Home
Deal of the day

നിരക്ക് കുറഞ്ഞ ഫോണുകൾ വൻ ഡിസ്കൌണ്ടിൽ സ്വന്തമാക്കാം | Amazon Deal Of The Day

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ നട്ടെല്ലാണ് 10,000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റ്. ബഹുഭൂരിപക്ഷം സാധാരണക്കാരുള്ള നമ്മുടെ രാജ്യത്ത് നിരക്ക് കുറഞ്ഞ ഫോണുകൾ കൂടുതലായി വിറ്റഴിയുന്നതിൽ അതിശയോക്തിയൊന്നുമില്ല. ബജറ്റ് സെഗ്മെന്റിലെ വൻ ഡിമാൻഡിന് അനുസരിച്ച് മിക്കവാറും ബ്രാൻഡുകളും പുതിയ പുതിയ ഫോണുകളും വിപണിയിൽ എത്തിക്കുന്നു.

10,000 രൂപയിൽ താഴെ വില വരുന്ന ഡിവൈസുകൾക്ക് ആമസോണിൽ ധാരാളം ഡീലുകളും ഡിസ്കൌണ്ടുകളും ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഫോണുകൾ കൂടുതൽ വിലക്കുറവിൽ സ്വന്തമാക്കാം എന്നതാണ് ഈ ഡിസ്കൌണ്ട് ഓഫറുകളുടെ പ്രത്യേകത. വിവോ, ലാവ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള എൻട്രി ലെവൽ സ്മാർട്ട്ഫോണുകൾക്കാണ് Amazon നല്ല ഓഫറുകൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

നിരക്ക് കുറഞ്ഞ ഫോണുകൾ വൻ ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

വിവോ വൈ02

ഡിവൈസിന്റെ എംആർപി വില : 12,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 8,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 31 ശതമാനം

വിവോ വൈ02 സ്മാർട്ട്ഫോണിന്റെ 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റ് 31 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാം എന്നതാണ് ഈ ഡീലിന്റെ സവിശേഷത. 8 എംപി റിയർ ക്യാമറയും 5എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്. 6.51 ഇഞ്ച് സൈസ് വരുന്ന എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെയും ഫോൺ ഫീച്ചർ ചെയ്യുന്നു. 5000 mAh ബാറ്ററിയ്ക്കൊപ്പം 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വിവോ വൈ02 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

ലാവ യുവ 2 പ്രോ

ഡിവൈസിന്റെ എംആർപി വില : 7,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 9,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 20 ശതമാനം

ലാവ യുവ 2 പ്രോ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡൽ 20 ശതമാനം ഡിസ്കൌണ്ടോടെയാണ് നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒക്ട കോർ മീഡിയടെക് ഹീലിയോ ജി37 ചിപ്പ്സെറ്റ് കരുത്ത് പകരുന്ന ഡിവൈസിൽ 13 എംപി എഐ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 5 എംപി സെൽഫി ക്യാമറയും ലഭ്യമാണ്. 7 ജിബി വരെ റാം എക്സ്പാൻഷൻ സപ്പോർട്ട്, 5000 mAh ബാറ്ററി, ഫിംഗർപ്രിന്റ് സെൻസർ എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.

റിയൽമി നാർസോ 50ഐ പ്രൈം

ഡിവൈസിന്റെ എംആർപി വില : 7,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 9,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 20 ശതമാനം

റിയൽമി നാർസോ 50ഐ പ്രൈം സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലാണ് 20 ശതമാനം ഡിസ്കൌണ്ടോടെ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. യുണിസോക് ടി612 പ്രോസസർ, 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 8 എംപി റിയർ ക്യാമറ, 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ, 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററി, മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് എന്നിവയെല്ലാമാണ് റിയൽമി നാർസോ 50ഐ പ്രൈം സ്മാർട്ട്ഫോണിലുള്ളത്.

ഐടെൽ എ60

ഡിവൈസിന്റെ എംആർപി വില : 7,199 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 5,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 17 ശതമാനം

ഐടെൽ എ60 സ്മാർട്ട്ഫോണിന് 17 ശതമാനം ഡിസ്കൌണ്ടാണ് ആമസോണിൽ ലഭിക്കുന്നത്. 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലെയാണ് ഐടെൽ എ60 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 5000 mAh ബാറ്ററിയും ഐടെൽ എ60 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ നൽകിയിട്ടുണ്ട്.

വിവോ വൈ15എസ്

ഡിവൈസിന്റെ എംആർപി വില : 13,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 9,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 32 ശതമാനം

13എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണമാണ് വിവോ വൈ15എസ് സ്മാർട്ട്ഫോണിലുള്ളത്. 8 എംപി സെൽഫി ക്യാമറയും സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 16.55 സെ.മീ വരുന്ന എൽസിഡി ഡിസ്പ്ലെയും ഫോണിലുണ്ട്. ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസ് 11.1 സ്കിന്നിലാണ് വിവോ വൈ15എസ് പ്രവർത്തിക്കുന്നത്. 32 ശതമാനം ഡിസ്കൌണ്ടോടെയാണ് സ്മാർട്ട്ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Best Mobiles in India

English summary
The backbone of the Indian smartphone market is the sub-Rs 10,000 budget smartphone segment. It is no exaggeration that low-cost phones sell more in our country, which has a majority of common people.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X