ഇസഡ്ടിഇയുടെ വി9 ടാബ്‌ലറ്റ്

Posted By: Staff

ഇസഡ്ടിഇയുടെ വി9 ടാബ്‌ലറ്റ്

ഇസഡ്ടിഇ വി9, ഇസഡ്ടിഇയുടെ പുതിയ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റാണ്. 2.1 എക്ലയര്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണീ ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്. പീന്നീട് വേണമെങ്കില്‍ 2.2 വേര്‍ഷന്‍ ഓപറേറ്റ്ംഗ് സിസ്റ്റത്തിലേക്കു മാറ്റാവുന്ന വിധത്തിലാണിതു സെറ്റ് ചെയ്തിരിക്കുന്നത്.

480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ഡിസ്‌പ്ലേയാണിതിന്റേത്. 3.15 എംപി ക്യാമറ സംവിധാനമുള്ള ഈ ടാബ്‌ലറ്റ്ിന്റെ പിക്‌സല്‍ റെസൊലൂഷന്‍ 2048 x 1536 പിക്‌സലാണ്. സെക്കന്ററി ക്യാമറയില്ലാത്തതുകൊണ്ട്‌ ഈ ടാബ്‌ലറ്റു വഴി വീഡിയോ കോളിംഗ് സാധ്യമല്ല.

എക്‌സ്‌റ്റേണല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാവുന്ന ഈ ടാബ്‌ലറ്റിന്റെ റാം 512 എംബിയാണ്. കൂടെ 512 എംബി റോമും.

3ജി സൗകര്യം, WLAN, വൈഫൈ 802.11 b/g/n, 2.0 വേര്‍ഷന്‍ മൈക്രോ യുഎസ്ബി പോര്‍ട്ട്, 3400 mAh എന്നിങ്ങനെ നിരവധി സംവിധാനങ്ങള്‍ ഈ ടാബ്‌ലറ്റിനു്.

16,000 രൂപയാണിതിന്റ ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot