ഷവോമി എംഐ നോട്ട്ബുക്ക് 14 ഇന്ത്യയിൽ ഇപ്പോൾ വിലകുറവിൽ: ഓഫറുകൾ, വില, സവിശേഷതകൾ
ഷവോമി എംഐ നോട്ട്ബുക്ക് 14 ന് ഇപ്പോൾ 2,000 രൂപ താൽക്കാലിക കിഴിവ് ലഭിച്ചിരിക്കുന്നു. നിലവിൽ ഇത് 41,999 രൂപ വിലയിൽ ലഭ്യമാണ്. മുമ്പ് ഇതേ ഷവോമി ലാപ്‌ടോപ്പ് 43,999 രൂപയ്ക്ക് ലിസ്റ്റുചെയ്തിരുന്നു. ഈ കിഴിവ് ഓഫർ ഫ്ലിപ്പ്കാർട്ടിലോ ആമസോണിലോ നിന്നും നിങ്ങൾ ലഭിക്കില്ല, കാരണം ഇത് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ എംഐ.കോമിൽ മാത്രമായി വിൽപ്പനയ്ക്ക് ലഭ്യമാക്കിയിരിക്കുന്നു. മുൻപ് സൂചിപ്പിച്ച വിലയിൽ ഉപഭോക്താക്കൾക്ക് 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റ് ലഭിക്കും.

എംഐ ലാപ്‌ടോപ്പിന്റെ 512 ജിബി മോഡലിന് 43,999 രൂപ വിലവരുന്നു. ആക്‌സിസ് ബാങ്ക് കാർഡുകൾക്കൊപ്പം 1,000 രൂപ വരെ തൽക്ഷണ കിഴിവും ഷവോമി നൽകുന്നു. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡുകളിൽ 1,000 രൂപ തൽക്ഷണ കിഴിവുമുണ്ട്. ഉപയോക്താക്കൾക്ക് ഒരു ബിഎഫ്‌എൽ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭിക്കും. ഇപ്പോൾ, ഈ ഓഫർ എന്ന് അവസാനിക്കുമെന്ന കാര്യം അറിയില്ല. "ദീപാവലി വിത്ത് എംഐ" സെയിൽ ഒക്ടോബർ 21 വരെ തുടരും, അതായത് ലാപ്‌ടോപ്പ് ഓഫറും അതേ ദിവസം തന്നെ അവസാനിച്ചേക്കാം.

ഷവോമി എംഐ നോട്ട്ബുക്ക് 14: സവിശേഷതകൾ
വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ എംഐ നോട്ടുബുക്ക് പ്രവർത്തിക്കുന്നത്. ടെൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 പ്രോസസറിൽ വരുന്ന ഈ നോട്ട്ബുക്കിൻറെ ബേസ് ക്ലോക്ക് സ്പീഡ് 1600 ജിഗാഹെർട്സും, ബാർസ്റ്റ് ക്ലോക്ക് സ്പീഡ് 4,200 ജിഗാഹെർട്സും വരുന്നു. ഇതിൽ നിങ്ങൾക്ക് ഒരു വെബ്ക്യാമും ലഭിക്കുന്നതാണ്. 5.0 വേർഷൻ ബ്ലൂടൂത്ത്, 802.11 a/g/n/ac വൈ-ഫൈ സ്റ്റാൻഡേർഡ്‌സ് സപ്പോർട്ടും വരുന്നു. 1,920 ഇഞ്ച് 1,080 പിക്‌സൽ ഫുൾ എച്ച്ഡി റെസല്യൂഷനും 91 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ വരുന്ന 14 ഇഞ്ച് ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിന്റെ സവിശേഷത.

ടെൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 പ്രോസസറും ലാപ്‌ടോപ്പിന് ലഭിക്കുന്നു. എംഐ നോട്ട്ബുക്ക് 14 മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. എംഐ നോട്ട്ബുക്ക് 14 ക്ലോക്ക് സ്പീഡ് 2,666 മെഗാഹെർട്സ് വാഗ്ദാനം ചെയ്യുന്നു. ഇവയിൽ രണ്ട് വേരിയന്റുകളിൽ 256 ജിബി, 512 ജിബി സ്റ്റോറേജ് വരുന്ന ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സും ഉയർന്ന നിലവാരമുള്ള മൂന്നാം വേരിയന്റിൽ എൻവിഡിയ ജിഫോഴ്സ് എംഎക്സ് 250 ഗ്രാഫിക്സും ഉൾപ്പെടുന്നു.

ആന്റി-ഗ്ലെയർ ഡിസ്പ്ലേ സൂര്യനിൽ നിന്ന് പോലും നേരിട്ടുള്ള വെളിച്ചത്തിൽ കാണാൻ എളുപ്പമാണ്. ലാപ്ടോപ്പിൽ സ്റ്റീരിയോ സ്പീക്കറുകളും രണ്ട് യുഎസ്ബി 3.1 പോർട്ടുകളും ഒരു യുഎസ്ബി 2.0 പോർട്ടും എച്ച്ഡിഎംഐ, 3.5 എംഎം, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവയുമുണ്ട്. ഇതിന്റെ ഭാരം വെറും 1.35 കിലോഗ്രാമാണ്. 65W ചാർജറുള്ള വലിയ 46 Wh ബാറ്ററിയാണ് ഇതിൽ അവതരിപ്പിക്കുക. വെറും 35 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് പൂജ്യത്തിൽ നിന്ന് 50 ശതമാനം ചാർജിലേക്ക് വരുമെന്ന് കമ്പനി പറയുന്നു.


Click it and Unblock the Notifications








