ഇസഡ്ടിഇ ഒപ്റ്റിക്, ഒരു മികച്ച 7 ഇഞ്ച് ടാബ്‌ലറ്റ്

Posted By:

ഇസഡ്ടിഇ ഒപ്റ്റിക്, ഒരു മികച്ച 7 ഇഞ്ച് ടാബ്‌ലറ്റ്

ഏറ്റവും മികച്ച ടാബ്‌ലറ്റ് എന്ന അവകാശവാദവുമായി ഇതാ എത്തുന്നു ഒരു ഇസഡ്ടിഇ ഉല്‍പന്നം.  ഇസഡ്ടിഇ ഒപ്റ്റിക് എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ടാബ്‌ലറ്റ് ഫെബ്രുവരി 5ന് പുറത്തിറങ്ങും.

7 ഇഞ്ച് ഡിസ്‌പ്ലേയുണ്ടായിരിക്കും ഈ പുതിയ ടാബ്‌ലറ്റിന്.  1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ടായിരിക്കും.  അതുപോലെ 1 ജിബി രാം, 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയും ഈ പുതിയ ഇസഡ്ടിഇ ഉല്‍പന്നത്തിന്റെ പ്രത്യേകതയാണ്.  മെമ്മറി ഇനിയം ഉയര്‍ത്തണമെന്നുണ്ടെങ്കില്‍ അതിനു സഹായിക്കുന്ന ഒരു മെമ്മറി സ്ലോട്ടും ഉണ്ട്.

ഫീച്ചറുകള്‍:

 • 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റം

 • 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

 • 1 ജിബി റാം

 • 16 ജിബി ഇന്റേണല്‍ മെമ്മറി

 • 4000 mAh ലിഥിയം അയണ്‍ ബാറ്ററി

 • 3ജി, വൈഫൈ കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത് കണക്്റ്റിവിറ്റി

 • സ്റ്റീരിയോ സ്പീക്കറുകള്‍
ഇപ്പോള്‍ ഇസഡ്ടിഇ ഒപ്റ്റിക് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഹണി കോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണെങ്കിലും അധികം വൈകാതെ ഐസ് ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതിലെ ഡ്യുവല്‍ ക്യാമറ സംവിധാനം വളരെ മികച്ചതാണ്.  5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും.  7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നത് സാമാന്യം മികച്ച ഒരു ഡിസ്‌പ്ലേ തന്നെയാണ്.

ഇതിലെ സ്റ്റീരിയോ സ്പീക്കറുകള്‍ വളരെ മികച്ച ശ്രവ്യാനുഭവം ഉറപ്പാക്കുന്നു.  വളരെ വേഗതയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 3ജി നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് എന്നിവയും ഈ ടാബ്‌ലറ്റിന്റെ സവിശേഷതകളില്‍ പെടുന്നു.

4,000 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍ ുപയോഗപ്പെടുത്തിയിരിക്കുന്നത്.  മികച്ച ബാറ്ററി ബാക്ക്അപ്പ് നല്‍കുന്നതിനാല്‍ ദീര്‍ഘ യാത്രകളിലും വലിയ പ്രശ്‌നം വരുന്നില്ല.

ഈ സീസണില്‍ ഇറങ്ങിയിട്ടുള്ള 7 ഇഞ്ച് ടാബ്‌ലറ്റുകളില്‍ ഒരു മികച്ച ടാബ്‌ലറ്റ് ആണ് ഇസഡ്ടിഇ ഒപ്റ്റിക്.  ഈ പുതിയ ടാബ്‌ലറ്റിന്റെ വില ഇതുവരെ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot