സെക്കൻഡിൽ 200000000000000000 കണക്കുകൾ, തണുപ്പിക്കാൻ 15000 ലിറ്റർ വെള്ളം.. ഇത് ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ

By GizBot Bureau
|

ഏറെ സങ്കീർണ്ണമായ സമയമെടുക്കുന്ന കണക്കുകൂട്ടലുകൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന സൂപ്പർ കമ്പ്യൂട്ടറുകളെ കുറിച്ച് നമുക്കറിയാം. ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്ത് ഏറ്റവും ശക്തനായ സൂപ്പർ കമ്പ്യൂട്ടറുമായി യു.എസ്. തന്നെ വീണ്ടും എത്തിയിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ഒരു കമ്പ്യൂട്ടർ ഭീമൻ തന്നെയാണ് ഈ സൂപ്പർ കമ്പ്യൂട്ടർ.

സെക്കൻഡിൽ 200000000000000000 കണക്കുകൾ, തണുപ്പിക്കാൻ 15000 ലിറ്റർ വെള്ള

വ്യക്തമായി നിർവചിക്കപ്പെട്ട ഒരു ഉദ്ദേശ്യത്തോടെ ഏത് സങ്കീർണ്ണമായതും സമയം ചെലവാക്കുന്നതുമായ കണക്കുകൂട്ടലുകൾ പരിഹരിക്കുന്നതിനായി ഉണ്ടാക്കപ്പെടുന്ന ഈ സൂപ്പർ കമ്പ്യൂട്ടറുകൾ അടുത്തകാലത്തായി നിരവധി ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ ഏറ്റവും വേഗതയേറിയതും ഏറ്റവും ശക്തവുമായ ഇത്തരം സൂപ്പർ കമ്പ്യൂട്ടറുകൾ ചൈനയുടെ കൈവശമായിരുന്നെങ്കിൽ അതിനെ വെല്ലാൻ ഒരു പുതിയ അവതാരം എത്തിച്ചേർന്നിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ

ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയതും ഏറ്റവും ശക്തവുമായ സൂപ്പർ കമ്പ്യൂട്ടറാണ് അമേരിക്കയിൽ അവതരിപ്പിച്ചിരിക്കുന്നത്. സമ്മിറ്റ് എന്നാണ് പേര്. യുഎസ് ഊർജ്ജവകുപ്പിലെ ഓക്ക് റിഡ്ജ് നാഷണൽ ലബോറട്ടറിയായ ഐബിഎമും ORNL ഉം തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമായാണ് ഈ കമ്പ്യൂട്ടർ പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു സെക്കൻഡിൽ 200000000000000000 കണക്കുകൂട്ടലുകൾ

ഒരു സെക്കൻഡിൽ 200000000000000000 കണക്കുകൂട്ടലുകൾ

ഈ സൂപ്പർ കമ്പ്യൂട്ടറിനെ സംബന്ധിച്ചെടുത്തോളം ഇതിന്റെ കമ്പ്യൂട്ടിംഗ് പവർ വളരെ വളരെ ഉയർന്നതാണ്. ഐബിഎം, ഒ.എൻ.എൻ.എൽ എന്നിവയുടെ കണക്കുകൾ പ്രകാരം സെക്കൻഡിൽ 200 ക്വാണ്ടറില്യൻ കണക്കുകൂട്ടലുകൾ നടത്താം. 200നു ശേഷം 15 പൂജ്യങ്ങൾ ചേർത്താൽ കിട്ടുന്ന സംഖ്യ ആണ് ക്വാണ്ടറില്യൻ. നിലവിലുള്ള ഏതൊരു സൂപ്പർ കമ്പ്യൂട്ടറിനെക്കാളും ഒരുപാട് മേലെ നില്കുന്നതാണ് ഈ കരുത്ത്.

ഈയടുത്ത കാലത്തായി നമ്മൾ ദിനംപ്രതി ജീവിതത്തിൽ കാണാൻ തുടങ്ങുന്ന കൃത്രിമ ഇന്റലിജൻസ് (AI) വിദ്യകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി ഈ കമ്പ്യൂട്ടിംഗ് ശക്തി ഉപയോഗിക്കപെടും. ഇത് കൂടാതെ ഇതിന്റെ ഹാർഡ്‌വെയർ തലത്തിലേക്ക് കടക്കുമ്പോൾ നമ്മൾ തീർത്തും അത്ഭുതപ്പെടും.

 തണുപ്പിക്കാൻ മണിക്കൂറിൽ 15000 ലിറ്റർ വെള്ളം

തണുപ്പിക്കാൻ മണിക്കൂറിൽ 15000 ലിറ്റർ വെള്ളം

പ്രൊസസ്സിംഗ് പവർ നൽകാനായി ഈ സമ്മിറ്റ്ൽ 4608 സെർവറുകൾ ഉൾക്കൊള്ളുന്നുണ്ട്. ഓരോ 2 IBM Power9 പ്രൊസസ്സറുകളും 22 കോറുകളും 6 എൻവിഡിയ ടെസ്ല V100 GPU കളും ഉൾക്കൊള്ളുന്നതാണ്. മൊത്തത്തിൽ, സിസ്റ്റത്തിന് 10 പെറ്റാബൈറ്റ് മെമ്മറിയും ഉണ്ട്. ഈ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുമ്പോൾ തണുപ്പിക്കുന്നതിനായി മണിക്കൂറിൽ 15000 ലിറ്റർ വെള്ളം ആവശ്യമായി വരും. വലുപ്പം ആണെങ്കിൽ രണ്ടു ടെന്നീസ് കോർട്ടിന്റെ അത്രയും വരും.

ഒന്നാമനായി സബ്മിറ്റ്

ഒന്നാമനായി സബ്മിറ്റ്

ഇതുവരെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും, ഏറ്റവും മികച്ച 500 അതിവേഗ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഈ സമ്മിറ്റ് തീർച്ചയായും ഒന്നാം സ്ഥാനത്താവും.അതോടൊപ്പം ഈ പുതിയ സിസ്റ്റം അമേരിക്കയെ ശാസ്ത്രീയ കമ്പ്യൂട്ടിംഗിന്റെ രംഗത്ത് വീണ്ടും മുകളിലേക്ക് കൊണ്ടുവരുന്നു. 2012 മുതൽ ഈ പട്ടികയിൽ ചൈനീസ് സംവിധാനങ്ങളും മറ്റ് ഏഷ്യൻ രാജ്യങ്ങളും കടന്നുവന്നെങ്കിലും വീണ്ടും യുഎസ് ഈ നിരയിൽ ഒന്നാമനാകുകയാണ്.

യാഹൂ മെസഞ്ചര്‍ അവസാനിപ്പിക്കുന്നു, പകരം ഈ മെസേജിംഗ് ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുകയാഹൂ മെസഞ്ചര്‍ അവസാനിപ്പിക്കുന്നു, പകരം ഈ മെസേജിംഗ് ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക

Best Mobiles in India

Read more about:
English summary
World's Most Powerful Super Computer

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X