Home
Deal of the day

ലാഭത്തോട്... ലാഭം; Redmi സ്മാർട്ട്ഫോണുകൾക്ക് ഒന്നാംതരം ഡീലുകളുമായി Amazon

ആമസോണിൽ റിപ്പബ്ലിക്ക് ഡേ സെയിൽ തുടരുകയാണ്. ദീപാവലി സെയിലിന്റെ അത്രയില്ലെങ്കിലും എണ്ണം പറഞ്ഞ സ്മാർട്ട്ഫോണുകൾക്കും മറ്റ് ഗാഡ്ജറ്റുകൾക്കുമെല്ലാം കിടിലൻ ഡീലുകളാണ് ആമസോൺ ഓഫർ ചെയ്യുന്നത്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നായ റെഡ്മിയുടെ സ്മാർട്ട്ഫോണുകളും അടിപൊളി ഡീലുകളിൽ ആമസോണിൽ ലഭ്യമാണ്.

ലാഭത്തോട്... ലാഭം; Redmi സ്മാർട്ട്ഫോണുകൾക്ക് ഒന്നാംതരം ഡീലുകൾ

20,000 രൂപയിൽ താഴേക്ക് വില വരുന്ന ഏതാനും റെഡ്മി ഫോണുകളും അവയ്ക്ക് ആമസോണിൽ ലഭിക്കുന്ന ഡീലുകളും ചുവടെ കൊടുത്തിരിക്കുന്നു. ഡിവൈസ്, അവയുടെ എംആർപി വില, ആമസോൺ ഡീൽ പ്രൈസ്, ഡിസ്കൌണ്ട് ശതമാനം, പ്രധാനപ്പെട്ട ഫീച്ചറുകൾ എന്നിവയും നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 12 5ജി സ്മാർട്ട്ഫോൺ

ഡിവൈസിന്റെ എംആർപി വില : 19,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 17,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 10 ശതമാനം

ആമസോണിൽ 10 ശതമാനം ഡിസ്കൌണ്ടോടെയാണ് റെഡ്മി നോട്ട് 12 5ജി സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും റെഡ്മി നോട്ട് 12 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. 120 ഹെർട്സ് സൂപ്പർ അമോലെഡ് ഡിസ്പ്ലെ, സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ, 48 എംപി എഐ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നീ ഫീച്ചറുകളും ഈ ഡിവൈസിൽ ഉണ്ട്.

റെഡ്മി 11 പ്രൈം സ്മാർട്ട്ഫോൺ

ഡിവൈസിന്റെ എംആർപി വില : 16,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 13,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 18 ശതമാനം

റെഡ്മി 11 പ്രൈം സ്മാർട്ട്ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലാണ് 18 ശതമാനം ഡിസ്കൌണ്ടോടെ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഹീലിയോ ജി99 പ്രോസസർ, 50 എംപി എഐ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 50 എംപി എഐ ട്രിപ്പിൾ ക്യാം, 5000 mAh ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന ഫീച്ചറുകൾ.

റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോൺ

ഡിവൈസിന്റെ എംആർപി വില : 15,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 12,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 19 ശതമാനം

4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടാണ് റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായ 19 ശതമാനം ഡിസ്കൌണ്ടും ഡിവൈസിന് ലഭിക്കുന്നു. മീഡിയടെക് ഡൈമൻസിറ്റി 700 ചിപ്പ്സെറ്റ്, 50 എംപി ഡ്യുവൽ ക്യാമറകൾ, 5000 എംഎഎച്ച് ബാറ്ററി എന്നിവയ്ക്കൊപ്പം 7 5ജി ബാൻഡുകൾക്കും
റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോൺ സപ്പോർട്ട് നൽകുന്നു.

റെഡ്മി 10എ സ്പോർട്ട് സ്മാർട്ട്ഫോൺ

ഡിവൈസിന്റെ എംആർപി വില : 13,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 9,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 29 ശതമാനം

29 ശതമാനം, അതായത് ഒറ്റയടിക്ക് 4,000 രൂപയുടെ ഡിസ്കൌണ്ടാണ് റെഡ്മി 10എ സ്മാർട്ട്ഫോണിന് ലഭിക്കുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായി വിപണിയിൽ എത്തുന്ന ഡിവൈസിന് ഹീലിയോ ജി25 പ്രോസസറാണ് കരുത്ത് പകരുന്നത്. റാം ബൂസ്റ്റർ ഫീച്ചറിന്റെ സഹായത്തോടെ 8 ജിബി വരെയായി റാം കപ്പാസിറ്റി ഉയർത്താൻ കഴിയും. 5000 mAh ബാറ്ററി, ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയ ഫീച്ചറുകളും ഡിവൈസ് പാക്ക് ചെയ്യുന്നു

റെഡ്മി എ1 സ്മാർട്ട്ഫോൺ

ഡിവൈസിന്റെ എംആർപി വില : 8,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 5,699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 37 ശതമാനം

റെഡ്മിയുടെ ഈ ലോ ബഡ്ജറ്റ് സ്മാർട്ട്ഫോൺ ഇപ്പോൾ ഒരു എൻട്രി ലെവൽ ഡിവൈസിന്റെ വിലയിൽ സ്വന്തമാക്കാം എന്നതാണ് ഈ ഡീലിന്റെ ഏറ്റവും വലിയ സവിശേഷത. 2 ജിബി റാം + 32 ജിബി സ്റ്റോറേജ്, എഐ ഡ്യുവൽ ക്യാം, 5000 mAh ബാറ്ററി, ആൻഡ്രോയിഡ് 12 ഒഎസ് എന്നിങ്ങനെ അത്യാവശ്യം ഫീച്ചറുകളും റെഡ്മി എ1 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

English summary
The Republic Day sale is going on at Amazon. Although not as big as the Diwali sale, Amazon is offering great deals on a number of smartphones and other gadgets. One of the biggest names in the Indian smartphone market, Redmi's smartphones are also available on Amazon at great deals.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X