സാംസംഗ് ഗാലക്‌സി ടാബ്, ഏറ്റവും മെലിഞ്ഞ ടാബ്‌ലറ്റുകള്‍

By Shabnam Aarif
|
സാംസംഗ് ഗാലക്‌സി ടാബ്, ഏറ്റവും മെലിഞ്ഞ ടാബ്‌ലറ്റുകള്‍

ലോകത്തലെ തന്നെ ഏറ്റവും മെലിഞ്ഞ ടാബ്‌ലറ്റുകള്‍ എന്ന് അവകാശപ്പെടാവുന്ന രണ്ടു ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുമായെത്തുകയാണ് സാംസംഗ്.  സാംസംഗ് ഗാലക്‌സി ടാബ് 730, 750 എന്നിവയാണ് ഈ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍.

ഇരു ടാബ്‌ലറ്റുകളിലും 3ജി സംവിധാനം ഉണ്ട്.  ഇന്ത്യന്‍ ഗാഡ്ജറ്റ് വിപണിയില്‍ ടാബ്‌ലറ്റുകള്‍ക്കുള്ള കുതിച്ചുചാട്ടം മനസ്സിലാക്കിയായിരിക്കണം സാംസംഗ് ഈ പുതിയ ടാബ്‌ലറ്റുകള്‍ പുറത്തിറക്കാന്‍ തിരഞ്ഞെടുത്ത ആദ്യ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നു.

 

ഇരു ടാബ്‌ലറ്റുകളും വളരെ മെലിഞ്ഞവയും ഭാരം കുറഞ്ഞവയും ആണ്.  വെറും 465 ഗ്രാം ഭാരമുള്ള ഗാലക്‌സി ടാബ് 730യുടെ നീളം 230.9 എംഎം, വീതി 157.8 എംഎം, കട്ടി 8.6 എംഎം എന്നിങ്ങനെയാണ്.  ഇതിലേക്കാള്‍ ആല്പം ഭാരക്കൂടുതലുണ്ട് ഗാലക്‌സി ടാബ് 750യ്ക്ക്.  565 ഗ്രാം ആണിതിന്റെ ഭാരം.

 

മറ്റു ടാബ്‌ലറ്റുകളെ അപേക്ഷിച്ച് വളരെ മെലിഞ്ഞ ഇവ തിളങ്ങുന്ന കറുപ്പ്, സില്‍വര്‍ ഗ്രേ എന്നീ നിറങ്ങളില്‍ റൗണ്ടഡ് എഡ്ജുകളോടെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇരു ടാബ്‌ലറ്റുകള്‍ക്കും ടച്ച് സ്‌ക്രീനുകളാണെങ്കിലും ഡിസ്‌പ്ലേ വലിപ്പത്തിന്റെ കാര്യത്തില്‍ വ്യത്യാസം ഉണ്ട്.  730ന്റേത് 8.9 ഇഞ്ച് സ്‌ക്രീനും, 750യുടേത് 10.1 ഇഞ്ചും ആണ്.  ഈ ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേകളുടെ റെസൊലൂഷന്‍ 1280 x 800 പിക്‌സലാണ്.

സിനിമകലും മറ്റു വീഡിയോകളും കാണുമ്പോള്‍ ഒരു തിയറ്റര്‍ അനുഭവം തന്നെ ലഭിക്കും ഈ ടാബ്‌ലറ്റുകളിലൂടെ.  ഇരു ടാബ്‌ലറ്റുകള്‍ക്കും ഓരോ പ്രൈമറി, സെക്കന്ററി എന്നിങ്ങനെ രണ്ടു ക്യാമറകള്‍ വീതം ഉണ്ട്.  3.15 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും, 2 മെഗാപിക്‌സല്‍ സെക്കന്റി ക്യാമറയും.  ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ്, ഡിജിറ്റല്‍ സൂം എന്നീ സൗകര്യങ്ങളും ഈ ക്യാമറകള്‍ക്കുണ്ട്.

ഇരു ടാബ്‌ലറ്റുകള്‍ക്കും 16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ വ്യത്യസ്ത ഇന്റേണല്‍ മെമ്മറികളുള്ള മൂന്നു മോഡലുകള്‍ വീതം ഉണ്ട്.  ഇവയില്‍ മെമ്മറി കാര്‍ഡ് സ്ലോട്ടുകള്‍ ഇല്ലാത്തതുകൊണ്ട് എക്‌സ്‌റ്റേണല്‍ മെമ്മറി സംവിധാനം ഇല്ല.  അതുകൊണ്ട് ഓരോരുത്തരും അവനവന്റെ ആവശ്യാനുസരണം ഇന്റേണല്‍ മെമ്മറിയുള്ള ടാബ്‌ലറ്റ് മോഡല്‍ നോക്കി തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.

ഇരു ടാബ്‌ലറ്റുകളുടെയും സിസ്റ്റം മെമ്മറി 1 ജിബിയാണ്.  1 ജിഗാഹെര്‍ഡ്‌സ് എന്‍വിഡിയ ടെഗ്ര ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഇരു സാംസംഗ് ടാബ്‌ലറ്റുകള്‍ക്കും ഉണ്ട്.  ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

9 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ കാണാന്‍ കഴിയുന്നത്ര ബാറ്ററി ബാക്ക്അപ്പ് നല്‍കുന്ന 7000 mAh ബാറ്ററിയാണ് ഇവയുടേത്.  ഓണ്‍ലൈന്‍ വായലക്കാര്‍ക്കും, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനും ഏറെ സഹായകമാകുന്ന നിരവധി പ്രീലോഡഡ് ആപ്ലിക്കേഷനുകളുമായാണ് ഈ പുതിയ സാംസംഗ് ടാബ്‌ലറ്റുകളുടെയും വരവ്.

സാംസംഗ് ഗാലക്‌സി ടാബ് 730ന്റെ വില 33,900 രൂപയും, സാംസംഗ് ഗാലക്‌സി ടാബ് 750യുടെ വില 36,200 രൂപയും ആണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X