ബെസ്റ്റ് സെല്ലിങ് ഓൾ റൗണ്ടർ! ഈ പുത്തൻ റിയൽമി 5ജി ഫോണിന് ആമസോൺ വക ഡിസ്കൗണ്ട് റെഡി
പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ആമസോണിൽ ഫെസ്റ്റിവൽ സെയിലുകൾ അവസാനിക്കുന്നില്ല. ആപ്പിൾ മുതൽ ഐക്യൂ വരെയുള്ള ജനപ്രിയ ബ്രാൻഡുകളുടെ കിടിലൻ സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ഇപ്പോഴും ആമസോണിൽ അവസരം തുറന്നുകിടക്കുന്നു. ആളുകൾക്ക് തെരഞ്ഞെടുക്കാനുള്ള എളുപ്പത്തിനായി ആമസോൺ വിവിധ വിശേഷണങ്ങളോടു കൂടി ഈ ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതിൽ 2024ലെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ, ബെസ്റ്റ് സെല്ലിങ് വാല്യൂഫോർ മണി സ്മാർട്ട്ഫോൺ, ബെസ്റ്റ് സെല്ലിങ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ, ബെസ്റ്റ് സെല്ലിങ് മിഡ്റേഞ്ച് സ്മാർട്ട്ഫോൺ, ബെസ്റ്റ് സെല്ലിങ് അഫോർഡബിൾ സ്മാർട്ട്ഫോൺ, ബെസ്റ്റ് സെല്ലിങ് ഓൾറൗണ്ടർ സ്മാർട്ട്ഫോൺ, ബെസ്റ്റ് സെല്ലിങ് എന്നിങ്ങനെ കാണാം.
ഇവ കൂടാതെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ വിത്ത് എക്സലന്റ് ക്യാമറ, മോസ്റ്റ് ഇന്നൊവേറ്റിവ് സ്മാർട്ട്ഫോൺ ഒഎസ് വിത്ത് എഐ, ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ ഫോർ എന്റർടെയ്ൻമെന്റ്, ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ ഫോർ ഗെയിമിങ് എന്നീ സെഗ്മെന്റുകളിലെ മികച്ച ഫോണുകളെയും ആമസോൺ പരിയചപ്പെടുത്തുകയും അവയുടെ ഡിസ്കൗണ്ട് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ക്യാമറ, പെർഫോമൻസ് തുടങ്ങി എല്ലാ മേഖലകളിലും മാന്യമായ പ്രകടനം നടത്തുന്ന മികച്ചൊരു സ്മാർട്ട്ഫോൺ താങ്ങാനാകുന്ന വിലയിൽ വാങ്ങാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്, അതായത് ഒരു ഓൾറൗണ്ടർ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അതിനാൽത്തന്നെ ബെസ്റ്റ് സെല്ലിങ് ഓൾറൗണ്ടർ സ്മാർട്ട്ഫോൺ എന്ന് ആമസോൺ വിശേഷിപ്പിച്ച സ്മാർട്ട്ഫോണിനെയും അതിന്റെ ഡിസ്കൗണ്ട്, ഫീച്ചറുകൾ എന്നിവയെയും ഇവിടെ പരിചയപ്പെടാം.
കഴിഞ്ഞ മാസം റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി നാർസോ 70 ടർബോ 5G. ബെസ്റ്റ് സെല്ലിങ് ഓൾറൗണ്ടർ സ്മാർട്ട്ഫോൺ ആയി ആമസോൺ തെരഞ്ഞെടുത്തിരിക്കുന്നത് ഈ റിയൽമി ഫോണിനെയാണ്. 2000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ ഈ ഫോൺ ആമസോണിൽ നിന്ന് ഇപ്പോൾ വാങ്ങാനാകും.

ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് റിയൽമി നാർസോ 70 ടർബോ 5ജിയുടെ 6ജിബി + 128ജിബി വേരിയന്റിന് 16,999 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 17,999 രൂപയും ടോപ്പ് എൻഡ് 12ജിബി + 256ജിബി വേരിയന്റിന് 20,999 രൂപയും ആയിരുന്നു വില. (ആമസോണിൽ യഥാർഥ വില എന്ന് പറഞ്ഞ് നൽകിയിരിക്കുന്ന വില ഇതിനെക്കൾ അൽപ്പം കൂടുതലാണ്).
റിയൽമി നാർസോ 70 ടർബോ 5ജി ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതും ഈ പറഞ്ഞ വിലകളിൽ തന്നെയാണ്. ഇതിനൊപ്പം 2000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാണ്, അതിനാൽ ഈ ഫോൺ 14,999 രൂപ വിലയിൽ ഇപ്പോൾ സ്വന്തമാക്കാനാകും. ടർബോ യെല്ലോ, ടർബോ ഗ്രീൻ, ടർബോ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.
അത്യാധുനിക ഡിസൈനിനും 5G പെർഫോമൻസും മികച്ച രീതിയിയിൽ സംയോജിപ്പിച്ചാണ് റിയൽമി ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗെയിമിങ് മികവ് ലക്ഷ്യമിട്ടുകൂടി എത്തുന്ന നാർസോ 70 ടർബോ 5ജിയുടെ ഹൈലൈറ്റ് പുതിയ ടർബോ ടെക്‌നോളജിയാണ്. മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി ചിപ്‌സെറ്റ് കരുത്തും ഗെയിമിംഗിനുള്ള പുതിയ ജിടി മോഡും ഇതിലുണ്ട്.

റിയൽമി നാർസോ 70 ടർബോ 5ജി (Realme NARZO 70 Turbo 5G) യുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ്, റെയിൻ വാട്ടർ സ്മാർട്ട് ടച്ച്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി 4nm പ്രൊസസർ.
മാലി-G615 MC2 ജിപിയു, 6GB /8GB /12GB LPDDR4X റാം, 128GB /256GB UFS 3.1 സ്റ്റോറേജ്, 14 ജിബി ഡൈനാമിക് റാം, ആൻഡ്രോയിഡ് 14 (2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിന് ലഭിക്കും), 50 എംപി പ്രൈമറി ക്യാമറ, 5എംപി ലെൻസ്, 2എംപി സെക്കൻഡറി ക്യാമറ, 16MP ഫ്രണ്ട് ക്യാമറ.
6050mm2 സ്റ്റെയിൻലെസ് സ്റ്റീൽ VC കൂളിംഗ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, QZ, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, 45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








