ആദ്യ ടെഗ്ര 3 ടാബ്‌ലറ്റ് വരുന്നു

Posted By: Staff

ആദ്യ ടെഗ്ര 3 ടാബ്‌ലറ്റ് വരുന്നു

ആഗോള വിപണിയിലെന്ന പോലെ ഇന്ത്യന്‍ വിപണിയിലും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്ക് ആവശ്യക്കാരേറെയാണ്. അതുകൊണ്ടു തന്നെ ഏറ്റവും നല്ല ടാബ്‌ലറ്റ് വിപണിയിലെത്തിക്കാന്‍ ഓരോ കമ്പനിയും പരസ്പരം മത്സരിക്കുകയാണ്.

കൂടുതല്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റിന് ആവശ്യക്കാരേറും. പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കണമെങ്കില്‍ കൂടുതല്‍ മികച്ച പ്രോസസ്സര്‍ ഉപയോഗിക്കണം. ഇതെല്ലാം പരിഗണിച്ച് ഇസഡ്ടിഇ രൂപം കൊടുത്ത പുതിയ ടാബ്‌ലറ്റ് ആണ് ഇസഡ്ടിഇ ടി98. അതുകൊണ്ടു തന്നെ വളരെ വേഗത്തിലുള്ള പ്രവര്‍ത്തനവും കാഴ്ച വെക്കും.

WXGA 1280 x 800 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷനോടു കൂടിയ 7 ഇഞ്ച്
ഡിസ്‌പ്ലേയുള്ള Kal-El. Kal-El എന്നും അറിയപ്പെടുന്ന ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത് ക്വാഡ് കോര്‍ ഇന്‍വിഡിയ ടെഗ്ര 3 പ്രോസസ്സറിലാണ്.

16 ജിബി മെമ്മറിയും 1 ജിബി റാമുമുള്ള ഈ ടാബ്‌ലറ്റിന്റെ കനം 11.5 മില്ലീമീറ്റര്‍ ആണ്. വിപണിയിലുള്ളതില്‍ വെച്ചേറ്റവും വേഗതയുള്ള ഇത് ആദ്യ ടെഗ്ര 3 ടാബ്‌ലറ്റ് ആണെന്നൊരു പ്രത്യേകതയും ഉണ്ട്. രണ്ടു ക്യാമറയുള്ള ഇതിലെ ഫ്രണ്ട് ക്യാമറ എല്‍ഇഡി ഫഌഷ് ഉള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണ്.

2 മെഗാപിക്‌സല്‍ ക്യാമറയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ഉണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഇതിന്റെ ക്ലോക്ക് സ്പീഡ് കുറവാണെന്നതാണ് വാസ്തവം. വെറും 1.3 ജിഗാഹെര്‍ഡ്‌സ് മാത്രം.

അതേ സമയം, മികച്ച ജിപിയു, 1080 എച്ച്ഡി വീഡിയോ, 4000 mAh ബാറ്ററിയുമുള്ള ഈ ടാബ്‌ലറ്റ് 7 മുതല്‍ 9 മണിക്കൂര്‍വരെ പ്രവര്‍ത്തിക്കും.
വിലയെ കുറിച്ചും, ലോഞ്ചിംഗ് സമയത്തെ കുറിച്ചും ഒരു വിവരവും പുറത്തു വിട്ടില്ലെങ്കിലും അത്യാവശ്യം വിലപിടിച്ച ടാബ്‌ലറ്റ് ആയിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്.

Please Wait while comments are loading...

Social Counting