സോറ്റാക്കിന്റെ മൂന്നു പുതിയ ചെറിയ പിസി മോഡലുകള്‍

Posted By:

സോറ്റാക്കിന്റെ മൂന്നു പുതിയ ചെറിയ പിസി മോഡലുകള്‍

ഗ്രാഫിക്‌സ് കാര്‍ഡിന്റെ കാര്യത്തില്‍ സോറ്റാക് പ്രശസ്തമാണ്.  തീപ്പെട്ടി വലിപ്പം മാത്രമുള്ള കമ്പ്യൂട്ടറുകളുടെയും.  സോറ്റാക്കിന്റെ ഇസഡ്‌ബോക്‌സ്മിനി ഏറെ സ്വീകാര്യത നേടിയതാണ്.  ഇത്തവണത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവര്‍ മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു.  ഇസഡ്‌ബോക്‌സ്മിനി പിസികളുടെ സെക്കന്റ് ജനറേഷനില്‍ ഉള്‍പ്പെട്ടവയാണ് ഈ പുതിയ മോഡലുകള്‍.

ഈ മൂന്ന് മോഡലുകളും വളരെ ഒതുക്കമുള്ളതും ചെറുതും ആണ്.  പെട്ടെന്നു കാണുമ്പോള്‍ ടിവിയുടെ ഡിജിറ്റല്‍ സെറ്റ് ആയി തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.  വലിപ്പം ചെറുതാണെങ്കിലും ഇവയുടെ പ്രവര്‍ത്തനക്ഷമതയും ഫീച്ചറുകളും വളരെ ആകര്‍ഷണീയമാണ്.

ഇവയ്ക്ക് മൂന്നിനും ഏകദേശം ഒരേ ഡിസൈന്‍ ആണ്.  തിളക്കമുള്ള കറുപ്പാണ് ഇവയുടെ പുറംഭാഗം.  വശങ്ങളിലൂടെ നീല നിറവും.  നിരവധി കണക്റ്റിവിറ്റി പോര്‍ട്ടുകളുണ്ട് ഇവയില്‍.  യുഎസ്ബി പോര്‍ട്ട്, മെമ്മറി കാര്‍ഡ് സ്ലോട്ട്, ഓഡിയോ, മൈക്രോഫോണ്‍ ജാക്കുകള്‍ തുടങ്ങിയവ.

ഡിസൈനില്‍ സാമ്യമുണ്ടെങ്കിലും കോണ്‍ഫിഗറേഷന്റെ കാര്യത്തില്‍ ഇവ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഇസഡ്‌ബോക്‌സ് ഐഡി 81ന് ഇന്റല്‍ സെലെറോണ്‍ പ്രോസസ്സറിന്റെയും, ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് കാര്‍ഡിന്റേയും സപ്പോര്‍ട്ടുണ്ട്.  ഇത് 1.2 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള ഡ്യുവല്‍ കോര്‍ പ്രോസസ്സറാണ്.

ഇസഡ്‌ബോക്‌സ് ഐഡി 80യുടെ പ്രോസസ്സര്‍ ഇന്റല്‍ ആറ്റം ആണ്.  ഈ ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ ക്ലോക്ക് സ്പീഡ് 2.13 ജിഗാഹെര്‍ഡ്‌സ് ആണ്.  ഈ പ്രോസസ്സറിനും ഡിസ്‌ക്രീറ്റ് ഗ്രാപിക്‌സ് കാര്‍ഡ് ഉണ്ട്.  എന്‍വിഡിയ ജിഫോഴ്‌സ് ആണിതിന്റെ ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്.  512 എംബി ഡിഡിആര്‍3 വീഡിയോ മെമ്മറിയും ഉണ്ടിതിന്.

മൂന്നാമത്തെ മോഡല്‍ ആയ എഡി04ന്റെ പ്രോസസ്സര്‍ 1.65 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള എഎംഡി ഡ്യുവല്‍ പ്രോസസ്സറാണ്.  ഇതിനും ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് കാര്‍ഡ് ഉണ്ട്.

മറ്റു ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകലും എല്ലാം ഏതാണ്ട് ഒരുപോലെയാണ്.  എച്ച്ഡിഎംഐ, ഡിവിഐ പോര്‍ട്ടുകള്‍ ഉണ്ട് ഇവയ്ക്ക്.  വൈഫൈ സംവിധാനം മൂന്നിലും ഉള്ളതിനാല്‍ ഇന്റര്‍നെറ്റ് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.

ഐആര്‍ റിമോട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും ഇവയുടെ പൊതു പ്രത്യേകതകളില്‍ പെടുന്നു.  കോണ്‍ഫിഗറേഷന്റെ അടിസ്ഥാനത്തില്‍ ഇവയുടെ രണ്ടു വേര്‍ഷനുകള്‍ ഇറങ്ങുന്നുണ്ട്. ഒരെണ്ണത്തില്‍ മെമ്മറിയോ ഹാര്‍ഡ് ഡിസ്‌കോ ഇല്ല.  ഇവിടെ ഉുപയോക്താവിന്റെ ആവശ്യാനുസരണം മെമ്മറിയോ ഹാര്‍ഡ് ഡിസ്‌കോ ഉപയോഗപ്പെടുത്താവുന്നതാണ്.  പ്ലസ് വേര്‍ഷനില്‍ 2ജിബി റാം, 320 ജിബി ഹാര്‍ഡ് ഡിസ്‌ക് എന്നിവയുണ്ടാകും.

സോറ്റാക് ഇസഡ്‌ബോക്‌സ് ഐഡി81, ഐഡി80, എഡി04 എന്നിവയുടെ വില യഥാക്രമം 13,333 രൂപ, 14,555 രൂപ, 16,999 രൂപ എന്നിങ്ങനെയാണ്.  പ്ലസ് വേര്‍ഷനുകളുടെ വില 19,999 രൂപ, 19,999 രൂപ, 24,555 എന്നിങ്ങനെയുമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot