിരിക്കും.

3ഡി ഡിസ്‌പ്ലേയ്ക്കു പുറമെ വേറെയും വളരെ മികച്ച സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളും ഉണ്ട് ഈ ലാപ്‌ടോപ്പില്‍.  ഇതിലെ 8 ഇഞ്ച് ഡിസ്‌പ്ലേ ഒരു ഗെയിമിലെ എല്ലാ ഭാഗങ്ങളും വ്യക്തമായി കാണാനുതകുന്നതാണ്.  1920 x 1080 പിക്‌സല്‍ ആണ് ഈ ഡിസ്‌പ്ലെയുടെ റെസൊലൂഷന്‍.

ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ചില്‍ ആണ് ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത് എന്നതു തന്നെ ഇതിന്റെ വലിയൊരു സവിശേഷതയാണ്.  8 ജിബി ഇന്റേണല്‍ മെമ്മറിയുള്ളതിനാല്‍ ഇതിലെ സ്‌റ്റോറേജ് കപ്പാസിറ്റിയെ കുറിച്ച് വേവലാതിയേ വേണ്ട.

ഇതിനു പുറമെ, 64 ജിബി കൂടി മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ് മെമ്മറി സ്ലോട്ടും ഈ വിക്കിപാഡിലുണ്ട്.

ഫീച്ചറുകള്‍:

  • 3 ഡി ഡിസ്‌പ്ലേ

  • രണ്ട് അനലോഗ് സ്റ്റിക്കുകള്‍

  • ഗെയിമിംഗിനു മാത്രമായി നാലു ബട്ടണുകള്‍

  • ടിവി സ്‌ക്രീന്‍, പിസി മോണിറ്റര്‍ എന്നിവയുമായി ബന്ധിപ്പിക്കാന്‍ എച്ച്ഡിഎംഐ പോര്‍ട്ട്
ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ഗെയിം ആയ ക്വാക്ക് ലൈവ്, ഫോസ്‌ഫോര്‍ ബീറ്റ എന്നിവ വരെ വിക്കിപാഡ് സപ്പോര്‍ട്ട് ചെയ്യും!  ജിടിഎ III യും ഇത് സപ്പോര്‍ട്ട് ചെയ്യും.  ഗെയിമിംഗ് ലാപ്‌ടോപ്പ് എന്ന അവകാശവാദത്തോടെ വരുന്ന വിക്കിപാഡ് സോണി പ്ലേ സ്റ്റേഷന് ഒരു ഭീഷണിയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിക്കിപാഡിന്റെ വിലയെ കുറിച്ച് ഇതുവരെ ഒന്നും അറിവായിട്ടില്ല.  ലോകത്തിലെ ആദ്യത്തെ 3ഡി ഗെയിമിംഗ് ലാപ്‌ടോപ്പ് എന്നൊക്കെയാണ് അവകാശവാദം എങ്കിലും വിക്കിപാഡിന് എത്രത്തോളം സ്വീകാര്യ ലഭിക്കും എന്നു കണ്ടറിയണം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot