റെറ്റിന ഡിസ്‌പ്ലെയുള്ള മാക്ബുക്ക് പ്രോ അവതരിപ്പിച്ചു

Posted By: Staff

റെറ്റിന ഡിസ്‌പ്ലെയുള്ള മാക്ബുക്ക് പ്രോ അവതരിപ്പിച്ചു

ന്യൂ ഐപാഡിന് സ്വന്തമായിരുന്ന റെറ്റിന ഡിസ്‌പ്ലെ ആപ്പിള്‍ ഇപ്പോള്‍ 15 ഇഞ്ച് മാക്ബുക്ക് പ്രോയിലും അവതരിപ്പിച്ചിരിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്നലെ ആരംഭിച്ച ആപ്പിളിന്റെ 23മത് വാര്‍ഷിക വേള്‍ഡ് ഡെവലപേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഈ ലാപ്‌ടോപ് അവതരിപ്പിച്ചത്. ഇത് വരെ അവതരിപ്പിച്ച മാക് ഉത്പന്നങ്ങളില്‍ ഏറ്റവും അഡ്വാന്‍സ്ഡാണ് പുതിയ മാക്ബുക്ക് പ്രോ എന്ന് വിശേഷിപ്പിച്ചായിരുന്നു സിഇഒ ടിം കുക്ക് മാക്ബുക്ക് പ്രോ അവതരിപ്പിച്ചത്.

രണ്ട് വേര്‍ഷനുകളിലാണ് മാക്ബുക്ക് പ്രോ എത്തുന്നത്. അതിലൊന്ന് 2.3 ജിഗാഹെര്‍ട്‌സ് ഇന്റല്‍ കോര്‍ ഐ7 ക്വാഡ് കോര്‍ പ്രോസസര്‍ 3.3 ജിഗാഹെര്‍ട്‌സ് വേഗതയുള്ള ടര്‍ബോ ബൂസ്റ്റ് സൗകര്യത്തോടെയാണ് എത്തുന്നത്. 8ജിബി മെമ്മറി കൂടാതെ 256 ജിബി ഫഌഷ് മെമ്മറിയും ഉണ്ട്. ഇനി വില കേട്ടോളൂ, 1,52,900 രൂപ.

രണ്ടാമത്തേതില്‍ 2.6 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ഇന്റല്‍ കോര്‍ ഐ പ്രോസസറില്‍ 3.6 ജിഗാഹെര്‍ട്‌സ് ടര്‍ബോ ബൂസ്റ്റ് സൗകര്യമുണ്ട്. 8 ജിബി മെമ്മറി, 512 ജിബി ഫഌഷ് സ്‌റ്റോറേജ് എന്നിവയാണ് ഇതിലെ മെമ്മറി സവിശേഷതകള്‍. 1,92,900 രൂപയ്ക്കാണ് രണ്ടാമത്തെ വേര്‍ഷന്‍ ലഭിക്കുക. ഇവയെ  2.7 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 16 ജിബി മെമ്മറി, 768 ജിബി ഫഌഷ് സ്റ്റോറേജ് എന്നിങ്ങനെ കോണ്‍ഫിഗര്‍ ചെയ്യാവുന്നതാണ്.

പുതിയ മാക്ബുക്ക് പ്രോയില്‍ ഉപയോഗിക്കുന്ന റെറ്റിന ഡിസ്‌പ്ലെയാണ് നോട്ട്ബുക്കുകളില്‍ ഏറ്റവും അധികം റെസലൂഷന്‍ ഡിസ്‌പ്ലെയുള്ള ഉത്പന്നം. എച്ച്ഡി ടെലിവിഷനേക്കാള്‍ 30 ലക്ഷം അധികം റെസലൂഷന്‍ നല്‍കുന്ന 50 ലക്ഷം പിക്‌സലാണ് ഡിസ്‌പ്ലെയുടേത്. ഇതില്‍ പ്രത്യക്ഷപ്പെടുന്ന ടെക്സ്റ്റും ഗ്രാഫിക്‌സും വളരെ ഷാര്‍പ്പ് ആയിരിക്കും. ചെറിയ പിക്‌സലുകളെ നഗ്നനേത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാനും സാധിക്കില്ല.

മാക്ബുക്ക് പ്രോയുടെ മറ്റ് സവിശേഷതകള്‍

  • എന്‍വിദിയ ജിഫോഴ്‌സ് ജിടി 650എം ഗ്രാഫിക്‌സ്

  • യുഎസ്ബി 3.0, എച്ച്ഡിഎംഐ, തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടുകള്‍

  • മാക് ഒഎസ് എക്‌സ് ലയണ്‍ ഓപറേറ്റിംഗ് സിസ്റ്റം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot