ലൈറ്റ് വിലയില്‍ ഹെവി ഫീച്ചറുകളുമായി ഇസഡ്ടിഇ ലൈറ്റ് 2

Posted By:

ലൈറ്റ് വിലയില്‍ ഹെവി ഫീച്ചറുകളുമായി ഇസഡ്ടിഇ ലൈറ്റ് 2

ഹൈ എന്റ് ടാബ്‌ലറ്റുകളുടെ നിരയിലേക്ക് പുതിയൊരെണ്ണവുമായി ഏത്തുകയാണ് ഇസഡ്ടിഇ.  ലൈറ്റ് ടാബ്‌ലറ്റ് 2 എന്നു പേരിട്ടിരിക്കുന്ന ടാബ്‌ലറ്റാണ് പുതിയ താരം.  ബജറ്റ് ടാബ്‌ലറ്റുകളുടെ കൂട്ടത്തില്‍ പെയുത്താവുന്ന ഇതിന്റെ ഫീച്ചറുകള്‍ ഹൈ എന്റ് ടാബ്‌ലറ്റുകളോട് കിടപിടിക്കുന്നതാണ് എന്നതിനാലാണ് ഇതിനെ ഹൈ എന്റ് എന്നു വിശേഷിപ്പിച്ചത്.

വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഓരോ ഫീച്ചറുകളും ആപ്ലിക്കേഷനുകളും ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  വില കൂടാതെ തന്നെ ഒരു മികച്ച ടാബ്‌ലറ്റ് ഉപഭോക്താക്കളില്‍ എത്തിക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് നിര്‍മ്മാതാക്കള്‍ പുതിയ ലൈറ്റ് ടാബ്‌ലറ്റ് പുറത്തിറക്കുന്നത്.

മികച്ച ഡിസൈന്‍, പ്രവര്‍ത്തനക്ഷമത എന്നിവയ്ക്കു പുറമെ പോര്‍ട്ടബിലിറ്റി എന്ന സവിശേഷത കൂടിയാകുമ്പോള്‍ നല്ലൊരു ടാബ്‌ലറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ചോയ്‌സ് ആകുന്നു ഇസഡ്ടിഇ ലൈറ്റ് ടാബ്‌ലറ്റ് 2.

ഫീച്ചറുകള്‍:

 • 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 600 x 1024 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 3.2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം

 • 1024 എംബി റാം

 • 4,000 എംബി ഇന്റേണല്‍ സ്‌റ്റോറേജ്

 • 32 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി

 • മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി കാര്‍ഡ് സ്ലോട്ട്

 • ജിപിആര്‍എസ്, എഡ്ജ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നു

 • എച്ച്എസ്ഡിപിഎ, എച്ച്എസ്യുപിഎ 3ജി കണക്റ്റിവിറ്റി

 • വൈഫൈ കണക്റ്റിവിറ്റി

 • ബ്ലൂടൂത്ത് 2.1 വേര്‍ഷന്‍

 • മിനി യുഎസ്ബി പോര്‍ട്ട്

 • ജിപിഎസ് സംവിധാനം

 • ജിഎസ്എം, യുഎംടിഎസ് 2ജി നെറ്റ് വര്‍ക്ക്

 • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • ഗെയിമുകള്‍

 • എഫ്എം റേഡിയോ

 • 3,400 mAh ബാറ്ററി

 • 202 എംഎം നീളം, 122 എംഎം വീതി, 12.6 എംഎം കട്ടി

 • 389 ഗ്രാം ഭാരം

 • ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റം

 • 1000 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം പ്രോസസ്സര്‍

 • വാപ് 2.0 / എച്ച്ടിഎംഎല്‍, ഫ്ലാഷ് ബ്രൗസറുകള്‍
മുകളില്‍ പറഞ്ഞിരിക്കുന്ന ഫീച്ചറുകള്‍ക്ക് പുറമെ ജിയോ ടാഗിംഗ്, ക്വിക്ക് ജിപിഎസ്, അസിസ്റ്റഡ് ജിഎപിഎസ് എന്നീ സൗകര്യങ്ങളും ഈ ടാബ്‌ലറ്റിന്റെ ജിപിഎസ് സംവിധാനത്തിനുണ്ട്.

വ്യത്യസ്ത നെറ്റ് വര്‍ക്കുകളുടെയും കണക്റ്റിവിറ്റി ഒപ്ഷനുകളുടെയും സപ്പോര്‍ട്ട് ഉള്ളതിനാല്‍ വളരെ മികച്ച ഇന്റര്‍നെറ്റ് ബ്രൗസിംഗും വളരെ വേഗത്തിലും എളുപ്പത്തിലുമുള്ള ഡാറ്റ ട്രാന്‍സ്ഫറിംഗും സാധ്യമാകും.

ഇത്രയും മികച്ച ഫീച്ചരുകളുള്ള ഇസഡ്ടിഇ ലൈറ്റ് 2 ടാബ്‌ലറ്റിന്റെ വില വെറും 20,000 രൂപ മാത്രമാണ്.  ഈ വിലയും ഇതിന്‍ ഫീച്ചറുകളും താരതമ്യം ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ ടാബ്‌ലറ്റിന് ആവശ്യക്കാരേറെയുണ്ടാകും എന്നു തന്നെ വേണം പ്രതീക്ഷിക്കാന്‍.

ഫെബ്രുവരിയില്‍ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കുന്ന ഈ ടാബ്‌ലറ്റിന്റെ കൂടുതല്‍ സവിശേഷതകള്‍ അധികം വൈകാതെ നമുക്ക് ലഭിക്കും എന്നു തന്നെ പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot