ഇസഡ്ടിഇ ലൈറ്റ്, ടാബ്‌ലറ്റുകളിലെ ലൈറ്റെസ്റ്റ്

Posted By:

[caption id="attachment_331" align="aligncenter" width="500" caption="ZTE Light Tablet"]

ഇസഡ്ടിഇ ലൈറ്റ്, ടാബ്‌ലറ്റുകളിലെ ലൈറ്റെസ്റ്റ്
[/caption]

അവസാനം ഇസഡ്ടിഇയും ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുമായി എത്തുന്നു.  ചൈനയിലെ പ്രമുഖ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളാണ് ഇസഡ്ടിഇ.

ആകര്‍ഷണീയമായ സ്‌പെസിഫിക്കേഷനുകളോടെയും, ഫീച്ചേഴ്‌സുകളോടെയും വരുന്ന വളരെ ചെറിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആണ് ഇസഡ്ടിഇ ലൈറ്റ്.  389 ഗ്രാം ഭാരമുള്ള ഈ പുതിയ ടാബ്‌ലറ്റിന്റെ നീളം 202 എംഎം, വീതി 122 എംഎം, കട്ടി 12.66 എംഎം എന്നങ്ങനെയാണ്.  ഏതാണ്ട് അര കിലോഗ്രാമോളം ഭാരം വരുന്ന മറ്റു ടാബ്‌ലറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു അക്ഷരാര്‍ത്ഥത്തില്‍ ഒരു ലൈറ്റ് ടാബ്‌ലറ്റാകുന്നു.

പേരുകൊണ്ടു മാത്രമല്ല ഭാരം കൊണ്ടും ലൈറ്റായ ഈ ടാബ്‌ലറ്റ് കൊണ്ടു നടക്കാനും ഉപയോഗിക്കാനും വളരെയേറെ സൗകര്യപ്രദമായിരിക്കും.  മുന്‍വശത്തു തന്നെ മൂന്ന് ടച്ച് സെന്‍സിറ്റീവ് ബട്ടണുകള്‍ ഉണ്ട് ഇതിന്.  തിളക്കമുള്ള ഡിസൈനിലാണ് ഇസഡ്ടിഇ ലൈറ്റ് ടാബ്‌ലറ്റിന്റെ വരവ്.

മുകള്‍ വശത്തായി 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, സ്പീക്കര്‍ എന്നിവയുണ്ട്.  ടാബ്‌ലറ്റിന്റെ പിറകുവശത്ത് ക്യാമറയല്ലാതെ മറ്റൈാന്നും ഇല്ലാത്തതുകൊണ്ട് കൂടുതല്‍ ആകര്‍ഷണീയമായി അനുഭവപ്പെടും.  ബാക്ക് കവറിന്റെ താഴെ ആയാണ് സിമ്മും ബാറ്ററിയും ക്രമീകരിച്ചിരിക്കുന്നത്.

480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 7 ഇഞ്ച് എല്‍സിഡി മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍ ആണ് ഇസഡ്ടിഇ ലൈറ്റിനുള്ളത്.  3 മെഗാപിക്‌സല്‍,0.3 മെഗാപിക്‌സല്‍ എന്നിങ്ങനെ രണ്ടു ക്യാമറകളുണ്ട് ഇതിന്.  ക്യാമറയ്ക്ക് ഫ്ലാഷ് ഇല്ല എന്നത് ഒരു പോരായ്മ തന്നെയാണ്.

ആന്‍ഡ്രോയിഡ് 2.1 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ പുതിയ ലൈറ്റ് ടാബ്‌ലറ്റിന് 800 മെഹാഹെര്‍ഡ്‌സ് ക്വാല്‍കോം എംഎസ്എം 7227 പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട്.  512 എംബി ആണിതിന്റെ സിസ്റ്റം മെമ്മറി.  മൈക്രോ എസ്ഡി, മൈക്രോ എസ്ഡിഎച്ച്‌സി എന്നിവയിലേതെങ്കിലും ഒരു എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ സ്‌റ്റോറേജ് മെമ്മറി ഉയര്‍ത്താവുന്നതുമാണ്.

ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി സൗകര്യങ്ങളും ഈ ടാബ്‌ലറ്റിലുണ്ട്.  യുഎസ്ബി വഴിയും ഈ ടാബ്‌ലറ്റ് ചാര്‍ജ് ചെയ്യാവുന്നതാണ്.  വളരെ നീണ്ട ബാറ്ററി ബാക്ക്അപ്പ് നല്‍കുന്ന 3400 mAh ബാറ്ററിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ഡോക്യുമെന്റ് വ്യൂവര്‍, മ്യൂസിക് പ്ലെയര്‍, എഫ്എം റേഡിയോ, യുട്യൂബ് പ്ലെയര്‍ എന്നീ സൗകര്യങ്ങളും ഈ പുതിയ ടാബ്‌ലറ്റിന്റെ വസിശേഷതകളില്‍ പെടുന്നു.  ഇസഡ്ടിഇ ലൈറ്റ്, ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വിലയെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭ്യമായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot