ആമസോണിൽ 'ബാക്ക് ടു സ്‌കൂൾ' സെയിൽ തുടങ്ങി: വിദ്യാർത്ഥികൾക്കുള്ള ടാബ്ലെറ്റുകൾക്ക് 40 ശതമാനം വരെ കിഴിവ്!
വേനലവധി കഴിഞ്ഞാൽ സ്‌കൂൾ തുറക്കും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നിരവധി ഉത്പന്നങ്ങൾ വാങ്ങേണ്ടി വരും. സാധാരണ സ്‌കൂൾ ബാഗ് മുതൽ എല്ലാ സാധനങ്ങളും ആവശ്യമാണ്. എന്നാൽ കാലം ഒരുപാട് മാറിയിട്ടുണ്ട്. പഴയ പോലെ സ്‌കൂൾ ബാഗും പുസ്തകങ്ങളും പേനകളും മാത്രം പോര. വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി മികച്ച ടാബ്‌ലെറ്റുകളും ഇപ്പോൾ ഒരു ആവശ്യ വസ്തുവായി മാറിയിട്ടുണ്ട്. ഓൺലൈൻ ക്ലസിനും പ്രൊജക്ട് വർക്കിനും നല്ലൊരു ടാബ്‌ലെറ്റ് കയ്യിലുണ്ടെങ്കിൽ വളരെ എളുപ്പമാണ്. ഭാരം കുറഞ്ഞ മികച്ച പെർഫോമൻസുള്ള ടാബ്‌ലെറ്റുകളാണെങ്കിൽ കാര്യങ്ങൾ ഒന്നുകൂടെ എളുപ്പമാകും.
താങ്ങാവുന്ന വിലയിൽ മികച്ച ഡിസ്‌കൗണ്ടിൽ ടാബ്‌ലെറ്റ് നോക്കുന്നവർക്ക് കിടിലൻ അവസരം ഒരുക്കുകയാണ് ആമസോൺ. 'ബാക്ക് ടു സ്‌കൂൾ' സെയിലിൽ നിരവധി ബജറ്റ് ഫ്രണ്ട്‌ലി ടാബ്‌ലെറ്റുകൾ ഇപ്പോൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ നിന്നും നല്ലൊരു ടാബ്‌ലെറ്റ് നിങ്ങളുടെ കുട്ടികൾക്കായി തിരഞ്ഞെടുക്കാവുന്നതാണ്. 40 ശതമാനം വരെ കിഴിവോടെയാണ് പല ടാബ്‌ലെറ്റുകളും ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ആമസോൺ ബാക്ക് ടു സ്‌കൂൾ സെയിലിൽ 15,000ൽ താഴെ വിലയുള്ളതും 60 ശതമാനം വരെ കിഴിവുള്ളതുമായ മികച്ച വിദ്യാഭ്യാസ ടാബ്ലെറ്റുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ബജറ്റിൽ 8-10 ഇഞ്ച് HD ഡിസ്പ്ലേകൾ, മികച്ച ബാറ്ററി ലൈഫ്, സുഗമമായ പ്രകടനം എന്നിവയുള്ള ടാബ്ലെറ്റുകൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ഉദാഹരണമായി Lenovo Tab M10 ടാബിന് 60 ശതമാനം ഡിസ്‌കൗണ്ടിൽ വാങ്ങാൻ കഴിയും.
30,000 രപ പ്രാരംഭ വിലയുള്ള ഈ ടാബ്‌ലെറ്റ് 11,999 രൂപക്കാണ് ഇപ്പോൾ വിൽക്കുന്നത്. വൈഫൈ മാത്രം സപ്പോർട്ട് ചെയ്യുന്ന ഇതിന് 10.1 ഇഞ്ചാണ് സ്‌ക്രീൻ സൈസ് വരുന്നത്. 1920 x1200 പിക്‌സൽ റെലൂഷ്യനും ലഭിക്കും. കൂടാതെ 64 ജിബി വരെ സ്‌റ്റോറേജ് കപ്പാസിറ്റിയുമുണ്ട്. അതുപോലെ തന്നെ പത്ത് മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഉറപ്പ് നൽകുന്ന 5100 mAh ബാറ്ററിയാണ് ഇതിന് നൽകിയിരിക്കുന്നത്.
realme Pad Xഉം മികച്ച ടാബ്‌ലെറ്റുകളിൽ ഉൾപ്പെടുത്താവുന്നതാണ്. 29,999 രൂപയ്ക്ക് എത്തിയ ഈ ടാബ്‌ലെറ്റ് 59 ശതമാനം വിലക്കിഴിവേടെ 12,440 രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കാൻ കഴിയും. 10.95 ഇഞ്ച് ഡിസ്‌പ്ലേയും 2000 x 1200 റെസലൂഷ്യനും ഇതിന് നൽകിയിട്ടുണ്ട്. 64 ജിബി സ്‌റ്റോറേജുള്ള ഇത് 1 ടിബി വരെ എക്‌സ്പാൻഡ് ചെയ്യാൻ കഴിയും. കൂടാതെ 8340 mAh ബാറ്ററി നൽകിയതിനാൽ ടെൻഷൻ വേണ്ട.

20,000 രൂപ വരെ ബജറ്റ് ഉള്ളവർക്ക് ഉയർന്ന റെസല്യൂഷൻ ഡിസ്പ്ലേകൾ (10-11 ഇഞ്ച്),മികച്ച പ്രോസസ്സറുകൾ, നീണ്ട ബാറ്ററി ലൈഫ്, വിശാലമായ സ്റ്റോറേജ് (64GB+ എക്‌സ്പാൻഡബിൾ) എന്നിവയുള്ള ടാബ്ലെറ്റുകൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.
ഓൺലൈൻ ക്ലാസുകൾ, കുറിപ്പ് എടുക്കൽ, ഗവേഷണം എന്നിവയ്ക്ക് ഈ സവിശേഷതകൾ അനുയോജ്യമാണ്. പല ടാബ്ലെറ്റുകളും സ്‌റ്റൈലസുകളും കീബോർഡുകളും പിന്തുണയ്ക്കും. അതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് പ്രൊഡക്ടിവിറ്റി കൂട്ടാനും കഴിയും.

അതുപോലെ തന്നെ 30,000, 40,000, 50,000 രൂപയ്ക്ക് താഴെയുള്ള ടാബ്‌ലെറ്റുകളും ഇപ്പോൾ 'ബാക്ക് ടു സ്‌കൂൾ' സെയിലിൽ ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ ഓഫറുകൾ അറിയാൻ ഇപ്പോൾ തന്നെ ഇ-കൊമോഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ സന്ദർശിക്കാവുന്നതാണ്. നിങ്ങളുടെ ബജറ്റിനൊത്ത ഇഷ്ടമുള്ള ടാബ്‌ലെറ്റുകളുടെ വിപുലമായ ഓഫർ പട്ടികയാണ് ആമസോണിൽ നൽകിയിരിക്കുന്നത്.


Click it and Unblock the Notifications








