ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ അടിപൊളി ഓഫറുകൾ | Amazon
ഇന്ത്യൻ ബജറ്റ് സ്മാർട്ട് വാച്ച് വിപണിയിൽ പേരെടുത്ത ബ്രാൻഡുകളിൽ ഒന്നാണ് ഫയർ-ബോൾട്ട്. ചെറിയൊരു കാലയളവിനുളളിൽ തന്നെ അത്യാവശ്യം ബ്രാൻഡ് വാല്യൂവും വിശ്വാസ്യതയും നേടിയെടുക്കാൻ ഫയർ-ബോൾട്ടിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് യാഥാർഥ്യം. ആപ്പിളിനോടും അമേസ്ഫിറ്റിനോടുമൊക്കെ താരതമ്യം ചെയ്യാതിരുന്നാൽ വിപണിയിൽ ലഭ്യമായ മികച്ച ഗാഡ്ജറ്റ് ബ്രാൻഡുകളിൽ ഒന്ന് കൂടിയാണ് ഫയർ-ബോൾട്ട്.

ആമസോണിൽ ഏറ്റവും കൂടുതൽ ഡിസ്കൌണ്ടുകളും ഡീലുകളും ലഭിക്കുന്ന ഗാഡ്ജറ്റുകളിലൊന്നാണ് സ്മാർട്ട് വാച്ചുകൾ. ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾക്കും ആമസോണിൽ നിരവധി ഡിസ്കൌണ്ട് ഓഫറുകൾ ലഭ്യമാണ്. ഡിവൈസുകളുടെ എംആർപി വിലയിൽ നിന്ന് 80 ശതമാനം വരെയാണ് യൂസേഴ്സിന് ലഭിക്കുന്ന ഡിസ്കൌണ്ട് ഓഫറുകൾ (Amazon Deal Of The Day). ആമസോണിൽ മികച്ച ഓഫറുകളിൽ ലഭ്യമാകുന്ന അഞ്ച് ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ഫയർ-ബോൾട്ട് റിങ് പ്രോ സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി പ്രൈസ് : 9,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 75 ശതമാനം
1.75 ഇഞ്ച് വരുന്ന ഡിസ്പ്ലെയുമായാണ് ഫയർ-ബോൾട്ട് റിങ് പ്രോ ബ്ലൂടൂത്ത് സ്മാർട്ട് വാച്ച് വരുന്നത്. ഐപി68 റേറ്റിങുള്ള വാച്ചിൽ പിൻ കോഡ് ലോക്കിങ് ഫങ്ഷണാലിറ്റിയും സ്പ്ലിറ്റ് സ്ക്രീൻ ആക്സസും ലഭ്യമാക്കിയിരിക്കുന്നു. ബ്ലൂടൂത്ത് കോളിങ്, ഹെൽത്ത് സെൻസറുകൾ, ക്വിക്ക് ചാർജിങ് സപ്പോർട്ട്, സ്മാർട്ട് നോട്ടിഫിക്കേഷനുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഫയർ-ബോൾട്ട് റിങ് പ്രോ ബ്ലൂടൂത്ത് സ്മാർട്ട് വാച്ച് പായ്ക്ക് ചെയ്യുന്നു.
ഫയർ-ബോൾട്ട് എംപറർ സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി പ്രൈസ് : 16,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 79 ശതമാനം
79 ശതമാനം ഡിസ്കൌണ്ടോടെയാണ് ഫയർ-ബോൾട്ട് എംപറർ സ്മാർട്ട് വാച്ച് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1.96 ഇഞ്ച് ഡിസ്പ്ലെ, ബ്ലൂടൂത്ത് കോളിങ് സപ്പോർട്ട്, എഐ വോയ്സ് അസിസ്റ്റന്റ്, 100 -ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, 7 ദിവസത്തെ ബാറ്ററി ബാക്കപ്പ്, ഹെൽത്ത് സെൻസറുകൾ എന്നിവയെല്ലാം ഫയർ-ബോൾട്ട് എംപറർ സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.
ഫയർ-ബോൾട്ട് ഗ്ലാഡിയേറ്റർ സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി പ്രൈസ് : 9,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 75 ശതമാനം
1.96 ഇഞ്ച് വരുന്ന ഡിസ്പ്ലെയാണ് ഫയർ-ബോൾട്ട് ഗ്ലാഡിയേറ്ററിലുള്ളത്. ബ്ലൂടൂത്ത് കോളിങ് സപ്പോർട്ട്, എഐ വോയിസ് അസിസ്റ്റന്റ്, 123 സ്പോർട്സ് മോഡുകൾ, 8 യുണീക്ക് യുഐ ഇന്ററാക്ഷൻസ്, ഹെൽത്ത് സെൻസറുകൾ, മൾട്ടിപ്പിൾ നോട്ടിഫിക്കേഷൻസ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഫയർ-ബോൾട്ട് ഗ്ലാഡിയേറ്റർ സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നുണ്ട്. 9,999 രൂപ എംആർപി പ്രൈസ് ടാഗുള്ള വാച്ച് 2,499 രൂപയ്ക്ക് സ്വന്തമാക്കാമെന്നതാണ് ഈ ഡീലീന്റെ സവിശേഷത.
ഫയർ-ബോൾട്ട് ക്വാണ്ടം ലക്ഷ്വറി സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി പ്രൈസ് : 19,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 80 ശതമാനം
ഫയർ-ബോൾട്ട് ക്വാണ്ടം ലക്ഷ്വറി സ്മാർട്ട് വാച്ച് 1.28 ഇഞ്ച് സൈസ് വരുന്ന ഹൈ റെസല്യൂഷൻ ഡിസ്പ്ലെയുമായാണ് വരുന്നത്. 100 -ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, 7 ദിവസം വരെ ബാറ്ററി ചാർജ്, 350 mAh ബാറ്ററി, ബ്ലൂടൂത്ത് കോളിങ്, 128 എംബി മെമ്മറി, സ്റ്റെയിൻലെസ് സ്റ്റീൽ ബിൽഡ് എന്നിവയെല്ലാം ഫയർ-ബോൾട്ട് ക്വാണ്ടം ലക്ഷ്വറി സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.
ഫയർ-ബോൾട്ട് ഡാഗ്ഗർ സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി പ്രൈസ് : 18,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 80 ശതമാനം
80 ശതമാനം ഡിസ്കൌണ്ടോടെ ഫയർ-ബോൾട്ട് ഡാഗ്ഗർ സ്മാർട്ട് വാച്ച് സ്വന്തമാക്കാമെന്നതാണ് ഈ ഡീലിന്റെ സവിശേഷത. 1.43 ഇഞ്ച് സൈസ് വരുന്ന അമോലെഡ് ഡിസ്പ്ലെയാണ് വാച്ചിലുള്ളത്. ബ്ലൂടൂത്ത് കോളിങ് സപ്പോർട്ട്, ഐപി68 റേറ്റിങ്, ഡ്യുവൽ ബട്ടൺ ടെക്നോളജി, എഐ വോയ്സ് അസിസ്റ്റന്റ്, മൾട്ടിപ്പിൾ സ്പോർട്സ് മോഡുകൾ എന്നിവയെല്ലാം ഫയർ-ബോൾട്ട് ഡാഗ്ഗർ സ്മാർട്ട് വാച്ചിന്റെ പ്രത്യേകതയാണ്.


Click it and Unblock the Notifications