ഹാർഡ് ഡിസ്കുകളുടെ കാലം അവസാനിക്കുന്നു; എച്ച്ഡിഡി ലാപ്ടോപ്പുകൾ ഇനിയില്ല

|

കമ്പ്യൂട്ടർ സാങ്കേതികവിദ്യ അനുദിനം വളരുമ്പോൾ നാം കണ്ട് ശീലിച്ചതും പരിചയിച്ചതുമായ ഒരുപാട് കാര്യങ്ങളിൽ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ അനുബന്ധ ഘടകങ്ങളിലും ഈ മാറ്റങ്ങൾ എപ്പോഴും പ്രതിഫലിക്കാറുണ്ട്. കെട്ടിടങ്ങളുടെ വലിപ്പമുണ്ടായിരുന്നിടത്ത് നിന്നും നോട്ട് പുസ്തകങ്ങളുടെ മാത്രം വലിപ്പത്തിലേക്ക് ചുരുങ്ങിയ കമ്പ്യൂട്ടർ, ടെക്നോളജിയുടെ വളർച്ചയ്ക്കൊപ്പം വഴിയിലുപേക്ഷിച്ച പഴയ സാങ്കേതിക വിപ്ലവങ്ങളും ഒരുപാടാണ്. ഫ്ലോപ്പി ഡിസ്ക് ഡ്രൈവുകളും സിഡിയും ഡിവിഡിയും പോലെയുള്ള ഒപ്റ്റിക്കൽ ഡ്രൈവുകളും ഒക്കെ ഇത്തരത്തിൽ കാലഹരണപ്പെട്ടവയാണ്. ആ പാതയിലേക്ക് നീങ്ങുകയാണ് കമ്പ്യൂട്ടറുകളിലെ സ്റ്റോറേജ് ഡിവൈസുകളായ ഹാർഡ് ഡിസ്ക് ഡ്രൈവുകളും(HDD).

 

ലാപ്ടോപ്പ്

ലോകത്തിലെ ഏറ്റവും വലിയ ലാപ്ടോപ്പ് ഉത്പാദകർ ഒന്നും ഇനി ഹാർഡ് ഡിസ്ക് ഡ്രൈവുകൾ ഉള്ള ലാപ്ടോപ്പുകൾ വിൽക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിൽ ഏതാണ്ട് പൂർണമായും ഈ ടൈപ്പ് ലാപ്ടോപ്പുകളുടെ വിൽപ്പന ഒഴിവാക്കുമെന്നും കരുതപ്പെടുന്നു. ടെക് മാധ്യമം ആയ ടെക്ക് റഡാർ പ്രോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. നൂതന സ്റ്റോറേജ് ഡിവൈസുകൾ ആയ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളുടെയും ഇഎംഎംസികളുടെയും മുന്നിൽ, കാലഹരണപ്പെട്ട ഹാർഡ് ഡിസ്ക് ഡ്രൈവുകൾക്ക് പിടിച്ച് നിൽക്കാൻ ആകുന്നില്ലെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?

സോളിഡ് സ്റ്റേറ്റ്

സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളെ (SSD) അപേക്ഷിച്ച് ഹാർഡ് ഡിസ്ക് ഡ്രൈവുകൾക്ക് ഭാരവും സൈസും കൂടുതലാണ്. സ്പീഡ് കുറവാണെന്നതും ഫിസിക്കൽ കമ്പോണന്റ്സ് ദുർബലമാണെന്നതും കൂടുതൽ പവർ യൂസ് ചെയ്യുമെന്നതും ഹാർഡ് ഡിസ്ക് ഡ്രൈവുകളോടുള്ള പ്രിയം കുറയാൻ കാരണം ആയിട്ടുണ്ട്. കുറഞ്ഞ വിലയും ഉയർന്ന കപ്പാസിറ്റിയുമാണ് ഹാർഡ് ഡിസ്ക് ഡ്രൈവുകളെ ആകർഷകമാക്കിയിരുന്ന ഘടകങ്ങൾ. എന്നാൽ ഉയർന്ന സ്റ്റോറേജ് കപ്പാസിറ്റിയുള്ള കമ്പ്യൂട്ടറുകൾ പൊതു ഉപയോഗത്തിന് ആവശ്യമില്ലെന്ന പുതിയ പ്രവണത ഈ ഫാക്റ്ററിനെ അപ്രസക്തമാക്കുകയാണ്.

ക്ലൌഡ് സ്റ്റോറേജ്
 

അത്രയധികം ക്ലൌഡ് സ്റ്റോറേജ് സേവനങ്ങൾ ഉള്ള ഇക്കാലത്ത് എന്തിനാണ് ഉയർന്ന സ്റ്റോറേജ് കപ്പാസിറ്റി എന്ന ചോദ്യവും ഹാർഡ് ഡിസ്ക് ഡ്രൈവുകൾക്ക് തിരിച്ചടിയാകുന്നു. സോളിഡ് സ്റ്റേറ്റ് ഡ്രൈവുകൾ ഉപയോഗിക്കുന്ന 64 ജിബി, 128 ജിബി സ്റ്റോറേജ് കമ്പ്യൂട്ടറുകൾ ധാരാളം വിപണിയിൽ എത്തുന്നുണ്ട്. പ്രത്യേകിച്ചും ബജറ്റ് സെഗ്മെന്റിൽ. ഏറ്റവും ശേഷി കുറഞ്ഞ 2.5 എച്ച്ഡിഡി പോലും 500 ജിബിക്ക് മുകളിൽ സ്റ്റോറേജ് കപ്പാസിറ്റിയുമായാണ് വരുന്നത്.

ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണം ഉണ്ടാക്കാം, പക്ഷേ ചില പ്രശ്നങ്ങളുണ്ട്ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണം ഉണ്ടാക്കാം, പക്ഷേ ചില പ്രശ്നങ്ങളുണ്ട്

ഡ്രൈവുകൾ

ഹാർഡ് ഡിസ്ക് ഡ്രൈവുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലാപ്ടോപ്പുകൾക്ക് ആവശ്യക്കാരും കുറയുകയാണ്. ഭാരമേറിയ ഹാർഡ് ഡിസ്ക് ഡ്രൈവുകളുടെ സാന്നിധ്യം ലാപ്ടോപ്പുകളുടെ ഭാരം കൂട്ടുന്നു. ലാപ്ടോപ്പുകളുടെ വലിപ്പം നിർണയിക്കുന്നതിൽ സ്റ്റോറേജ് ഡിവൈസുകളുടെ ഫോം ഫാക്റ്ററും ( ഘടനയും ഉൾക്കൊള്ളുന്ന സ്പേസും ) നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്.

ലാപ്

സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളും ഇഎംഎംസികളും ഉപയോഗിക്കുമ്പോൾ ഈ പ്രശ്നത്തിന് പരിഹാരം ആകുകയും കൂടുതൽ സ്ലിമ്മും ചെറുതുമായ കമ്പ്യൂട്ടറുകൾ പുറത്തിറക്കാനും സാധിക്കുന്നു. ഭാരം കുറഞ്ഞ ലാപ്ടോപ്പുകളുടെ പിന്നാലെയാണ് ഭൂരിഭാഗം ആളുകളും എന്നത് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. നിലവിൽ 2.5 ഇഞ്ച് വരുന്ന ഹാർഡ് ഡിസ്ക് ഡ്രൈവുകളുടെ ഫോം ഫാക്റ്ററാണ് ലാപ്ടോപ്പുകളിൽ നിന്നും ഒഴിവാകുന്നത്.

100 രൂപയ്ക്ക് 10 ജിബി ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും; അറിയാം ഈ പുതിയ വിഐ പ്ലാനിനെക്കുറിച്ച്100 രൂപയ്ക്ക് 10 ജിബി ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും; അറിയാം ഈ പുതിയ വിഐ പ്ലാനിനെക്കുറിച്ച്

ഡെസ്ക്ടോപ്പ്

ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ ഇപ്പോഴും ഹാർഡ് ഡിസ്ക് ഡ്രൈവുകൾ ലഭ്യമാണ്. ലാപ്ടോപ്പുകളെ അപേക്ഷിച്ച് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ കൂടുതൽ ഫോം ഫാക്റ്റർ ഉള്ള ( 3.5 ഇഞ്ച് ) ഹാർഡ് ഡിസ്ക് ഡ്രൈവുകളാണ് ഉപയോഗിക്കുന്നത്. ലാപ്ടോപ്പുകളിലെ പോലെ ഹാർഡ് ഡിസ്ക് ഡ്രൈവുകളുടെ സൈസും സ്പേസും ഇവയിൽ വലിയ പ്രശ്നമാകുന്നില്ല.

ഇഎംഎംസി

സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളുടെയും ഇഎംഎംസികളുടെയും കമ്പോണന്റുകൾക്ക് വില കുറയുന്നത് ഉത്പാദകരെ ഹാർഡ് ഡിസ്ക് ഡ്രൈവുകൾ ഉപേക്ഷിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളുടെ വില കുറയുന്ന ട്രെൻഡിൽ അടുത്തെങ്ങും മാറ്റം ഉണ്ടാകാനും സാധ്യതയില്ല. എന്ന് കരുതി ഹാർഡ് ഡിസ്ക് ഡ്രൈവുകൾ പൂർണമായും ഉപയോഗ ശൂന്യമാണെന്നും കരുതരുത്. ഇവ എക്സ്റ്റേണൽ സ്റ്റോറേജ് ഡിവൈസുകളായി ഉപയോഗപ്രദമാണ്. 20 ടിബി വരെയുള്ള എച്ച്ഡിഡികൾ വിപണിയിൽ ലഭ്യമാണ്. 30 ടിബി വരെയുള്ള ഹാർഡ് ഡിസ്ക് ഡ്രൈവുകൾ ഡെവലപ്പ്മെന്റ് സ്റ്റേജിലുമാണ്.

ദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാംദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാം

ഡെൽ

ഡെൽ, ലെനോവോ, എച്ച്പി എന്നീ ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ 100ൽ അധികം ലാപ്ടോപ്പ് മോഡലുകളുമായി ബന്ധപ്പെട്ട് നടത്തിയ റിസർച്ചിനൊടുവിലാണ് ടെക്ക് റഡാർ പ്രോ റിപ്പോർട്ട് പുറത്ത് വിട്ടത്. ഈ ഗവേഷണ ഫലങ്ങൾ കൺസ്യൂമർ കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ടവയാണ്. ഏസർ, അസൂസ്, എംഎസ്ഐ, ഗേറ്റ്വേ തുടങ്ങിയ കമ്പനികളെ ഈ ഗവേഷണത്തിന്റെ ഭാഗം ആക്കിയിട്ടില്ലെന്നതും ശ്രദ്ധിക്കണം.

എസ്എസ്ഡി

എസ്എസ്ഡി പോലെയുള്ള സാങ്കേതിക വിദ്യകൾ വികസിക്കുന്നത് കമ്പ്യൂട്ടറുകളും ഗാഡ്ജറ്റുകളും അടക്കമുള്ള ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ ശേഷിയും പെർഫോമൻസും കൂട്ടുന്നതിനൊപ്പം ഡിവൈസുകൾ കൂടുതൽ കോംപാക്റ്റ് ആകാനും സഹായിക്കുന്നു. പുതിയ പുതിയ ടെക്നോളജികൾ വരുന്നതോടെ എസ്എസ്ഡികളും അതിവിദൂരമല്ലാത്ത ഭാവിയിൽ കാലഹരണപ്പെട്ടേക്കാം. ഇത്തരം സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണങ്ങളും നടക്കുന്നുണ്ട്. ഭാവിയിൽ കൂടുതൽ അഡ്വാൻസ്ഡ് ആയിട്ടുള്ള പുതിയ സാങ്കേതിക വിദ്യകളും വന്ന് കൂടെന്നില്ല. കമ്പ്യൂട്ടറുകൾ തന്നെ കാലഹരണപ്പെടുന്ന കാലം വരുമെന്നും പറയപ്പെടുന്നുണ്ട്.

ഭൂമിയിൽ ജീവൻ എത്തിയത് ഉൽക്കകളിലൂടെ? ജീവന്റെ ഉത്ഭവത്തെക്കുറിച്ച് നിർണായക കണ്ടെത്തൽഭൂമിയിൽ ജീവൻ എത്തിയത് ഉൽക്കകളിലൂടെ? ജീവന്റെ ഉത്ഭവത്തെക്കുറിച്ച് നിർണായക കണ്ടെത്തൽ

Best Mobiles in India

English summary
Floppy disc drives, CDs and DVDs, are no longer in use. Hard disc drives, which serve as computer storage devices, are moving in that way.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X