ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ക്ക് 4,000 രൂപ

Posted By: Super

ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ക്ക് 4,000 രൂപ

വിലക്കുറവുള്ള ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്കായി ഒരു പുതിയ ചോയ്‌സ് കൂടി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഷ്‌ടെല്‍ എന്ന കമ്പനിയുടെ ഇറ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളാണ് ബജറ്റ് ടാബ്‌ലറ്റ് നിരയിലേക്ക് പുതുതായി എത്തുന്നത്.

മൂന്ന് ടാബ്‌ലറ്റുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇറ തിംഗ് ആര്‍, ഇറ ഇ, ഇറ ഐക്കണ്‍ ഇ എന്നിവയാണിവ. ആന്‍ഡ്രോയിഡ് ഫ്രോയോ, ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓരോ മോഡലുകള്‍ക്കും 7 ഇഞ്ച് കപ്പാസിറ്റീവ്  ടച്ച്‌സ്‌ക്രീനാണുള്ളത്. 4,000 മുതല്‍ 5,500 രൂപ വരെയാണ് ഇവയുടെ വില.

കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയ്‌ക്കൊപ്പം ഡബ്ല്യുസിഡിഎംഎ 3ജി, വൈഫൈ കണക്റ്റിവിറ്റികളും ഇന്‍ബില്‍റ്റായി വരുന്ന ഈ ടാബ്‌ലറ്റുകള്‍ വിവിധ ഓഡിയോ വീഡിയോ ഫോര്‍മാറ്റുകളെ പിന്തുണക്കുന്നുണ്ട്. ഇതിലെ ക്യാമറയില്‍ 720 പിക്‌സല്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് സാധിക്കും. ടാബ്‌ലറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot