ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ വിലക്കുറവിന്റെ ഉത്സവമേളം | Amazon Deal Of The Day
ബജറ്റ് വിലയിൽ സ്മാർട്ട് വാച്ചുകളും ഹെഡ്ഫോണുകളും ഇയർബഡ്സുകളുമൊക്കെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും വിശ്വാസമുള്ള ബ്രാൻഡ് ബോട്ടാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. വിപണിയിൽ വളരെ കുറച്ച് കാലം കൊണ്ട് തന്നെ വലിയൊരു ഇംപാക്റ്റ് സൃഷ്ടിക്കാൻ ബോട്ടിന് കഴിഞ്ഞിട്ടുണ്ട്. ബജറ്റ് സ്മാർട്ട് വാച്ച് വിപണിയിലെ ഒന്നാമത്തെ പേരും ബോട്ട് തന്നെ.
ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് ധാരാളം ഡിസ്കൌണ്ടുകളും ഡീലുകളും Amazon ഓഫർ ചെയ്യുന്നുണ്ട്. അത്തരത്തിൽ ആമസോണിൽ ലഭ്യമായ ഏതാനും ഡീലുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണീ ലേഖനം. വാച്ചിന്റെ എംആർപി പ്രൈസ്. ഡീലിന് ശേഷമുള്ള വില എന്നിവയെല്ലാം ചുവടെ നൽകിയിട്ടുണ്ട്. ആമസോണിലെ ഡീലുകൾ ഏത് നിമിഷവും മാറാമെന്ന കാര്യവും എല്ലാവർക്കും ഓർമ വേണം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി വില : 6,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 74 ശതമാനം
1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ സ്ലീക്ക് മെറ്റൽ ബോഡിയുമായാണ് ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച് വിപണിയിലേക്ക് വരുന്നത്. ഹാർട്ട് റേറ്റ്, എസ്പിഒ2 മോണിറ്റർ, 140 -ൽ അധികം വാച്ച് ഫേസുകൾ, ആക്റ്റിവിറ്റി ട്രാക്കർ, നിരവധി സ്പോർട്സ് മോഡുകൾ, ഐപി68 റേറ്റിങ്, 7 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവയെല്ലാം ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിന്റെ ഫീച്ചറുകളാണ്.
ബോട്ട് വേവ് പ്രൈം47 സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി വില : 5,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,199 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 80 ശതമാനം
1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് ബോട്ട് വേവ് പ്രൈം47 സ്മാർട്ട് വാച്ചിലുള്ളത്. 700 -ൽ അധികം ആക്റ്റീവ് മോഡുകളും വേവ് പ്രൈം47 ഫീച്ചർ ചെയ്യുന്നു. ക്രെസ്റ്റ് ആപ്പി ഹെൽത്ത് എക്കോസിസ്റ്റം സപ്പോർട്ടിനൊപ്പം ഹാർട്ട് റേറ്റ്, എസ്പിഒ2 മോണിറ്റർ എന്നിവ പോലെയുള്ള ഹെൽത്ത് മോണിറ്ററിങ് ഫീച്ചറുകളും വാച്ചിലുണ്ട്. അസാപ് ചാർജ് സപ്പോർട്ടും ലൈവ് ക്രിക്കറ്റ് സ്കോറുകളും ബോട്ട് വേവ് പ്രൈം47 സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നു.
ബോട്ട് മാട്രിക്സ് സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി വില : 9,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 80 ശതമാനം
ബോട്ട് മാട്രിക്സ് സ്മാർട്ട് വാച്ചിൽ 1.65 ഇഞ്ച് സൈസ് വരുന്ന അമോലെഡ് ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത്. ഓൾവെയ്സ് ഓൺ മോഡും സ്ലിം പ്രീമിയം ഡിസൈനുള്ള സ്മാർട്ട് വാച്ചിലുണ്ട്. നിരവധി ഹെൽത്ത് സെൻസറുകളും സ്പോർട്സ് മോഡുകളും ബോട്ട് മാട്രിക്സ് സ്മാർട്ട് വാച്ചിൽ കമ്പനി നൽകിയിരിക്കുന്നു. 3 എടിഎം വാട്ടർ റെസിസ്റ്റൻസും 7 ദിവസത്തെ ബാറ്ററി ലൈഫും ബോട്ട് മാട്രിക്സ് സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നു.
ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി വില : 7,900 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 77 ശതമാനം
ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ചിൽ ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള ബ്ലൂടൂത്ത് കോളിങ് ചിപ്പാണ് നൽകിയിരിക്കുന്നത്. 550 നിറ്റ്സ് ബ്രൈറ്റ്നസും 70 ശതമാനം കളർ ഗാമറ്റുമുള്ള 1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് വാച്ചിലുള്ളത്. 150 -ൽ അധികം വാച്ച് ഫേസുകളും സ്പോർട്സ് മോഡുകളും ഹെൽത്ത് ഫീച്ചറുകളും വാച്ചിൽ നൽകിയിരിക്കുന്നു. ഐപി68 റേറ്റിങും ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ചിലുണ്ട്.
ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 71 ശതമാനം
ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച് അലക്സ ബിൽറ്റ് ഇൻ സപ്പോർട്ടുമായി വരുന്നു. 1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, മൾട്ടിപ്പിൾ വാച്ച് ഫേസുകൾ, സ്ട്രെസ് മോണിറ്റർ, ഹാർട്ട് റേറ്റ് മോണിറ്റർ, എസ്പിഒ2 മോണിറ്ററിങ്, 14 സപോർട്സ് മോഡുകൾ, സ്ലീപ്പ് മോണിറ്റർ, 5 എടിഎം റേറ്റിങ്, 7 ദിവസം ബാറ്ററി ബായ്ക്കപ്പ് എന്നിവയാണ് ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ചിന്റെ ഫീച്ചറുകൾ.


Click it and Unblock the Notifications