സിയോമി Miപാഡ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; 5 ഫീച്ചറുകള്‍

Posted By:

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇന്ത്യന്‍ ഗാഡ്ജറ്റ് വിപണിയില്‍ നിറഞ്ഞുനില്‍ക്കുന്ന പേരാണ് സിയോമി. കുറഞ്ഞ വിലയും ഉയര്‍ന്ന സ്‌പെസിഫിക്കേഷനുമായി Mi3 ഉള്‍പ്പെടെ രണ്ട് സ്മാര്‍ട്‌ഫോണുകളും ഒരു ടാബ്ലറ്റുമാണ് കമ്പനി ഇന്ത്യയില്‍ ഇന്നലെ ലോഞ്ച് ചെയ്തത്.

അതില്‍ Miപാഡ് എന്നു പേരിട്ടിരിക്കുന്ന ടാബ്ലറ്റിന്‍െ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചൈനിയിലെ ആപ്പിള്‍ എന്നറിയപ്പെടുന്ന സിയോമി അവതരിപ്പിച്ച ടാബ്ലറ്റ് ശരിക്കും ആപ്പിളിന്റെ ഐപാഡ് മിനിക്കുള്ള മറുപടിതന്നെയാണ്.

2048-1536 പിക്‌സല്‍ റെസല്യൂഷനോടു കുടിയ 7.9 ഇഞ്ച് ഡിസ്‌പ്ലെ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.2 GHz NVIDIA ടെഗ്ര K1 പ്രൊസസര്‍, 2 ജി.ബി. റാം, 8 എം.പി പ്രൈമറി ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ, 16/64 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, വൈ-ഫൈ സപ്പോര്‍ട് എന്നിവയാണ് ടാബ്ലറ്റിന്റെ പ്രത്യേകതകള്‍.

എന്തായാലും Miപാഡിന്റെ 5 പ്രധാന ഫീച്ചറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

6700 mAh ബാറ്ററിയാണ് ടാബ്ലറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 2 ദിവസംവരെ ഉപയോഗിക്കാന്‍ സാധിക്കും.

 

2048-1536 പിക്‌സല്‍ റെസല്യൂഷനോടു കുടിയ 7.9 ഇഞ്ച് സ്‌ക്രീന്‍ വീഡിയോ കാണുന്നതിനോ ഗെയിമിംഗിനോ മാത്രമല്ല, സുഖകരമായ വാനയ്ക്കും സഹായിക്കും. അത്ര മികച്ചതാണ് വ്യൂവിംഗ് ആംഗിളും കളറും.

 

സോണി ബി.എസ്.ഐ സെന്‍സര്‍ സഹിതമുള്ള 8 എം.പി ക്യാമറയാണ് ടാബ്ലറ്റില്‍ പിന്‍വശത്തുള്ളത്. മികച്ച ചിത്രങ്ങള്‍ ഇത് ലഭ്യമാക്കുമെന്നതില്‍ തര്‍ക്കമില്ല. മുന്‍വശത്താകട്ടെ 5 എം.പി ക്യാമറയാണ് ഉള്ളത്. ഇതും ശരാരിക്കു മുകളിലാണ്.

 

ആവശ്യത്തിലധികം മെമ്മറി സപ്പോര്‍ട് Miപാഡ് നല്‍കുന്നുണ്ട്. 16/64 ജി.ബി. ഇന്റേണല്‍ മെമ്മറിക്കു പുറമെ 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയാണ് ഉള്ളത്. അതും പോരെങ്കില്‍ ക്ലൗഡ് സ്‌റ്റോറേജും ലഭ്യമാണ്.

 

ഇന്ന് വിപണിയില്‍ ലഭ്യമായ മിക്ക ടാബ്ലറ്റുകളും കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ളവയാണ്. എന്നാല്‍ സിയോമി Mi പാഡ് വെള്ള, നീല, പച്ച, പിങ്ക് തുടങ്ങി വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ലഭിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi MiPad Officially Unveiled in India: Top 5 Features To Keep in Mind, Xiaomi MiPad Unveiled in India, Top 5 Features of Xiaomi MiPad, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot