പുതിയ പിസിയില്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നുണ്ടോ?

By Archana V
|

പുതിയ കമ്പ്യൂട്ടര്‍ വാങ്ങിയാല്‍ ഉടന്‍ അത് പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ തോന്നുക സ്വാഭാവികമാണ്.എന്നാല്‍ പുതിയ കമ്പ്യൂട്ടര്‍ നിങ്ങള്‍ക്ക് ഇണങ്ങും വിധം പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ചില കാര്യങ്ങള്‍ തുടക്കത്തില്‍ ചെയ്യേണ്ടതുണ്ട്. അത് എന്തെല്ലാമാണന്ന് നോക്കാം.

ആന്‍ഡ്രോയിഡ് ഫോണിനെ എങ്ങനെ 'ഐഫോണ്‍ X'ആക്കാം?ആന്‍ഡ്രോയിഡ് ഫോണിനെ എങ്ങനെ 'ഐഫോണ്‍ X'ആക്കാം?

പുതിയ പിസിയില്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നുണ്ടോ?

കമ്പ്യൂട്ടര്‍ പൂര്‍ണ ശേഷിയില്‍ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് അരമണിക്കൂറോളം സിസ്റ്റം സെറ്റ് അപ് ചെയ്യാന്‍ വേണ്ടി വിനയോഗിക്കേണ്ടി വരും. സിസ്റ്റം വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനും ഡേറ്റ സുരക്ഷിതമായിരിക്കുന്നതിനും ഇതാവശ്യമാണ്.

ആന്റി-മാല്‍വെയര്‍ പ്രോഗ്രാം അപ്‌ഡേറ്റ് ചെയ്യുക

ആന്റി-മാല്‍വെയര്‍ പ്രോഗ്രാം അപ്‌ഡേറ്റ് ചെയ്യുക

മുമ്പ് കമ്പ്യൂട്ടറില്‍ ആവശ്യമായ എല്ലാ ആപ്പുകളും തുടക്കം മുതല്‍ ഇന്‍സ്റ്റാള്‍ ചെയ്യണം ആയിരുന്നു. എന്നാലിപ്പോള്‍ വിന്‍ഡോസ് 10 ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആന്റി- മാല്‍വെയര്‍ പ്രോഗ്രാം അതിനൊപ്പം ലഭിക്കും . സിസ്റ്റം ഓണ്‍ ചെയ്യുമ്പോള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും.

ദസറയ്ക്ക് വന്‍ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ പുതിയ ഫോണുകള്‍!ദസറയ്ക്ക് വന്‍ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ പുതിയ ഫോണുകള്‍!

വിന്‍ഡോസ് ഒഎസ് അപ്‌ഡേറ്റ് ചെയ്യുക

വിന്‍ഡോസ് ഒഎസ് അപ്‌ഡേറ്റ് ചെയ്യുക

അടുത്തതായി പിസി അപ്‌ഡേറ്റ് ചെയ്യണം. പിസി ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. വിന്‍ഡോസ് 10 ആണെങ്കില്‍ സ്റ്റാര്‍ട്ട് മെനു ഓപ്പണ്‍ ചെയ്ത് സെറ്റിങ്‌സിലെ അപ്‌ഡേറ്റ് ആന്‍ഡ് സെക്യൂരിറ്റിയിലെ ചെക് ഫോര്‍ അപ്‌ഡേറ്റ് എടുക്കുക. ഇത് ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക , അതിന് ശേഷം കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്യുക.

ആവശ്യമില്ലാത്ത സോഫ്റ്റ്‌വെയറുകള്‍ നീക്കം ചെയ്യുക

ആവശ്യമില്ലാത്ത സോഫ്റ്റ്‌വെയറുകള്‍ നീക്കം ചെയ്യുക

് ആവശ്യമില്ലാത്ത സോഫ്റ്റ് വെയറുകള്‍ നീക്കം ചെയ്ത് സിസ്റ്റം ക്ലീന്‍ ചെയ്യുകയാണ് അടുത്തതായി വേണ്ടത്. നിങ്ങള്‍ ഉപയോഗിക്കില്ല എന്ന് തോന്നുന്ന സോഫ്റ്റ് വെയറുകളുടെ ട്രയല്‍ വേര്‍ഷനുകള്‍ എല്ലാം ഡിലീറ്റ് ചെയ്യുക. എര്‍ത്‌ലിങ്ക്, ആന്റിവൈറസ് ആപ്പ് , എഒഎല്‍ പോലുള്ള ഐഎസ്പി പരസ്യങ്ങള്‍ മണി അല്ലെങ്കില്‍ ക്വിക്ക് ബുക്‌സിന്റെ ട്രയല്‍ വേര്‍ഷനുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

സാംസങ്ങ് സ്മാര്‍ട്ട് ഉത്സവ്: ഗാലസ്‌കി എസ്8+ സൗജന്യമായി ലഭിക്കുന്നു!സാംസങ്ങ് സ്മാര്‍ട്ട് ഉത്സവ്: ഗാലസ്‌കി എസ്8+ സൗജന്യമായി ലഭിക്കുന്നു!

നല്ല ബ്രൗസറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

നല്ല ബ്രൗസറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

വെബില്‍ തടസ്സമില്ലാതെ തിരച്ചില്‍ നടത്തണം എന്നുണ്ടെങ്കില്‍ നല്ല ബ്രൗസ്സറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, ഒപ്പേറ എന്നിവ ഇത്തരം ചിലതാണ്. ബ്രൗസറുകളില്‍ ഗൂഗിള്‍ ക്രോം വേഗതയിലും വിശ്വാസ്യകതയിലും മുന്‍നിരയിലാണ് കൂടാതെ നിരവധി പ്ലഗ് ഇന്നുകളും ഉണ്ട്. മോസില്ല ഫയര്‍ഫ്‌കോസും മികച്ചതാണ്.

 ആവശ്യമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

ആവശ്യമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

അടിസ്ഥാന കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് ആവശ്യമുള്ള സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് വേണ്ട ഓരോ പ്രോഗ്രാമായി ഇന്‍സ്റ്റാള്‍ ചെയ്യാം.

Best Mobiles in India

Read more about:
English summary
Got a new Windows computer? We know you can't wait to get it up and running! So, today, in this article, we will take you through the setup process.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X