ഇയർബഡ്സ് വിപണിയിലെ കെങ്കേമൻ... ട്രൂക്ക് ഇയർബഡ്സ് വാങ്ങാം കിടിലൻ ഓഫറുകളിൽ
ഇയർബഡ്സ് ഇന്ന് എല്ലാവരും ഏറെ ഉപയോഗിക്കുന്ന ആക്സസറികളിൽ ഒന്നാണ്. അതിനാൽ സ്മാർട്ട് വാച്ചുകളെപ്പോലെ തന്നെ ഇന്ത്യയിൽ അതിവേഗം വളർന്ന് കയറുന്ന വിപണികളിൽ ഒന്ന് കൂടിയാണ് TWS ഇയർബഡ്സ്. അതിനാൽ തന്നെ അനുദിനം പുതിയ പുതിയ ബ്രാൻഡുകൾ രംഗപ്രവേശനം ചെയ്യുന്നതും ഇയർബഡ്സ് വിപണിയുടെ പതിവാണ്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും നല്ല ഇയർബഡ്സ് ബ്രാൻഡുകളിൽ ഒന്നാണ് ട്രൂക്ക് (truke). ജർമൻ പാരമ്പര്യവും പേറിയെത്തുന്ന ബ്രാൻഡ് ബജറ്റ് റേഞ്ചിൽ ധാരാളം ഇയർബഡ്സ് ഓഫർ ചെയ്യുന്നുണ്ട്. ആവശ്യക്കാരേറെയായതിനാൽ ആമസോണിൽ (Amazon) അടിപൊളി ഡീലുകളും ട‌്രൂക്ക് ഇയർബഡ്സിന് ലഭിക്കുന്നുണ്ട്. അത്തരത്തിൽ അമസോൺ ഡിസ്കൗണ്ട‌് ഓഫർ ചെയ്യുന്ന ഏതാനും ഡീലുകളും പരിചയപ്പെടുത്താൻ വേണ്ടിയാണ് ലേഖനം.. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ട്രൂക്ക് ബഡ്സ് വൈബ് (TWS) ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി പ്രൈസ് : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 68 ശതമാനം
ട്രൂക്ക് ബഡ്സ് വൈബ് ഇയർബഡ്സ് 35ഡിബി വരെയുള്ള എഎൻഎസി സപ്പോർട്ട് ഓഫർ ചെയ്യുന്നു. ക്വാഡ് മൈക്ക് സിസ്റ്റം ഇഎൻസിയും നൽകുന്നുണ്ട്. 13mm വരുന്ന വലിയ സ്പീക്കറുകൾ, 4 ഇക്യൂ മോഡുകൾ, 48 മണിക്കൂർ പ്ലേടൈം, 40ms ലോ ലേറ്റൻസി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയും ട്രൂക്ക് ബഡ്സ് വൈബ് (TWS) ഇയർബഡ്സ് ഓഫർ ചെയ്യുന്നുണ്ട്.
ട്രൂക്ക് ബഡ്സ് എ1 (TWS) ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി പ്രൈസ് : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 68 ശതമാനം
30ഡിബി വരെയുള്ള ഹൈബ്രിഡ് എഎൻസി സപ്പോർട്ടുമായാണ് ട്രൂക്ക് ബഡ്സ് എ1 ഇയർബഡ്സ് വരുന്നത്. ഇഎൻസി സപ്പോർട്ടുള്ള ക്വാഡ് മൈക്ക് സിസ്റ്റവും ഇയർബഡ്സ് ഫീച്ചർ ചെയ്യുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 48 മണിക്കൂർ വരെ പ്ലേടൈം, ഗെയിമിങ് മോഡ്, ഇൻസ്റ്റന്റ് പെയറിങ് എന്നിങ്ങനെ എണ്ണം പറഞ്ഞ ഫീച്ചറുകളും ട്രൂക്ക് ബഡ്സ് എ1 ഇയർബഡ്സ് പായ്ക്ക് ചെയ്യുന്നുണ്ട്.
ട്രൂക്ക് ബഡ്സ് എസ്1 (TWS) ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി പ്രൈസ് : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,199 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 70 ശതമാനം
ട്രൂക്ക് ബഡ്സ് എസ്1 ഇയർബഡ്സ് 70 ശതമാനം ഡിസ്കൌണ്ടോടെയാണ് ഇപ്പോൾ ആമസോണിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇഎൻസി സപ്പോർട്ട്, 72 മണിക്കൂർ വരെ പ്ലേ ടൈം, പ്രീമിയം സ്ലൈഡിങ് കേസ്, ലോ ലേറ്റൻസി, ഐപിഎക്സ്4 റേറ്റിങ് എന്നിവയൊക്കെ ട്രൂക്ക് ബഡ്സ് എസ്1 ഇയർബഡ്സിന്റെ സവിശേഷതയാണ്.
ട്രൂക്ക് ബിടിജി എക്സ്1 (TWS) ഗെയിമിങ് ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി പ്രൈസ് : 3,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,099 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 69 ശതമാനം
അകർഷകമായ ചാർജിങ് കേസുമായാണ് (20ആർജിബി കേസ് ഡിസൈൻ) ട്രൂക്ക് ബിടിജി എക്സ്1 ഗെയിമിങ് ഇയർബഡ്സ് വരുന്നത്. അതിനൊപ്പം എണ്ണം പറഞ്ഞ ഫീച്ചറുകളും ഈ ഇയർബഡ്സ് ഫീച്ചർ ചെയ്യുന്നു. 12mm വരുന്ന ടൈറ്റാനിയം ഡ്രൈവുകൾ, ട്രൂ ഗെയിമിങ് മോഡ്, 48 മണിക്കൂർ പ്ലേ ടൈം, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ഇൻസ്റ്റ്ന്റ് പെയറിങ്, എഎസി കോഡക് എന്നിവയൊക്കെ അവയിൽ ചിലത് മാത്രം.
ട്രൂക്ക് ബിടിജി സ്റ്റോം (TWS) ഗെയിമിങ് ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി പ്രൈസ് : 2,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 899 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 64 ശതമാനം
ട്രൂക്ക് ബിടിജി സ്റ്റോം ഗെയിമിങ് ഇയർബഡ്സിന് ആമസോണിൽ ലഭിക്കുന്ന ഏറ്റവും നല്ല ഡീലുകളിൽ ഒന്നാണ് ഇവിടെ ലിസ്ററ് ചെയ്തിരിക്കുന്നത്. 40ms അൾട്ര ലോ ലേറ്റൻസി, 13 mm ടൈറ്റാനിയം ഡ്രൈവേഴ്സ്, ഇഎൻസി സപ്പോർട്ട്, 50 മണിക്കൂർ പ്ലേടൈം, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ഐപിഎക്സ്5 റേറ്റിങ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ട്രൂക്ക് ബിടിജി സ്റ്റോം ഗെയിമിങ് ഇയർബഡ്സ് ഓഫർ ചെയ്യുന്നു.


Click it and Unblock the Notifications