Amazon | കൈത്തണ്ടയിലെ ഗ്ലാമർ താരങ്ങൾ..; നോയ്സ് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകൾ
ഇന്ത്യൻ വെയറബിൾ ഗാഡ്ജറ്റ് വിപണിയിൽ ഇന്നൊരു വലിയ പേര് തന്നെയാണ് നോയ്സ്. ആദ്യ സമയങ്ങളിൽ വിപണിയിൽ സൃഷ്ടിച്ച അടിയൊഴുക്കുകളും സ്വന്തമായൊരു യൂസർ ബേസ് കണ്ടെത്താനായതുമാണ് ബ്രാൻഡിന്റെ വളർച്ചയ്ക്ക് പിന്നിൽ. സ്മാർട്ട് വാച്ചുകളും ഓഡിയോ ഡിവൈസുകളുമടക്കം വളരെ വലിയൊരു പ്രോഡ്ക്റ്റ് ഇൻവെന്ററിയും നോയ്സ് ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്.

നോയ്സ് സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഡീലുകളും ഡിസ്കൌണ്ട് ഓഫറുകളുമാണ് ആമസോൺ ഓഫർ ചെയ്യുന്നത്. ഇക്കൂട്ടത്തിൽ എതാനും മികച്ച ഡീലുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. നോയ്സിന്റെ അഞ്ച് സ്മാർട്ട് വാച്ചുകളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളും ചുവടെ നൽകിയിരിക്കുന്നു. ഓരോ ദിവസവും ഓരോ മണിക്കൂറും കഴിയുന്തോറും ഉത്പന്നങ്ങളുടെ വിലയും ഓഫറുകളുമെല്ലാം മാറിമറിയുന്ന പ്ലാറ്റ്ഫോമാണ് ആമസോൺ. അതിനാൽ തന്നെ ഈ ഓഫറുകളിൽ എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.
നോയ്സ് കളർഫിറ്റ് അൾട്ര 3 സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി പ്രൈസ് : 7,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 4,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 44 ശതമാനം
നോയ്സ് കളർഫിറ്റ് അൾട്ര 3 സ്മാർട്ട് വാച്ച് 44 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാമെന്നതാണ് ഈ ഡീലിന്റെ സവിശേഷത. 1.96 ഇഞ്ച് സൈസ് വരുന്ന അമോലെഡ് ഡിസ്പ്ലെയാണ് വാച്ചിലുള്ളത്. പ്രീമിയം മെറ്റാലിക് ബിൽഡ്, ജെസ്റ്റർ കൺട്രോൾസ്, 7 ദിവസത്തെ ബാറ്ററി ലൈഫ്, നോയ്സ്ഫിറ്റ് ആപ്പ് എന്നിവയെല്ലാം നോയ്സ് കളർഫിറ്റ് അൾട്ര 3 സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.
നോയ്സ് കളർഫിറ്റ് പ്രോ 4 ആൽഫ സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി പ്രൈസ് : 7,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 56 ശതമാനം
നോയ്സ് കളർഫിറ്റ് പ്രോ 4 ആൽഫ സ്മാർട്ട് വാച്ച് 1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയാണ് പായ്ക്ക് ചെയ്യുന്നത്. ബ്ലൂടൂത്ത് കോളിങ് ഫീച്ചർ, മെറ്റാലിക് ബിൽഡ്, ജെസ്റ്റർ കൺട്രോൾ, ഓൾവെയ്സ് ഓൺ ഡിസ്പ്ലെ, 7 ദിവസം ബാറ്ററി ലൈഫ്, ട്രൂ സിങ്ക് എന്നിവയെല്ലാമാണ് നോയ്സ് കളർഫിറ്റ് പ്രോ 4 ആൽഫ സ്മാർട്ട് വാച്ചിന്റെ മറ്റ് സവിശേഷതകൾ.
നോയ്സ് പൾസ് 2 മാക്സ് സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി പ്രൈസ് : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 67 ശതമാനം
നോയ്സ് പൾസ് 2 മാക്സ് സ്മാർട്ട് വാച്ചിന് 67 ശതമാനം ഡിസ്കൌണ്ടാണ് ഈ ആമസോൺ ഡീൽ ഓഫർ ചെയ്യുന്നത്. നോയ്സ് പൾസ് 2 മാക്സ് സ്മാർട്ട് വാച്ച് 1.85 ഇഞ്ച് ഡിസ്പ്ലെ, ബ്ലൂടൂത്ത് കോളിങ്, 10 ദിവസത്തെ ബാറ്ററി, സ്മാർട്ട് ഡിഎൻഡി, 100 സ്പോർട്സ് മോഡുകൾ എന്നിങ്ങനെയുള്ള എണ്ണം പറഞ്ഞ ഫീച്ചറുകളും യൂസേഴ്സിന്റെ മുമ്പിലേയ്ക്ക് വയ്ക്കുന്നു.
നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി പ്രൈസ് : 7,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 56 ശതമാനം
56 ശതമാനം ഡിസ്കൌണ്ടോടെയാണ് നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ച് വിപണിയിൽ എത്തുന്നത്. 1.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ, ബ്ലൂടൂത്ത് കോളിങ്, പ്രീമിയം മെറ്റാലിക്ക് ബിൽഡ്, ഓൾവെയ്സ് ഓൺ ഡിസ്പ്ലെ, സ്മാർട്ട് ജെസ്റ്റർ കൺട്രോൾ, 100 സ്പോർട്സ് മോഡുകൾ എന്നിവയെല്ലാം നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ചിന്റെ സവിശേഷതയാണ്. 7 ദിവസം വരെയാണ് വാച്ചിൽ ലഭിക്കുന്ന ബാറ്ററി ലൈഫ്. 300 mAh ബാറ്ററി രണ്ട് മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ആകും.
നോയ്സ് ക്വാഡ് കോൾ സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി പ്രൈസ് : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 72 ശതമാനം
നോയ്സിന്റെ പുത്തൻ പുതിയ ക്വാഡ് കോൾ സ്മാർട്ട് വാച്ചിന് 72 ശതമാനം ഡിസ്കൌണ്ടാണ് ഈ ഡീലിലൂടെ ആമസോൺ ഓഫർ ചെയ്യുന്നത്. ബ്ലൂടൂത്ത് കോളിങ് സപ്പോർട്ട്, 1.81" ഡിസ്പ്ലെ, എഐ വോയ്സ് അസിസ്റ്റൻസ്, 160 മണിക്കൂറിലധികം ബാറ്ററി ലെഫ്, മെറ്റാലിക് ബിൽഡ്, 100 + സ്പോർട്സ് മോഡുകൾ, വാച്ച് ഫേസുകൾ എന്നിവയെല്ലാം നോയ്സ് ക്വാഡ് കോൾ സ്മാർട്ട് വാച്ചിന്റെ ഫീച്ചറുകളാണ്.


Click it and Unblock the Notifications