4 ജി ഫാബ്‌ലെറ്റ്; വില 9,999 രൂപ....!

ഷവോമി 5.5 ഇഞ്ചിന്റെ ഫാബ്‌ലെറ്റ് ഇന്‍ഡ്യയില്‍ അവതരിപ്പിച്ചു. ഷവോമി റെഡ്മി നോട്ടിന്റെ രണ്ട് പതിപ്പുകളാണ് വിപണിയില്‍ എത്തിച്ചിട്ടുളളത്. ഇതില്‍ ഡുവല്‍ സിം പതിപ്പിന് 8,999 രൂപയും, 4 ജി പതിപ്പിന് 9,999 രൂപയുമാണ്. 4ജി പതിപ്പിനായി കമ്പനി എയര്‍ടെല്ലിന്റെ ഒപ്പം ധാരണയിലും എത്തിയിട്ടുണ്ട്. ഇതിനാല്‍ ഉപഭോക്താക്കള്‍ എയര്‍ടെല്‍ സ്‌റ്റോറില്‍ നിന്ന് ഷവോമി റെഡ്മി നോട്ട് വാങ്ങിക്കാവുന്നതാണ്.

4 ജി ഫാബ്‌ലെറ്റ്; വില 9,999 രൂപ....!

ഇതുകൂടാതെ 4ജി പതിപ്പ് ഫ്ളിപ്കാര്‍ട്ടിലും എക്‌സ്‌ക്ലൂസീവ് വില്‍പ്പനയ്ക്കായി ഉണ്ട്. ഫ്ളിപ്കാര്‍ട്ടില്‍ റെഡ്മി നോട്ടിന്റെ 3ജി പതിപ്പ് 25 നവംബര്‍ വൈകീട്ട് ആറ് മണി മുതല്‍ ആരംഭിക്കുന്നതാണ്, ഡിസംബര്‍ 2 ഉച്ചയ്ക്ക് രണ്ട് മണി വരെ ഓണ്‍ലൈനില്‍ ഇത് ലഭ്യമാണ്. റെഡ്മി നോട്ട് 4 ജി എയര്‍ടെല്‍ സ്‌റ്റോറില്‍ ഡിസംബര്‍ അവസാനം വരെ വില്‍പ്പനയ്ക്കുണ്ട്.

4 ജി ഫാബ്‌ലെറ്റ്; വില 9,999 രൂപ....!

റെഡ്മിനോട്ടില്‍ 5.5 ഇഞ്ചിന്റെ 720 പിക്‌സലുകള്‍ ഐപീസ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. രണ്ട് പതിപ്പുകളിലും 1.7 ഗിഗാഹെര്‍ട്ട്‌സ് മീഡിയാടെക്ക് എംടി6592 ഒക്ടാകോര്‍ പ്രൊസസ്സറാണ് നല്‍കിയിരിക്കുന്നത്, ഇത് എച്ച്ടിസി ഡിസൈറിലും 616-ലും മൈക്രോമാക്‌സ് ക്യാന്‍വാസ് നൈറ്റിലും നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഇത് കൂടാതെ ഇതില്‍ 2ജിബി റാമ്മും നല്‍കിയിരിക്കുന്നു, ഈ സവിശേഷത ഈ വിലയുളള കുറച്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക.

മറ്റ് സവിശേഷതകള്‍ നോക്കിയാല്‍ ഷവോമി റെഡ്മി നോട്ടില്‍ 8 ജിബിയുടെ ഇന്റേണല്‍ മെമ്മറിയാണ് നല്‍കിയിരിക്കുന്നത്, ഇതില്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടിന്റെ സഹായത്തോടെ 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

English summary
Here we look Xiaomi redmi note dual sim and 4G smartphones prices, specification and offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot